വിവിധ രാജ്യാന്തര ചലച്ചിത്രമേളകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡോ.ബിജുവിന്റെ പുതിയ ചിത്രമായ കാട് പൂക്കുന്ന നേരം ട്രെയിലർ പുറത്തുവന്നു. ആദിവാസി സമരം, മാവോയിസ്റ്റ് വേട്ട തുടങ്ങി വർത്തമാന രാഷ്ട്രീയ സാമൂഹിക വിഷങ്ങളെ അധികരിച്ചുള്ള സിനിമയാണ് കാട് പൂക്കുന്ന നേരം എന്ന സൂചന ട്രെയിലർ നൽകുന്നുണ്ട്. ഇന്ദ്രജിത്തും റിമാ കല്ലിങ്കലുമാണ് കേന്ദ്രകഥാപാത്രങ്ങൾ. കേരളാ രാജ്യാന്തര ചലച്ചിത്രമേളയിൽ മത്സര വിഭാഗത്തിലും ഗോവാ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമയിലും കാട് പൂക്കുന്ന നേരം പ്രദർശിപ്പിക്കുന്നുണ്ട്

മാവോയിസ്റ്റെന്നു സംശയിക്കുന്ന യുവതിയായി റിമയും ഇന്ദ്രജിത്ത് പൊലീസ് ഓഫീസറായുമാണ് എത്തുന്നത്.നടന്മാരായ പ്രകാശ് ബാരെയും ഇന്ദ്രൻസും ചിത്രത്തിൽ പ്രധാനപ്പെട്ട വേഷം ചെയ്യുന്നുണ്ട്. 67 സെക്കൻന്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തു വിട്ടത്.

വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമ്മിക്കുന്നത്. കാടിന്റെ മനോഹാരിത പരമാവധി ഒപ്പിയെടുത്ത ചിത്രം കൂടിയാണിത്.