- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കബാലിയെ വെല്ലാൻ കാലയെത്തുന്നു; ജീപ്പിന് മുകളിൽ നരച്ച താടിയുമായി പുതിയ ഗെറ്റപ്പിൽ രജനി; പാ രഞ്ജിത്ത് ചിത്രം കാലായുടെ ഫസ്റ്റ് ലുക്ക് പുറത്ത്
കബാലി'ക്ക് ശേഷം രജനീകാന്തും പാ.രഞ്ജിത്തും ഒന്നിക്കുന്ന 'കാലാ'യുടെ ഫസ്റ്റ്ലുക്ക് പുറത്തെത്തി. കബാലിയിലെ ലുക്കിനോട് സാമ്യം തോന്നുന്ന തരത്തിൽ നരച്ച താടി വച്ച ഗെറ്റപ്പിലാണ് രജനി. മുഖം മാത്രമുള്ള ഒന്നും ചേരിയുടെ പശ്ചാത്തലത്തിൽ ജീപ്പിന് മുകളിലിരിക്കുന്ന മറ്റൊന്നുമായ രണ്ട് പോസ്റ്ററുകളാണ് പുറത്തെത്തിയിരിക്കുന്നത്. തിരുനെൽവേലിയിൽ നിന്ന് മുംബൈയിലെത്തി അധോലോക നായകനായിത്തീരുന്ന കഥാപാത്രത്തെയാണ് രജനി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.തലൈവർ 164 എന്ന് പേരിട്ടിരുന്ന ചിത്രമാണ് ഇപ്പോൾ കാല കരികാലൻ എന്നാക്കി മാറ്റിയത്. രജനികാന്തും ധനുഷും ഒരു ചിത്രത്തിനായി ഒന്നിക്കുന്നതും ഇത് ആദ്യമായാണ്. അന്തരിച്ച അധോലോക നായകൻ ഹാജി മസ്താന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് കാലാ കരിക്കാലൻ ഒരുക്കുന്നതെന്ന് നേരത്തേ റിപ്പോർട്ടുകൾ വരികയും തുടർന്ന് ഹാജി മസ്താന്റെ കുടുംബാംഗങ്ങൾ പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തിരുന്നു. രജനിയുടെ ചിത്രം സാങ്കൽപിക കഥയാണെന്ന് പാ രഞ്ജിത്ത് സ്ഥിരീകരിച്ചതോടെയാണ് പ്രതിഷേധങ്ങൾ കെട്ടടങ്ങിയത് വണ്ടർ ബാർ ഫിലിംസിന്റെ ബ
കബാലി'ക്ക് ശേഷം രജനീകാന്തും പാ.രഞ്ജിത്തും ഒന്നിക്കുന്ന 'കാലാ'യുടെ ഫസ്റ്റ്ലുക്ക് പുറത്തെത്തി. കബാലിയിലെ ലുക്കിനോട് സാമ്യം തോന്നുന്ന തരത്തിൽ നരച്ച താടി വച്ച ഗെറ്റപ്പിലാണ് രജനി. മുഖം മാത്രമുള്ള ഒന്നും ചേരിയുടെ പശ്ചാത്തലത്തിൽ ജീപ്പിന് മുകളിലിരിക്കുന്ന മറ്റൊന്നുമായ രണ്ട് പോസ്റ്ററുകളാണ് പുറത്തെത്തിയിരിക്കുന്നത്.
തിരുനെൽവേലിയിൽ നിന്ന് മുംബൈയിലെത്തി അധോലോക നായകനായിത്തീരുന്ന കഥാപാത്രത്തെയാണ് രജനി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.തലൈവർ 164 എന്ന് പേരിട്ടിരുന്ന ചിത്രമാണ് ഇപ്പോൾ കാല കരികാലൻ എന്നാക്കി മാറ്റിയത്. രജനികാന്തും ധനുഷും ഒരു ചിത്രത്തിനായി ഒന്നിക്കുന്നതും ഇത് ആദ്യമായാണ്.
അന്തരിച്ച അധോലോക നായകൻ ഹാജി മസ്താന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് കാലാ കരിക്കാലൻ ഒരുക്കുന്നതെന്ന് നേരത്തേ റിപ്പോർട്ടുകൾ വരികയും തുടർന്ന് ഹാജി മസ്താന്റെ കുടുംബാംഗങ്ങൾ പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തിരുന്നു. രജനിയുടെ ചിത്രം സാങ്കൽപിക കഥയാണെന്ന് പാ രഞ്ജിത്ത് സ്ഥിരീകരിച്ചതോടെയാണ് പ്രതിഷേധങ്ങൾ കെട്ടടങ്ങിയത്
വണ്ടർ ബാർ ഫിലിംസിന്റെ ബാനറിൽ ധനുഷ് ആണ് നിർമ്മാണം. ഷങ്കർ സംവിധാനം ചെയ്യുന്ന യെന്തിരൻ രണ്ടാം ഭാഗമായ 2.0 ആണ് രജനിയുടെ അടുത്ത റിലീസ്. മുംബൈയിലാണ് പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നത്. മെയ് 28ന് രജനീകാന്ത് ജോയിൻ ചെയ്യുമെന്നാണ് അറിയുന്നത്. കബാലിയിലെ അതേ ടീം ആണ് രജനിയുടെ 161ാമത് സിനിമയ്ക്ക് പിന്നിലുമുള്ളത്. സന്തോഷ് നാരായണൻ സംഗീതവും മുരളി ക്യാമറയും ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവഹിക്കുന്നു.