ജനികാന്തിന്റെ പുതിയ സിനിമയായ കാലയുടെ ടീസർ പുറത്തുവിട്ടു. തകർപ്പൻ ആക്ഷൻ രംഗങ്ങളുള്ള സിനിമയായിരിക്കും കാലയെന്നാണ് ടീസർ സൂചിപ്പിക്കുന്നത്.കറുപ്പിന്റെ ആഘോഷം തുടിച്ചുനിൽക്കുന്ന ടീസർ ഉജ്വലമാണ്.

അംബേദ്കറിന്റെ വാചകമായ 'പഠിക്കുക, പോരാടുക' എന്നാണ് ടീസർ അവസാനിക്കുമ്പോൾ പിന്നണിയിൽ കേൾക്കുന്നത്. എകാല, എന്ത് പേരാണത്' എന്ന നാനാപാട്കറുടെ കഥാപാത്രത്തിന്റെ സംഭഷണത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. തുടർന്ന് രജനീകാന്തിന്റെ സൂപ്പർ ലുക്കും ചില ആക്ഷൻ രംഗങ്ങളും കാണിച്ച് 'കാല' എന്താണെന്ന് വിശദീകരിക്കുന്നു. കാല എന്നാൽ കറുപ്പ്, യമകാലൻ - രക്ഷിക്കാനായി യുദ്ധം ചെയ്യുന്നവൻ. ചിത്രത്തിന്റെ ദ്രാവിഡ രാഷ്ട്രീയം വ്യക്തമാക്കുന്നതാണ് ഈ ഡയലോഗ്.

'സംഘടിക്കുക, പഠിക്കുക, പോരാടുക' എന്ന അംബേദ്കർ മുദ്രാവാക്യം ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയി ഉപയോഗിച്ചിട്ടുണ്ട്.പ രഞ്ജിത് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കരികാലൻ എന്ന അധോലോകനായകനായാണ് രജനികാന്ത് അഭിനയിക്കുന്നത്. സന്തോഷ് നാരായണൻ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

പതിനായിരങ്ങളാണ് മിനിറ്റുകൾക്കുള്ളിൽ ടീസർ കണ്ടത്. ഹുമാ ഖുറേഷിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷാണ് ചിത്രം നിർമ്മിക്കുന്നത്.