- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലായെയും വെറുതേ വിടില്ലെന്ന് തമിഴ് റോക്കേഴ്സിന്റെ ഭീഷണി; രജനീകാന്ത് ചിത്രം റീലിസ് ദിവസം ആദ്യ ഷോയ്ക്ക് മുമ്പ് തന്നെ വെബ്സൈറ്റിൽ എത്തിക്കുമെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ ഭീഷണി
രജനീകാന്ത് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം കാലായ്ക്ക് നേരെ ഭീഷണിയുമായി തമിഴ് റോക്കേഴ്‌സ്.കാലാ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന അന്നു തന്നെ വെബ്‌സൈറ്റിലും എത്തിക്കുമെന്നാണ് തമിഴ് റോക്കേഴ്‌സ് വെല്ലുവിളിച്ചിരിക്കുന്നത്. റിലീസ് ദിവസം ആദ്യ ഷോക്ക് മുമ്പെ വ്യാജൻ വെബ്സൈറ്റിൽ എത്തിക്കുമെന്ന് വെബ്സൈറ്റിന്റെ അഡ്‌മിനിസ്ട്രേറ്റേഴ്സ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ട്രെയിലർ വൻ പ്രചാരം നേടിയതിന് പിന്നാലെയാണ് സിനിമയുടെ വ്യാജൻ ഇറക്കുമെന്ന തമിഴ് റോക്കേഴ്സിന്റെ ഭീഷണി. ജൂൺ 7-ന് കേരളത്തിലെ മുന്നൂറിലധികം കേന്ദ്രങ്ങളിൽ കാലാ റിലീസ് ചെയ്യുന്നുണ്ട്. തിരുനെൽവേലിയിൽ നിന്ന് മുംബൈയിലെത്തി ധാരാവിയിലെ അധോലോകത്തിന്റെ നേതാവായി മാറുന്ന ഒരാളുടെ ജീവിതമാണ് കാലയുടെ പ്രമേയം. അതേസമയം രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തുമ്പോൾ ഏറെ പ്രാധാന്യമുള്ള ചിത്രമാണ് കാല കാവേരി വിഷയത്തിൽ രജനീകാന്ത് കർണാടകത്തിനെതിരെ പ്രസ്താവന നടത്തിയിരുന്നു. കർണാടക അനുകൂല സംഘടനകൾ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഇവർ സിനിമയെ തക
രജനീകാന്ത് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം കാലായ്ക്ക് നേരെ ഭീഷണിയുമായി തമിഴ് റോക്കേഴ്‌സ്.കാലാ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന അന്നു തന്നെ വെബ്‌സൈറ്റിലും എത്തിക്കുമെന്നാണ് തമിഴ് റോക്കേഴ്‌സ് വെല്ലുവിളിച്ചിരിക്കുന്നത്.
റിലീസ് ദിവസം ആദ്യ ഷോക്ക് മുമ്പെ വ്യാജൻ വെബ്സൈറ്റിൽ എത്തിക്കുമെന്ന് വെബ്സൈറ്റിന്റെ അഡ്‌മിനിസ്ട്രേറ്റേഴ്സ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ട്രെയിലർ വൻ പ്രചാരം നേടിയതിന് പിന്നാലെയാണ് സിനിമയുടെ വ്യാജൻ ഇറക്കുമെന്ന തമിഴ് റോക്കേഴ്സിന്റെ ഭീഷണി.
ജൂൺ 7-ന് കേരളത്തിലെ മുന്നൂറിലധികം കേന്ദ്രങ്ങളിൽ കാലാ റിലീസ് ചെയ്യുന്നുണ്ട്. തിരുനെൽവേലിയിൽ നിന്ന് മുംബൈയിലെത്തി ധാരാവിയിലെ അധോലോകത്തിന്റെ നേതാവായി മാറുന്ന ഒരാളുടെ ജീവിതമാണ് കാലയുടെ പ്രമേയം. അതേസമയം രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തുമ്പോൾ ഏറെ പ്രാധാന്യമുള്ള ചിത്രമാണ് കാല
കാവേരി വിഷയത്തിൽ രജനീകാന്ത് കർണാടകത്തിനെതിരെ പ്രസ്താവന നടത്തിയിരുന്നു. കർണാടക അനുകൂല സംഘടനകൾ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഇവർ സിനിമയെ തകർക്കാൻ ഗൂഢാലോചന നടത്തുന്നു എന്നും അഭ്യൂഹങ്ങളുണ്ട്. കർണാടകയിൽ സിനിമ റിലീസ് ചെയ്യരുത് എന്നാണ് ഇവരുടെ ആവശ്യം.