- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർത്തിയുടെ ഞെട്ടിക്കുന്ന മേക്കോവറുമായി കാഷ്‌മോര ട്രെയിലറെത്തി; ബാഹുബലിയെ വെല്ലുന്ന വിഎഫ്എക്സിലൊരുങ്ങിയ ചിത്രത്തിന്റെ ട്രയിലർ കാണാം
കാർത്തി നായകനാകുന്ന പുതിയ ചിത്രമാണ് കാഷ്‌മോര. ചിത്രത്തിൽ കിടിലൻ ലുക്കിലാണ് കാർത്തിയേയാണ് കാണാനാകുക. ഇതുവരെയില്ലാത്ത ഗെറ്റിപ്പിലുള്ള കാർത്തിയെ ഉൾക്കൊള്ളിച്ച കാഷ്‌മോരയുടെ ട്രെയിലർ പുറത്തിറങ്ങി. 47 വ്യത്യസ്ത ഗെറ്റപ്പുകൾ പരീക്ഷിച്ചതിൽ നിന്ന് മൂന്ന് എണ്ണമാണ് ചിത്രത്തിൽ കാർത്തിയുടെ കഥാപാത്രങ്ങൾക്ക് വേണ്ടി സംവിധായകൻ തിരഞ്ഞെടുത്തത്.മലയാളിയായ സൗബു ജോസഫാണ് ചിത്രസംയോജകൻ. ഇന്ത്യയിലും വിദേശത്തുമായി സാങ്കേതിക പ്രവർത്തനങ്ങൾ ദൃതഗതിയിൽ പൂർത്തിയായി വരുന്ന കാഷ്മോരയെ ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്നത് എസ്.ആർ പ്രകാശ് ബാബു , എസ് ആർ പ്രഭു എന്നിവരാണ്. നയൻതാരയ്ക്കു പുറമെ ശ്രീദിവ്യയും ചിത്രത്തിൽ നായികയായെത്തുന്നുണ്ട്. ബാലകുമാരാ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗോകുൽ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. നയൻതാരയാണ് നായിക. നയൻതാര രാജകുമാരിയായാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.ചിത്രം ദീപാവലിക്ക് പുറത്തിറങ്ങും. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയെ കടത്തിവെട്ടുമോ കാഷ്‌മോര എന്നാണ് സിനിമാപ്രേമിക
കാർത്തി നായകനാകുന്ന പുതിയ ചിത്രമാണ് കാഷ്‌മോര. ചിത്രത്തിൽ കിടിലൻ ലുക്കിലാണ് കാർത്തിയേയാണ് കാണാനാകുക. ഇതുവരെയില്ലാത്ത ഗെറ്റിപ്പിലുള്ള കാർത്തിയെ ഉൾക്കൊള്ളിച്ച കാഷ്‌മോരയുടെ ട്രെയിലർ പുറത്തിറങ്ങി.
47 വ്യത്യസ്ത ഗെറ്റപ്പുകൾ പരീക്ഷിച്ചതിൽ നിന്ന് മൂന്ന് എണ്ണമാണ് ചിത്രത്തിൽ കാർത്തിയുടെ കഥാപാത്രങ്ങൾക്ക് വേണ്ടി സംവിധായകൻ തിരഞ്ഞെടുത്തത്.മലയാളിയായ സൗബു ജോസഫാണ് ചിത്രസംയോജകൻ. ഇന്ത്യയിലും വിദേശത്തുമായി സാങ്കേതിക പ്രവർത്തനങ്ങൾ ദൃതഗതിയിൽ പൂർത്തിയായി വരുന്ന കാഷ്മോരയെ ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്നത് എസ്.ആർ പ്രകാശ് ബാബു , എസ് ആർ പ്രഭു എന്നിവരാണ്. നയൻതാരയ്ക്കു പുറമെ ശ്രീദിവ്യയും ചിത്രത്തിൽ നായികയായെത്തുന്നുണ്ട്.
ബാലകുമാരാ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗോകുൽ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. നയൻതാരയാണ് നായിക. നയൻതാര രാജകുമാരിയായാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.ചിത്രം ദീപാവലിക്ക് പുറത്തിറങ്ങും.
ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയെ കടത്തിവെട്ടുമോ കാഷ്‌മോര എന്നാണ് സിനിമാപ്രേമികളുടെ പുതിയ സംശയം. മിഴ് സിനിമാപ്രേമികൾക്കെന്നല്ല ഏവർക്കും വിനോദം പകരുന്ന ഒരു എന്റർടെയിന്റ്മെന്റ് മൂവി ആയിരിക്കും 'കാഷ്മോരാ' എന്ന് സംവിധായകൻ ഗോകുൽ പറയുന്നു.