- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെഡിയോ ജോക്കിയാകാൻ ശ്രമിക്കുന്ന വീട്ടമ്മയുടെ റോളിൽ ജ്യോതിക; കോമഡി നിറഞ്ഞ കാട്രിൻ മൊഴിയുടെ ടീസർ കാണാം
റേഡിയോ ജോക്കിയാകാൻ ശ്രമിക്കുകയും വിജയം കണ്ടെത്തുകയും ചെയ്യുന്ന വീട്ടമ്മയുടെ കഥ പറഞ്ഞ ചിത്രം തുമാരി സുലുവിന്റെ തമിഴ് റീമേക്ക് കാട്രിൻ മൊഴിയുടെ ട്രെയിലർ പുറത്ത്.ജ്യോതികയാണ് കാട്രിൻ മൊഴിയിൽ നായികയായി എത്തുന്നത്. റേഡിയോ ജോക്കിയാകാൻ ശ്രമിക്കുന്ന കഥാപാത്രമായി തന്നെയാണ് ജ്യോതികയും സിനിമയിൽ. വിജയലക്ഷ്മി എന്ന വീട്ടമ്മയായി ജ്യോതിക എത്തുന്നു. ഒട്ടേറെ രസകരമായ മുഹൂർത്തങ്ങൾ ചിത്രത്തിൽ ഉണ്ടാകുമെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. ജ്യോതികയുടെ തമാശ നമ്പറുകൾ തന്നെയാണ് സിനിമയുടെ ആകർഷണമെന്ന് ട്രെയിലറിൽ പറയുന്നു. ഒക്ടോബർ 18ന് ചിത്രം പ്രദർശനത്തിന് എത്തും.ലക്ഷ്മി മഞ്ജു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിദാർഥ്, ഭാസ്‌ക്കർ 'കുമരവേൽ, മനോബാല, മോഹൻ റാം, ഉമാ പത്മനാഭൻ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. മഹേഷ് മുത്തുസാമി ഛായാഗ്രഹണവും എ എച്ച് കാഷിഫ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.
റേഡിയോ ജോക്കിയാകാൻ ശ്രമിക്കുകയും വിജയം കണ്ടെത്തുകയും ചെയ്യുന്ന വീട്ടമ്മയുടെ കഥ പറഞ്ഞ ചിത്രം തുമാരി സുലുവിന്റെ തമിഴ് റീമേക്ക് കാട്രിൻ മൊഴിയുടെ ട്രെയിലർ പുറത്ത്.ജ്യോതികയാണ് കാട്രിൻ മൊഴിയിൽ നായികയായി എത്തുന്നത്.
റേഡിയോ ജോക്കിയാകാൻ ശ്രമിക്കുന്ന കഥാപാത്രമായി തന്നെയാണ് ജ്യോതികയും സിനിമയിൽ. വിജയലക്ഷ്മി എന്ന വീട്ടമ്മയായി ജ്യോതിക എത്തുന്നു. ഒട്ടേറെ രസകരമായ മുഹൂർത്തങ്ങൾ ചിത്രത്തിൽ ഉണ്ടാകുമെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. ജ്യോതികയുടെ തമാശ നമ്പറുകൾ തന്നെയാണ് സിനിമയുടെ ആകർഷണമെന്ന് ട്രെയിലറിൽ പറയുന്നു.
ഒക്ടോബർ 18ന് ചിത്രം പ്രദർശനത്തിന് എത്തും.ലക്ഷ്മി മഞ്ജു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിദാർഥ്, ഭാസ്‌ക്കർ 'കുമരവേൽ, മനോബാല, മോഹൻ റാം, ഉമാ പത്മനാഭൻ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. മഹേഷ് മുത്തുസാമി ഛായാഗ്രഹണവും എ എച്ച് കാഷിഫ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.