അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന കാറ്റിന്റെ ട്രെയ്ലർ പുറത്തിറങ്ങി. മുരളി ഗോപിയും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പത്മരാജന്റെ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്തമരാജന്റെ മകൻ അനന്തപത്മനാഭനാണ് സിനിമയുടെ എഴുത്തുകാരൻ.

ആസിഫ് അലി, മുരളി ഗോപി, വരലക്ഷ്മി ശരത്കുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2.05 മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്ലറാണ് പുറത്തെത്തിയത്.സിനിമയിൽ വ്യത്യസ്തമായ ലുക്കിലാണ് ആസിഫ് എത്തുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു മികച്ച വേഷം കൂടിയായിരിക്കും ഇത്.

റഫീഖ് അഹമ്മദിന്റെ വരികൾക്ക് ദീപക് ദേവ് ഈണമൊരുക്കുന്നു. പ്രശാന്ത് രവീന്ദ്രനാണ് ക്യാമറ. കർമ്മയുഗ് ഫിലിംസിന്റെ ബാനറിൽ അരുൺകുമാർ അരവിന്ദ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.