ക്കരക്കോണത്തിന്റെ കലാ, കായിക, സാംസ്‌കാരിക പാരമ്പര്യത്തെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി ഐക്കരക്കോണം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഏകദിന അന്തർ സംസ്ഥാന കബഡി മേള നടത്തി. ഏരീസ് ഐ കബഡി കസ്തൂരിബായി മെമോറിയൽ റോളിങ് ട്രോഫിയും 25,000 രൂപയും ഒന്നാം സ്ഥാനം നേടിയ ആഞ്ചനേയ പുനലൂർക്ക് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് ചെയർമാനും ഇൻഡിവുഡ് സ്ഥാപക ഡയറക്ടറുമായ സോഹൻ റോയ് സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാർക്കുള്ള ലളിതാംബിക മെമോറിയൽ എവർ റോളിങ് ട്രോഫിയും 10,000 രൂപയും ദീപിക പട്ടാഴി കരസ്ഥമാക്കി.

കേരളത്തിലും തമിഴ്‌നാട്ടിലും നിന്നുമുള്ള 16-ൽ അധികം ടീമുകളാണ് ഏരീസ് ഐ കബഡി ടൂർണമെന്റിൽ പങ്കെടുത്തത്.

കായിക രംഗത്ത് മഹത്തായ പാരമ്പര്യമുള്ള നാടാണ് ഐക്കരക്കോണം. ഒരുപാട് കായിക പ്രതിഭകളെ പ്രത്യേകിച്ചും കബഡിയിൽ സൃഷ്ടിച്ച നാടാണ് ഐക്കരക്കോണം. പുതിയ തലമുറയെ കായിക രംഗത്തേക്ക് ആകർഷിക്കുന്നതിനും അതിന്റെ ആവശ്യകത മനസ്സിലാക്കികൊടുക്കുന്നതിനും വേണ്ടിയാണു ഐ കബഡി ടൂർണമെന്റ് സംഘടിപ്പിച്ചത്. വരും വർഷങ്ങളിൽ നാട്ടുകാരുടെ പങ്കാളിത്തത്തോടു കൂടി കൂടുതൽ വിപുലീകരിച്ചു ഐ കബഡി ടൂർണമെന്റ് നടത്താനാണ് പദ്ധതി. കൂടുതൽ ടീമുകളെ പങ്കെടുപ്പിക്കാനും ഉദ്ദേശമുണ്ട് ഏരീസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ഐ കബഡി ചീഫ് കോർഡിനേറ്ററുമായ പ്രഭിരാജ് പറഞ്ഞു.

മേളയുടെ ഭാഗമായി പുനലൂർ ടൗണിൽ റോഡ് ഷോ നടത്തി. സിനിമ-സീരിയൽ നടൻ വിവേക് ഗോപൻ മേള ഉദ്ഘാടനം ചെയ്തു. ഡിവൈഎസ്‌പി ശ്യാംലാൽ പതാക ഉയർത്തി.