- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ ഒരേയൊരു സൂപ്പർസ്റ്റാർ മാത്രം; കബാലി ആദ്യദിനം ഇന്ത്യയിൽ നിന്ന് മാത്രം 250 കോടി നേടി; വിദേശ വരുമാനം ഉൾപ്പെടെ ഒരാഴ്ച്ച തികയും മുമ്പ് 1000 കോടി നേടി സർവകാല റെക്കോർഡ് ഇടുമോ?
ചെന്നൈ: ഗൂഗിളിൽ സൂപ്പർസ്റ്റാർ എന്നു തിരഞ്ഞാൽ വരിക രജനീകാന്തിന്റെ ചിത്രവും പേരും മാത്രമാകും. അടിമുടി സ്റ്റൈൽ മന്നനായ രജനീകാന്തിന്റെ പുതിയ ചിത്രവും പുതു ചരിത്രം എഴുതുകയാണ്. ഏറെ ആരാധക പ്രതീക്ഷയോടെ എത്തിയ ചിത്രം പുതിയ ചരിത്രം കുറിച്ചുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ബാഹുബലിയും സുൽത്താനുമെല്ലാം രജനി ചിത്രമായ കബാലിയുടെ പടയോട്ടത്തിൽ പിന്തള്ളപ്പെട്ടു. ഇന്ത്യയിലും വിദേശത്തും ആവേശ പെരുമഴ തീർക്കുന്ന ചിത്രം കലക്ഷന്റെ കാര്യത്തിലാണ് റെക്കോർഡുകൾ ഭേദിച്ചത്. ഇപ്പോഴത്തെ നിലയിൽ സിനിമയുടെ ആവേശം തുടർന്നാൽ 1000 കോടിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ ചിത്രമാകും കബാലി. ചിത്രം റിലീസായ വെള്ളിയാഴ്ച ഇന്ത്യയിൽ ചിത്രത്തിന് 250 കോടി രൂപ നേടാനായെന്ന് നിർമ്മാതാവ് കലൈപുലി എസ്. താണു അറിയിച്ചു. തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽനിന്നുമാത്രം വെള്ളിയാഴ്ച 100 കോടി രൂപ നേടാനായി. ലോകമെമ്പാടുമായി എണ്ണായിരം മുതൽ പതിനായിരം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. അമേരിക്കയിൽ 480 തിയേറ്ററുകളിലും മലേഷ്യയിൽ 490 തിയേറ്ററുകളിലും ഗൾഫ് രാജ്യങ്ങളിൽ 500ലേ
ചെന്നൈ: ഗൂഗിളിൽ സൂപ്പർസ്റ്റാർ എന്നു തിരഞ്ഞാൽ വരിക രജനീകാന്തിന്റെ ചിത്രവും പേരും മാത്രമാകും. അടിമുടി സ്റ്റൈൽ മന്നനായ രജനീകാന്തിന്റെ പുതിയ ചിത്രവും പുതു ചരിത്രം എഴുതുകയാണ്. ഏറെ ആരാധക പ്രതീക്ഷയോടെ എത്തിയ ചിത്രം പുതിയ ചരിത്രം കുറിച്ചുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ബാഹുബലിയും സുൽത്താനുമെല്ലാം രജനി ചിത്രമായ കബാലിയുടെ പടയോട്ടത്തിൽ പിന്തള്ളപ്പെട്ടു. ഇന്ത്യയിലും വിദേശത്തും ആവേശ പെരുമഴ തീർക്കുന്ന ചിത്രം കലക്ഷന്റെ കാര്യത്തിലാണ് റെക്കോർഡുകൾ ഭേദിച്ചത്. ഇപ്പോഴത്തെ നിലയിൽ സിനിമയുടെ ആവേശം തുടർന്നാൽ 1000 കോടിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ ചിത്രമാകും കബാലി.
ചിത്രം റിലീസായ വെള്ളിയാഴ്ച ഇന്ത്യയിൽ ചിത്രത്തിന് 250 കോടി രൂപ നേടാനായെന്ന് നിർമ്മാതാവ് കലൈപുലി എസ്. താണു അറിയിച്ചു. തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽനിന്നുമാത്രം വെള്ളിയാഴ്ച 100 കോടി രൂപ നേടാനായി. ലോകമെമ്പാടുമായി എണ്ണായിരം മുതൽ പതിനായിരം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.
അമേരിക്കയിൽ 480 തിയേറ്ററുകളിലും മലേഷ്യയിൽ 490 തിയേറ്ററുകളിലും ഗൾഫ് രാജ്യങ്ങളിൽ 500ലേറെ തിയേറ്ററുകളിലുമായിരുന്നു റിലീസ്. ബ്രിട്ടൻ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, ശ്രീലങ്ക, സ്വിറ്റ്‌സർലൻഡ്, ഡെന്മാർക്ക്, ഹോളണ്ട്, സ്വീഡൻ, ദക്ഷിണാഫ്രിക്ക, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലും വെള്ളിയാഴ്ച ചിത്രം പുറത്തിറങ്ങി. 250 കോടിയുടെ ആദ്യദിനകളക്ഷൻ എന്നത് ഇന്ത്യയിൽ ഒരു 'രജനിച്ചിത്ര'ത്തിനുമാത്രം സാധിക്കുന്ന കാര്യമാണെന്നും രാജ്യത്ത് ഒരൊറ്റ സൂപ്പർസ്റ്റാറേയുള്ളൂ എന്നാണിത് വിളംബരം ചെയ്യുന്നതെന്നും കലൈപുലി താണു പറഞ്ഞു.
ഇപ്പോഴത്തെ നില തുടരുകയാണെങ്കിൽ പീകെയുടെയും സൽമാൻ ചിത്രം ബജ്‌റിംഗി ഭായിജാന്റെയും റെക്കോർഡ് കബാലി തകർത്തെറിയും. അതേസമയം സമ്മിശ്രമായ റിവ്യൂകളാണ് സിനിമയെക്കുറിച്ച് പുറത്തുവരുന്നത്. ഇത് ചിത്രത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയാണ് നിർമ്മാതാക്കളിൽ നിലനിൽക്കുന്നത്.
കബാലി കേരളത്തിൽ നിന്നും റെക്കോർഡ് കലക്ഷനാണ് വാരിക്കൂട്ടിയത്. 306 തിയറ്ററുകളിലായി റിലീസ് ചെയ്ത ചിത്രം 4 കോടി 27 ലക്ഷം രൂപാ ഗ്രോസ് കളക്ഷനായി നേടിയെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന കണക്കുകൾ. വിക്രം നായകനായ ഐ എന്ന സിനിമയുടെയും വിജയ് ചിത്രം തെരിയുടെയും കളക്ഷൻ റെക്കോർഡുകളെയാണ് കബാലി തകർത്തത്. 3 കോടി 19 ലക്ഷം രൂപയാണ് ഐ കേരളത്തിൽ നിന്ന് ആദ്യദിനം വാരിക്കൂട്ടിയത്. 220 തിയറ്ററുകളിലാണ് ഐ റിലീസ് ചെയ്തത്. ഇക്കഴിഞ്ഞ വിഷുദിനത്തിൽ തിയറ്ററുകളിലെത്തിയ തെരി 201 തിയറ്റുകളിൽ നിന്ന് 3 കോടി 16 കോടിയാണ് ഗ്രോസ് കളക്ഷനായി നേടിയത്.
എറണാകുളത്ത്് മൾട്ടിപ്‌ളെക്‌സുകളിലും ആദ്യദിന കളക്ഷനിൽ ഒന്നാമനായി കബാലി. ചാർലി,സുൽത്താൻ എന്നീ സിനിമകളുടെ റെക്കോർഡ് തിരുത്തി 30ലക്ഷം രൂപാ മൾട്ടിപ്‌ളെക്‌സിൽ നിന്ന് മാത്രമായി സിനിമ നേടി. 90 ഓളം പ്രദർശനങ്ങളാണ് മൾട്ടിപ്‌ളെക്‌സിൽ ഉണ്ടായിരുന്നത്. 16 ലക്ഷത്തിഎൺപത്തിയാറായിരം രൂപയാണ് ചാർലിയുടെ മൾട്ടിപ്‌ളെക്‌സ് ഇനീഷ്യൽ കളക്ഷൻ.
152 മിനുട്ട് ദൈർഘ്യമുള്ള കബാലിയുടെ ആദ്യപ്രദർശനം നാല് മണിയോടെ ആരംഭിച്ചിരുന്നു. പ്രീ ബുക്കിങ് ഉണ്ടായതിനാൽ ഹൗസ് ഫുൾ ഷോകളോടെയാണ് മിക്ക കേന്ദ്രങ്ങളിലും പ്രദർശനം നടന്നത്. മലയാളത്തിൽ ആദ്യദിനകളക്ഷനിൽ റെക്കോർഡ് കസബയ്ക്കാണ്. 101 തിയറ്ററുകളിലായി കേരളത്തിൽ റിലീസ് ചെയ്ത കസബ 2 കോടി 48 ലക്ഷം നേടിയെന്നാണ് നിർമ്മാതാവ് വെളിപ്പെടുത്തിയത്. തൊട്ടുപിന്നിൽ കലിയാണ് 2 കോടി 34 ലക്ഷം. 141 തിയറ്ററുകളിലെത്തിയ ലോഹം 2 കോടി 20 ലക്ഷവും ചാർലി 2 കോടി 19 ലക്ഷവും ഇനീഷ്യൽ ഗ്രോസ് ആയി നേടിയിരുന്നു. കസബയുടെയും കലിയുടെയും ലോഹത്തിന്റെയും റെക്കോർഡുകൾ കബാലി തകർക്കും. ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശിർവാദ് സിനിമാസും മോഹൻലാൽ,കെ.മാധവൻ,ബാബു,ആന്റണി പെരുമ്പാവൂർ എന്നിവരുടെ മാക്‌സ് ലാബും ചേർന്നാണ് കബാലി കേരളത്തിൽ വിതരണത്തിനെത്തിച്ചത്.