- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലേഷ്യയിൽ കബാലീശ്വരന് രണ്ടാം വരവും കുമുദവല്ലിയോടുള്ള സ്നേഹ പ്രകടനങ്ങളും; തിയറ്ററിൽ കാണാത്ത കബാലിയിലെ രംഗങ്ങൾ കാണാം
രജനീകാന്ത് നായകനായ കബാലി തമിഴിൽ 2016ലെ വമ്പൻ ഹിറ്റുകളിലൊന്നായിരുന്നു. രജനീകാന്തിന്റെ പതിവ് ശൈലിയിൽ നിന്ന് വേറിട്ട ചിത്രമെന്ന നിലയ്ക്കും കബാലി കയ്യടി നേടി. പാ രഞ്ജിത്തിനൊപ്പം പുതിയ ചിത്രത്തിനായി കൈകോർക്കുകയാണ് സ്റ്റൈൽ മന്നൻ. ആരാധകർക്കുള്ള പുതുവർഷസമ്മാനമായി കബാലിയിൽ നിന്ന് ഡിലീറ്റ് ചെയ്ത അഞ്ച് രംഗങ്ങൾ നിർമ്മാതാക്കൾ പുറത്തുവിട്ടു. നിർമ്മാതാവ് കലൈപുലി എസ് താണുവിന്റെ യൂട്യൂബ് ചാനലിലൂടെയാണ് സിനിമയിൽ നിന്ന് നീക്കം ചെയ്ത രംഗങ്ങൾ പുറത്തുവിട്ടത്. മലേഷ്യയിൽ കബാലീശ്വരന് രണ്ടാം വരവിൽ ഡോൺ തോക്ക് ഏൽപ്പിക്കുന്നതും കുമുദവല്ലിയോടുള്ള കബാലിയുടെ സ്നേഹം വ്യക്തമാക്കുന്ന രംഗവും കബാലി നിറയുതിർക്കുന്ന രംഗവും ഇക്കൂട്ടത്തിലുണ്ട്. തുടർച്ചയായി 100 നാൾ പ്രദർശിപ്പിച്ചതിന് പിന്നാലെയാണ് കബാലി തിയറ്റർ വിട്ടത്.
രജനീകാന്ത് നായകനായ കബാലി തമിഴിൽ 2016ലെ വമ്പൻ ഹിറ്റുകളിലൊന്നായിരുന്നു. രജനീകാന്തിന്റെ പതിവ് ശൈലിയിൽ നിന്ന് വേറിട്ട ചിത്രമെന്ന നിലയ്ക്കും കബാലി കയ്യടി നേടി. പാ രഞ്ജിത്തിനൊപ്പം പുതിയ ചിത്രത്തിനായി കൈകോർക്കുകയാണ് സ്റ്റൈൽ മന്നൻ. ആരാധകർക്കുള്ള പുതുവർഷസമ്മാനമായി കബാലിയിൽ നിന്ന് ഡിലീറ്റ് ചെയ്ത അഞ്ച് രംഗങ്ങൾ നിർമ്മാതാക്കൾ പുറത്തുവിട്ടു. നിർമ്മാതാവ് കലൈപുലി എസ് താണുവിന്റെ യൂട്യൂബ് ചാനലിലൂടെയാണ് സിനിമയിൽ നിന്ന് നീക്കം ചെയ്ത രംഗങ്ങൾ പുറത്തുവിട്ടത്.
മലേഷ്യയിൽ കബാലീശ്വരന് രണ്ടാം വരവിൽ ഡോൺ തോക്ക് ഏൽപ്പിക്കുന്നതും കുമുദവല്ലിയോടുള്ള കബാലിയുടെ സ്നേഹം വ്യക്തമാക്കുന്ന രംഗവും കബാലി നിറയുതിർക്കുന്ന രംഗവും ഇക്കൂട്ടത്തിലുണ്ട്. തുടർച്ചയായി 100 നാൾ പ്രദർശിപ്പിച്ചതിന് പിന്നാലെയാണ് കബാലി തിയറ്റർ വിട്ടത്.
Next Story