മിഴ് സൂപ്പർതാരങ്ങളുടെ സിനിമകൾ റീലിസ് ചെയ്യുമ്പോൾ ആരാധകരുടെ വക പാലഭി ഷേകവും പുഷ്പാഭിഷേകവും മറ്റ് ആഘോഷ പരിപാടികളുമൊക്കെ സ്ഥിരം പതിവാണ്. കമിഴ് സൂപ്പർതാരം രജനീകാന്തിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്ത കബാലിയുടെ വിജയം ആഘോഷിക്കാൻ പാലഭിഷേകവും തെരുവിലെ പ്രകടനങ്ങളും നിരവധി കണ്ടിരുന്നു. എന്നാൽ തിരുച്ചിയിലെ രജനി ഫാൻ ക്ലബ് കുറച്ചുകൂടി കടന്ന് കബാലിയുടെ വിജയത്തിനായി മൃഗബലി നടത്തിയതാണ് ഇപ്പോൾ വാർത്തയാകുന്നത്.

തെണ്ണൂർ കാളിയമ്മൻ ക്ഷേത്രത്തിൽ ആടുകളെ ബലിയായി നൽകുകയാണ് ഇവർ ചെയ്തിരിക്കുന്നത്. കബാലിയുടെ ബ്രഹ്മാണ്ഡവിജയത്തിനും തലൈവരുടെ ആരോഗ്യത്തിനും വേണ്ടി രജനീകാന്തിന്റെ ഫ്ളെക്സിനു മുമ്പിൽവച്ചായിരുന്നു മൃഗബലി. എന്നാൽ സംഭവം പുറത്തറഞ്ഞിതോടെ മൃഗസ്നേഹികൾ രംഗത്തെത്തിയിട്ടുണ്ട്.

മലേഷ്യ, ഹോങ്കോങ്, ബാങ്കോക്ക് എന്നിവിടങ്ങളിലായി ഷൂട്ടിങ് പൂർത്തിയാക്കിയ സിനിമ 2016 ജൂലൈ 22 നാണ് റിലീസ് ചെയ്തത്. തെക്കേ ഇന്ത്യയിൽ 2200 ഉൾപ്പെടെ 320 സ്‌ക്രീനുകളിലായിരുന്നു ഇതിന്റെ റിലീസ്.