തെന്നിന്ത്യൻ സൂപ്പർ താരം രജനികാന്ത് അഭിനയിച്ച കബാലി തമിഴിന് പിന്നാലെ ഹിന്ദിയിലും ഹിറ്റാവുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കബാലിയുടെ ഹിന്ദി ഗാനങ്ങൾ ആണ് ഇപ്പോൾ സൂപ്പർ ഹിറ്റായി മാറുന്നത്. നെരുപ്പ്ഡാ എന്ന വരികൾ ആഗ് ഹു മേ എന്നു മാറിയാണ് ഹിന്ദിയിലെത്തുന്നത്.

ഹിന്ദി വരികൾ റാഖിബ് ആലമിന്റേതാണ്. സൂരജ് ജഗനും, അരുൺ രാജ കാമരാജുമാണ് പാടിയിരിക്കുന്നത്. കബാലി' 22ന് തിയേറ്ററുകളിൽ എത്തും.

പ രഞ്ജിത്ത് ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ രാധിക ആപ്‌തെയാണ് നായിക. ഒരു അധോലാേക നേതാവിന്റെ വേഷത്തിലാണ് രജനി സിനിമയിൽ എത്തുന്നത്. മലേഷ്യയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്.