മ്പൻ തരംഗം സൃഷ്ടിച്ച് പുറത്തിറങ്ങിയരജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം കബാലി തമിഴ്‌നാട്ടിലെ തീയേറ്ററുകളിൽ നഷ്ടം വിതറിയതായി റിപ്പോർട്ട്. തമിഴ്‌നാട്ടിലെ വിതരണക്കാർക്ക് ചിത്രം മൂലം 20 ശതമാനം നഷ്ടം സംഭവിച്ചെന്നാണ് ഏറ്റവും പുതിയ വാർത്ത

ബോക്സ് ഓഫീസിൽ തകർപ്പൻ പ്രകടനം നടത്തിയെങ്കിലും വിതരണക്കാർക്ക് സാമ്പത്തികാ ചിത്രം നഷ്ടമുണ്ടാക്കിയത്രെ. തമിഴ്‌നാട്ടിലെ ജാസ് സിനിമാസ് 68 കോടി രൂപയ്ക്കായിരുന്നു കബാലിയുടെ വിതരണാവകാശം സ്വന്തമാക്കിയത്.ജാസ് സിനിമാസ് തമിഴ്‌നാട്ടിലെ മറ്റുവിതരണക്കാർക്ക് ചിത്രം വലിയ തുകയ്ക്ക് കൊടുക്കുകയും ചെയ്തു.

എന്നാൽ ചിത്രം സാമ്പത്തികമായി പരാജയമാണെന്നും കബാലിയിലൂടെ നഷ്ടമായ വിതരണ തുക തിരിച്ചു തരണമെന്ന നിലപാടിലാണ് ഇപ്പോൾ വിതരണക്കാർ. മാത്രമല്ല കബാലിയുടെ ഹിന്ദി, തെലുങ്ക് പതിപ്പുകൾ വിതരണക്കാർക്ക് കനത്ത നഷ്ടം വരുത്തിവച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.

കർണാടകയിൽ നിർമ്മാതാവ് റോക്ലിൻ വെങ്കിടേഷ് പത്ത് കോടി രൂപക്കാണ് വിതരണം ഏറ്റെടുത്തത്. 15.5 കോടി മുടക്കിയാണ് ഹിന്ദിയിൽ ഫോക്സ് സ്റ്റാർ ഇന്ത്യ വിതരണാവകാശം സ്വന്തമാക്കിയത്. ഹിന്ദിയിൽ ചിത്രം വലിയ നഷ്ടമായിരുന്നു.

കേരളത്തിൽ കബാലി വിതരണം ചെയ്തത് മോഹൻലാൽ ആയിരുന്നു. മോഹൻലാൽ 7.5 കോടി രൂപയ്ക്കാണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. കേരളത്തിൽ ചിത്രം ലാഭം നേടിയെന്നാണ് റിപ്പോർട്ട്.സിനിമ റിലീസ് ചെയ്യുന്നതിന് മുൻപേ ചിത്രം സാറ്റലൈറ്റ് റൈറ്റടകം വാരിക്കൂട്ടിയത് 223 കോടി രൂപയായിരുന്നു.