നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ന് പ്രദർശനത്തിനെത്തിയ കബാലിക്ക് വമ്പൻ വരവേൽപാണ് തമിഴ്‌നാട്ടിലും കേരളത്തിലും ലഭിച്ചത്. മാഫിയാ സംഘത്തെ പരിചയപ്പെടുത്തിക്കൊണ്ടാണ് ചിത്രത്തിന്റെ തകർപ്പൻ തുടക്കം. കബാലിയുടെ ഭാര്യയായി രാധികാ ആപ്തെ തകർത്ത് അഭിനയിച്ചു. ധൻസികയുടേതും കിടയറ്റ പ്രകടനം തന്നെ. സന്തോഷ് നാരായണനാണ് കബാലിയുടെ സംഗീതം നിർവഹിക്കുന്നത്.

ലോകമെമ്പാടുമായി 5000-ലേറെ തീയറ്ററുകളിലായാണ് കബാലി റിലീസ് ചെയ്യുന്നത്. അമേരിക്കയിൽ മാത്രം 400 തീയറ്ററുകളിൽ റിലീസ് ചെയ്യുന്നു. കേരളത്തിൽ 306 തീയറ്ററുകളിലായി ദിവസേന 2000 പ്രദർശനങ്ങളാണ് നടക്കുക. ആരാധകരുടെ ആവശ്യപ്രകാരം പലേടത്തും പുലർച്ചെ മൂന്നുമണി മുതൽ പ്രദർശനം തുടങ്ങുന്നുണ്ട്.

തന്റെ സിനിമ 500 കോടിക്കുമേൽ കളക്റ്റ് ചെയ്യുമെന്നാണ് ചിത്രത്തിന്റെ നിർമ്മാതാവ് താണു പ്രതീക്ഷിക്കുന്നത്. ബാഹുബലിയെക്കാൾ വലിയ സിനിമയായിരിക്കും ഇതെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. രജനീകാന്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയായി കബാലി മാറുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു.

റിലീസിനു മുമ്പേ 220 കോടി അപൂർവ റെക്കോർഡും കബാലി സ്വന്തമാക്കിയിരുന്നു. അറുന്നൂറു കോടി രൂപയാണ് ബോക്സോഫിസിൽ 'ബാഹുബലി' നേടിയത്. അതും കടത്തിവെട്ടുമെന്നാണ് അണിയറ പ്രവർത്തകരുടെയും ആരാധകരുടെയും പ്രതീക്ഷ.

ഒരു മാസം കൊണ്ട് കബാലിയുടെ ടീസർ രണ്ടു കോടി രൂപ നേടി റെക്കോർഡ് നേടിയതിന്റെ പിന്നാലെയാണ് തീയറ്റർ, പ്രമോഷൻ ഗാനങ്ങൾ, എന്നിവയ്ക്കുള്ള അവകാശം വിറ്റതിലൂടെ ചിത്രം 220 കോടി രൂപ നേടിയത്. രജനീകാന്തിന്റെ മറ്റൊരു ബിഗ് ബജറ്റ് ചിത്രമായ ലിംഗ സാറ്റലൈറ്റ് തുകയിലൂടെയും വിതരണാവകാശത്തിലൂടെയും നേടിയത് 150 കോടിയായിരുന്നു. ഈ റെക്കോർഡ് മറികടന്നു കൊണ്ടാണ് കബാലിയുടെ ഈ പുതിയ റെക്കോർഡ്.

ഇന്ത്യൻ സിനിമാചരിത്രത്തിൽ ഇന്നുവരെ ഒരു സിനിമയ്ക്കും കിട്ടാത്ത പ്രചാരണമാണു രജനിയുടെ കബാലിക്കു ലഭിച്ചത്. ഇന്ത്യയിൽ മാത്രമല്ല, ലോകമെങ്ങുമുള്ള രജനി ആരാധകരാണ് കബാലിക്കായി കാത്തിരിക്കുന്നത്. തമിഴ്‌നാട്ടിൽനിന്നു മലേഷ്യയിലേക്കു കുടിയേറിയ കബാലീശ്വരൻ എന്ന അധോലോക നായകനായിട്ടാവും ചിത്രത്തിൽ രജനികാന്ത് അവതരിക്കുകയെന്നാണ് റിപ്പോർട്ടുകൾ. ടീസറിലൂടെ രജനിയുടെ ഡയലോഗ് ഇതിനകം രണ്ടര കോടിയിലധികം തവണ ആരാധകർ കണ്ടു കഴിഞ്ഞു.

കബാലിയുടെ ഡബ്ലിനിലെ ഐറിഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ലൈറ്റ് സിനിമാ ഹൗസ്, ഐഎംസി സാവോയ് എന്നിവിടങ്ങളിലും കബാലിയുടെ തെലുങ്ക് പരിഭാഷ ലൈറ്റ് സിനിമാ ഹൗസിലും യുസിഡി സിനിമ എന്നിവിടങ്ങളിലുമാണ് പ്രദർശനത്തിനെത്തുന്നത്. ടു കൺട്രീസ്, അടി കപ്യാരെ കൂട്ടമണി, ചാർലി, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾ അയർലണ്ടിലെ മലയാളികൾക്ക് മുന്നിലെത്തിച്ച സ്വാമി മൂവീസ് തന്നെയാണ് കബാലിയും അയർലണ്ടിലെത്തിക്കുന്നത്.

ചിത്രം നിങ്ങളുടെ പ്രദേശത്ത് റിലീസിനെത്തിക്കണമെങ്കിൽ ദയവായി ചുവടെ കൊടുത്തിരിക്കുന്ന നമ്പരുകളിലോ ഇ മെയ്ലിലോ ബന്ധപ്പെടെണ്ടതാണ്. Ph No: +44 (0)2871310258Mob No: +44 (0)7727064607 EMail: moviesswamy@gmail.com