- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കബാലി വിശേഷങ്ങൾ തീരുന്നില്ല; കബാലി ഡാ എന്ന പഞ്ച് ഡയലോഗ് ഒറ്റ ഡേക്കിൽ പറഞ്ഞ് തീർക്കുന്ന രജനിയുടെ വീഡിയോ പുറത്ത്; ആരാധകർക്കായി കബാലി സ്യൂട്ട് ലേലത്തിന് വയ്ക്കാനും അണിയറപ്രവർത്തകർ
കബാലിയുടെ തരംഗം ഇനിയുമടങ്ങിയിട്ടില്ല. ചിത്രത്തിൽ സ്റ്റൈൽ മന്നൻ രജനിയുടെ ഡയലോഗുകൾക്കൊപ്പം ലുക്കും പ്രധാന ആഘർഷണമായിരുന്നു. ചിത്രം ഷൂട്ടിങ് തുടങ്ങിയ നാൾ മുതൽ തുടങ്ങിയ വിശേഷങ്ങൾ പുറത്തിറങ്ങിയ ശേഷവും തുടരുകയാണ്. ഇപ്പോൾ ചിത്രത്തിലെ പഞ്ച് ഡയലോഗ് സ്‌റ്റൈൽ മന്നൻ ഒറ്റ ഡേക്കിൽ പറഞ്ഞ് തീർക്കുന്ന കിടിലൻ വീഡിയോ ആണ് ആരാധകർക്കായി അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. ടീസറിനൊപ്പംപുറത്ത് വിട്ട കബാലി ഡാ എന്ന പഞ്ച് ഡയലോഗ് മറ്റൊരു ആംഗിളിൽ ചിത്രീകരിച്ചതിന്റെ വീഡിയോ പുറത്തെത്തിയിരിക്കുകയാണ്.43 സെക്കന്റ് നീളുന്ന വീഡിയോയിൽ ഹിറ്റ് സംഭാഷണം രജനി ഒറ്റ ടേക്കിൽ പറയുന്നതായാണ് കാണുന്നത്. എന്നാൽ വീഡിയോയിൽ കാണുന്ന രംഗം തന്നെയാണോ സംവിധായകൻ പാ.രഞ്ജിത്ത് സിനിമയിൽ ഉപയോഗിച്ചത് എന്ന് വ്യക്തമല്ല. നെരുപ്പ് ഡാ എന്ന പശ്ചാത്തലസംഗീതം ഇല്ലാതെ തന്നെ രജനിയുടെ ഈ ഡയലോഗ് കേട്ടാലും ആരാധകർക്ക് ആവേശം നിറയുമെന്ന് ഉറപ്പ്... കൂടാതെ കബാലിയിൽ രജനീകാന്ത് ധരിച്ചിരുന്ന സ്‌റ്റൈലിഷ് സ്യൂട്ട് ലേലത്തിന് വയ്ക്കാനും അണിയറക്കാർ തീരുമാനിച്ചുകഴിഞ്ഞു. ലേ
കബാലിയുടെ തരംഗം ഇനിയുമടങ്ങിയിട്ടില്ല. ചിത്രത്തിൽ സ്റ്റൈൽ മന്നൻ രജനിയുടെ ഡയലോഗുകൾക്കൊപ്പം ലുക്കും പ്രധാന ആഘർഷണമായിരുന്നു. ചിത്രം ഷൂട്ടിങ് തുടങ്ങിയ നാൾ മുതൽ തുടങ്ങിയ വിശേഷങ്ങൾ പുറത്തിറങ്ങിയ ശേഷവും തുടരുകയാണ്. ഇപ്പോൾ ചിത്രത്തിലെ പഞ്ച് ഡയലോഗ് സ്‌റ്റൈൽ മന്നൻ ഒറ്റ ഡേക്കിൽ പറഞ്ഞ് തീർക്കുന്ന കിടിലൻ വീഡിയോ ആണ് ആരാധകർക്കായി അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്.
ടീസറിനൊപ്പംപുറത്ത് വിട്ട കബാലി ഡാ എന്ന പഞ്ച് ഡയലോഗ് മറ്റൊരു ആംഗിളിൽ ചിത്രീകരിച്ചതിന്റെ വീഡിയോ പുറത്തെത്തിയിരിക്കുകയാണ്.43 സെക്കന്റ് നീളുന്ന വീഡിയോയിൽ ഹിറ്റ് സംഭാഷണം രജനി ഒറ്റ ടേക്കിൽ പറയുന്നതായാണ് കാണുന്നത്. എന്നാൽ വീഡിയോയിൽ കാണുന്ന രംഗം തന്നെയാണോ സംവിധായകൻ പാ.രഞ്ജിത്ത് സിനിമയിൽ ഉപയോഗിച്ചത് എന്ന് വ്യക്തമല്ല. നെരുപ്പ് ഡാ എന്ന പശ്ചാത്തലസംഗീതം ഇല്ലാതെ തന്നെ രജനിയുടെ ഈ ഡയലോഗ് കേട്ടാലും ആരാധകർക്ക് ആവേശം നിറയുമെന്ന് ഉറപ്പ്...
കൂടാതെ കബാലിയിൽ രജനീകാന്ത് ധരിച്ചിരുന്ന സ്‌റ്റൈലിഷ് സ്യൂട്ട് ലേലത്തിന് വയ്ക്കാനും അണിയറക്കാർ തീരുമാനിച്ചുകഴിഞ്ഞു. ലേലത്തിന് വച്ചാൽ എന്തു വില കൊടുത്തും ആരാധകർ സ്യൂട്ട് സ്വന്തമാക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇതിന് മുമ്പ് ചന്ദ്രമുഖി എന്ന ചിത്രത്തിൽ രജനി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ ഇതുപോലെ ലേലത്തിന് വച്ചിരുന്നു. അത് വൻ വില കൊടുത്ത് ആരാധകർ സ്വന്തമാക്കുകയും ചെയ്തു. ആ തുക ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നാണ് അറിയുന്നത്.