ജനി ആരാധകരെല്ലാം ജൂലൈ 22 ആകാനുള്ള കാത്തിരിപ്പിലാണ്. അന്നാണ് രജനിയുടെ ബ്രഹ്മാണ്ഡ ചിത്രമായ കബാലിയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഹിറ്റായ അവസ്ഥയിലാണിപ്പോൾ കബാലി തരംഗം്. ആദ്യം പുറത്തിറങ്ങിയ ടീസറും പാട്ടുകളുമെല്ലാം വൻ ഹിറ്റുകളായിരുന്നു. ഇപ്പോഴിതാ കബാലിയുടെ മേക്കിങ് വിഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.

നെരിപ്പു ഡാ തീം സോങ്ങിനൊപ്പം പുറത്തിറങ്ങിയ വിഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. രജനിയുടെ ആക്ഷൻ രംഗങ്ങളടക്കമുള്ള ദൃശ്യങ്ങളുമായാണ് മേക്കിങ് വിഡിയോ എത്തിയിരിക്കുന്നത്

ലോകം മുഴുവൻ കബാലിക്കായി കാത്തിരിക്കുകയാണ്. മുൻകൂർ ബുക്കിങ് എല്ലാം ഇപ്പോഴെ ഹൗസ്ഫുൾ ആയിരിക്കുകയാണ്. കബാലി നേരത്തെ തന്നെ 200 കോടി ക്ലബ്ബിൽ എത്തിയിരുന്നു. വിതരണാവകാശം വിറ്റത് ഉൾപ്പെടെയുള്ള മറ്റ് ബിസിനസുകൾ വഴിയാണ് ചിത്രം റിലീസിന് മുമ്പേ 225 കോടി രൂപ നേടിയത്.മോഹൻലാലും ആന്റണി പെരുമ്പാവൂരും ചേർന്നാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്

രജനികാന്തിന്റെ കടുത്ത ആരാധികയാണു രാധിക ആപ്തെ രജനിക്കൊപ്പം നായികയായി എത്തിയതിന്റെ ത്രില്ലിലാണ്. ഒരു ചെറിയ രംഗത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചാലും സന്തോഷത്തോടെ സ്വീകരിക്കും എന്ന് പറഞ്ഞ രാധിക ഒരു സിനിമയിൽ നായികയായി എത്തിയതെങ്ങെയെന്ന് വെളിപ്പൈടുത്തിയിരിക്കുകയാണ് സംവിധായകൻ പാ രഞ്ജിത്ത്.

രാധിക അഭിനയിച്ച തമിഴ് തെലുങ്ക് ചിത്രങ്ങൾ കണ്ടിരുന്നു. ഈ ചിത്രങ്ങളിൽ നടിയുടെ അഭിനയം കണ്ടാണു കബാലിയിലേയ്ക്കു ക്ഷണിച്ചതെന്നും സംവിധായകൻ പറഞ്ഞു. കബാലിയുടെ സെറ്റിൽ വച്ചാണു രാധിക ആദ്യമായി രജനിയെ കാണുന്നത്. കഥാപാത്രങ്ങളോടു രജനികാന്തിന്റെ ആത്മാർഥത കണ്ട് ഞെട്ടി പോയി എന്നും രാധിക പറഞ്ഞു. തുടക്കത്തിൽ പേടി തോന്നി. എന്നാൽ പിന്നീട് അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുന്നതു വളരെ കംഫർട്ടബിളാണെന്നു മനസിലായെന്നും നടി പറഞ്ഞു.