- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രജനി ആരാധകർക്ക് നിരാശ വേണ്ട; കബാലിയുടെ റീലിസ് 22 ന് തന്നെ; ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ രജനി തിരികെയെത്താത്ത് മൂലം റീലിസ് വൈകുമെന്ന വാർത്ത തെറ്റ്; കേരളത്തിൽ കബാലിക്ക് 250 സ്‌ക്രീനുകളിലായി 6000 പ്രദർശനങ്ങളൊരുക്കി വമ്പൻ സ്വീകരണം
സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ആരാധകരെ നിരാശ വേണ്ട. ഏവരും വളരെയേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കബാലി ജൂലൈ 22 ന് തന്നെ തിയേറ്ററുകളിൽ എത്തും. മൂന്നാം തവണയാണ് സിനിമയുടെ റിലീസിങ് മാറ്റിവച്ചെന്ന വാർത്ത പുറത്ത് വന്നതോടെയാണ് അണിയറപ്രവർത്തകർ തന്നെ റിലിസ് ഡേറ്റ് പ്രഖ്യാപിച്ച് രംഗത്തെത്തിയത്. രജനി അമേരിക്കയിൽ നിന്നും മടങ്ങിയെത്താത്തതും സിനിമയുടെ മറ്റു സാങ്കേതിക പ്രവർത്തനങ്ങൾ പൂർത്തീകരിക്കാത്തതുമാണ് റിലീസിങ് വൈകാനുള്ള കാരണമെന്നായിരുന്നു പുറത്ത് വന്ന വാർത്ത.. ചികിൽസാ ആവശ്യാർത്ഥമായിരുന്നു രജനിയുടെ യാത്ര. എന്നാൽ വാർത്ത പരന്നതോടെ സിനിമയുടെ അണിയറപ്രവർത്തകർ റിലീസ് പോസ്റ്ററടക്കം പുറത്ത് വിട്ട് 22 ന് തന്നെ റിലീസ് ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. റിലീസ് മാറ്റിയെന്ന വാർത്ത വന്നതോടെ രജനിയുടെയും ആരാധകര് നിരാശയിലായിരുന്നു. എന്നാൽ കബാലിക്ക് കേരളത്തിൽ ഉ്ഗ്രൻ വരവേല്പാണ് ഒരുക്കിയിരിക്കുന്നത്. വിതരണാ വകാശം ആന്റണി പെരുമ്പാവൂരും മോഹൻലാലും സ്വന്തമാക്കിയത്് എട്ടര കോടി രൂപയ്ക്കാണ് ആശിർവാദ് സിനിമാസും മോഹൻലാലിന്റെ മാക്
സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ആരാധകരെ നിരാശ വേണ്ട. ഏവരും വളരെയേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കബാലി ജൂലൈ 22 ന് തന്നെ തിയേറ്ററുകളിൽ എത്തും. മൂന്നാം തവണയാണ് സിനിമയുടെ റിലീസിങ് മാറ്റിവച്ചെന്ന വാർത്ത പുറത്ത് വന്നതോടെയാണ് അണിയറപ്രവർത്തകർ തന്നെ റിലിസ് ഡേറ്റ് പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
രജനി അമേരിക്കയിൽ നിന്നും മടങ്ങിയെത്താത്തതും സിനിമയുടെ മറ്റു സാങ്കേതിക പ്രവർത്തനങ്ങൾ പൂർത്തീകരിക്കാത്തതുമാണ് റിലീസിങ് വൈകാനുള്ള കാരണമെന്നായിരുന്നു പുറത്ത് വന്ന വാർത്ത.. ചികിൽസാ ആവശ്യാർത്ഥമായിരുന്നു രജനിയുടെ യാത്ര. എന്നാൽ വാർത്ത പരന്നതോടെ സിനിമയുടെ അണിയറപ്രവർത്തകർ റിലീസ് പോസ്റ്ററടക്കം പുറത്ത് വിട്ട് 22 ന് തന്നെ റിലീസ് ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
റിലീസ് മാറ്റിയെന്ന വാർത്ത വന്നതോടെ രജനിയുടെയും ആരാധകര് നിരാശയിലായിരുന്നു. എന്നാൽ കബാലിക്ക് കേരളത്തിൽ ഉ്ഗ്രൻ വരവേല്പാണ് ഒരുക്കിയിരിക്കുന്നത്. വിതരണാ വകാശം ആന്റണി പെരുമ്പാവൂരും മോഹൻലാലും സ്വന്തമാക്കിയത്് എട്ടര കോടി രൂപയ്ക്കാണ് ആശിർവാദ് സിനിമാസും മോഹൻലാലിന്റെ മാക്സ് ലാബും ചേർന്നാണ് കബാലി കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. 250 സ്‌ക്രീനുകളിലായി 6000 പ്രദർശനമാണ് ആലോചിക്കുന്നത്.
ദിവസനേ ആറ് പ്രദർശനം വീതമാണ് ആലോചിക്കുന്നത്. അപൂർവമായി സംഭവിക്കുന്ന പ്രതിഭാസമാണ് കബാലി. അത്തരമൊരു പ്രതിഭാസത്തിന്റെ ഭാഗമാകണമെന്ന ആഗ്രഹമാണ് കബാലിയുടെ വിതരണം സ്വന്തമാക്കാൻ കാരണമെന്ന് ആന്റണി പെരുമ്പാവൂർ പ്രമുഖ സിനിമാ പ്രസിദ്ധീകരണത്തോട് പറഞ്ഞു.
ഒരു സിനിമയുടെ ഔട്ട്റേറ്റ് എന്ന നിലയിൽ എട്ടരക്കോടി രൂപ ഭീമമായ ബഡ്ജറ്റ് ആണ്. അതിന്റെ റിസ്‌കും ഏറെയാണ്. പക്ഷേ അതിനെയെല്ലാം കബാലിയുടെ മാന്ത്രികസ്പർശം അതിജീവിക്കാൻ കഴിയുമെന്നാണ് വിശ്വാസമെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. ആട്ടക്കത്തി, മദ്രാസ് എന്നീ ചിത്രങ്ങൾക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കബാലി. രജനികാന്തി നൊടൊപ്പം വ്രിൻസന്റ് ച്വാ, രാധികാ ആപ്തെ, ധൻസിക, ദിനേശ് രവി, കിഷോർ, ജോൺ വിജയ്, കലൈയരസൻ, തുടങ്ങിയവരും ചിത്രത്തിലുണ്ട്.