- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അല്ലാഹുവിനെയും ഹജറുൽ അസ്‌വദിദെയും തകർക്കാൻ പ്രേരിപ്പിക്കുന്ന ഫേസ്‌ബുക്ക് ഗെയിം ഇസ്ലാം വിശ്വാസികൾ കളിക്കരുത്; കാൻഡി ക്രാഷിനെതിരെ പടവാളെടുത്ത് ഇസ്ലാമിക പണ്ഡിതൻ
കൊല്ലം: മുസ്ലിം വനിതകൾ ജീൻസിടുന്നതിനെയും മറ്റും എതിരായി പലവിധത്തിലുള്ള ഫത്വകൾ ഇന്ത്യയിലെ മതപണ്ഡിതർ പുറപ്പെടുവിച്ച് പോന്നിരുന്നു. ഇപ്പോഴിതാ ഫേസ്‌ബുക്കിലെയും മൊബൈൽഫോണിലെയും ഇഷ്ടപ്പെട്ട ഗെയിമായ കാൻഡി ക്രാഷിനെതിരെയും ഒര ഫത്വ!. ഫേസ്‌ബുക്ക് ഗെയിമായ കാൻഡിക്രഷ് ഇസ്ലാം വിരുദ്ധമാണെന്ന അഭിപ്രായമാണ് പ്രമുഖ മതപ്രഭാഷകനായ കബീർ ബാഖവി പങ്
കൊല്ലം: മുസ്ലിം വനിതകൾ ജീൻസിടുന്നതിനെയും മറ്റും എതിരായി പലവിധത്തിലുള്ള ഫത്വകൾ ഇന്ത്യയിലെ മതപണ്ഡിതർ പുറപ്പെടുവിച്ച് പോന്നിരുന്നു. ഇപ്പോഴിതാ ഫേസ്‌ബുക്കിലെയും മൊബൈൽഫോണിലെയും ഇഷ്ടപ്പെട്ട ഗെയിമായ കാൻഡി ക്രാഷിനെതിരെയും ഒര ഫത്വ!. ഫേസ്‌ബുക്ക് ഗെയിമായ കാൻഡിക്രഷ് ഇസ്ലാം വിരുദ്ധമാണെന്ന അഭിപ്രായമാണ് പ്രമുഖ മതപ്രഭാഷകനായ കബീർ ബാഖവി പങ്കുവച്ചത്. ഇസ്ലാം മത വിശ്വസികളായ എല്ലാവരും കാൻഡി ക്രഷ് ഡിലീറ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗെയിം നൂറ് ഘട്ടം കഴിഞ്ഞാൽ അല്ലാഹുവിനെയും ഹജറുൽ അസ്‌വദിദെയും (മക്കയിലെ കഅ്ബയിലുള്ള വിശിഷ്ട കല്ല്) തകർക്കാനാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാൻഡി ക്രഷ് രൂപകൽപ്പന ചെയ്തത് യഹൂദന്മാരാണെന്ന ആരോപണവും ഇദ്ദേഹം ഉന്നയിച്ചു. അതേസമയം ബാഖവിയുടെ അഭിപ്രായം ഫേസ്‌ബുക്കിലൂടെയാണെന്നതാണ് ഏറെ രസകരം. ഈ ഫേസ്‌ബുക്ക് പോസ്റ്റിനെ പിന്തുണച്ചും എതിർത്തും നിരവധി പേരും രംഗത്തുണ്ട്. ഇതിനകം പോസ്റ്റിന് 1600ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. അതേസമയം പോസ്റ്റിന്റെ ഉള്ളടക്കത്തോട് എതിർപ്പ് പ്രകടിപ്പിച്ചും ഒരു വിഭാഗം വിശ്വാസികൾ രംഗത്തുവന്നിട്ടുണ്ട്. കബീർ ബാഖവിയുടെ ആരോപണത്തിന് മറുപടിയുമായും ഒരു വിഭാഗം രംഗത്തു വന്നിട്ടുണ്ട്.
ഗെയിം 160 ഘട്ടം കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ആരോപണം ശരിവയ്ക്കുന്ന ഒന്നും തങ്ങൾ കണ്ടില്ലെന്ന് ചിലർ മറുപടി കമന്റിൽ കുറിച്ചിട്ടുണ്ട്. ഉസ്താദ് എന്ത് അടിസ്ഥാനത്തിലാണ് ഇക്കാര്യം എഴുതിയതെന്ന് മറ്റ് ചിലർ ചോദിച്ചു. യഹൂദ വിരോധമാണെങ്കിൽ ഫേസ്‌ബുക്കിന് പിന്നിലും യഹൂദനാണെന്നും അതുകൊണ്ട് ബാഖവി ഇത് ഉപയോഗിക്കാൻ പാടില്ലെന്നുമാണ് ചിലർ അഭിപ്രായപ്പെട്ടത്.