- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാബൂൾ ഭീകരാക്രമണത്തിൽ മരണം 95 ആയി; 158ൽ അധികം പേർക്ക് പരിക്ക്; സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു
കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ സ്ഫോടകവസ്തുക്കൾ നിറച്ച ആംബുലൻസ് പൊട്ടിത്തെറിച്ച് 95 പേർ മരിച്ചു. 158ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച നിരത്തുകളിൽ തിരക്കേറിയ സമയത്താണ് സ്ഫോടനം നടന്നതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു. അഫ്ഗാനിസ്താനിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ നടക്കുന്ന ഏറ്റവും വലിയ സ്‌ഫോടനമാണിതെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. നിരവധി സർക്കാർ സ്ഥാപനങ്ങളും എംബസികളും പ്രവർത്തിക്കുന്ന സാദറാത് ചത്വരത്തിലാണ് സ്ഫോടനമുണ്ടായത്. ഇവിടുത്തെ പൊലീസ് ചെക്ക് പോസ്റ്റിലെത്തിയ വാഹനം പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു. ആസൂത്രിതമായ കൂട്ടക്കൊലയാണ് നടന്നതെന്നാണ് റിപ്പോർട്ട്. നിരവധി പേർ സംഭവ സ്ഥലത്തുതന്നെ മരിച്ചു. സ്‌ഫോടനസ്ഥലത്ത് മൃതശരീരങ്ങൾ ചിതറിക്കിടക്കുകയാണെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. നിരവധി പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരാഴ്ച മുൻപ് കാബൂളിലെ ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന ബോ
കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ സ്ഫോടകവസ്തുക്കൾ നിറച്ച ആംബുലൻസ് പൊട്ടിത്തെറിച്ച് 95 പേർ മരിച്ചു. 158ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച നിരത്തുകളിൽ തിരക്കേറിയ സമയത്താണ് സ്ഫോടനം നടന്നതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു. അഫ്ഗാനിസ്താനിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ നടക്കുന്ന ഏറ്റവും വലിയ സ്‌ഫോടനമാണിതെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. നിരവധി സർക്കാർ സ്ഥാപനങ്ങളും എംബസികളും പ്രവർത്തിക്കുന്ന സാദറാത് ചത്വരത്തിലാണ് സ്ഫോടനമുണ്ടായത്. ഇവിടുത്തെ പൊലീസ് ചെക്ക് പോസ്റ്റിലെത്തിയ വാഹനം പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു. ആസൂത്രിതമായ കൂട്ടക്കൊലയാണ് നടന്നതെന്നാണ് റിപ്പോർട്ട്.
നിരവധി പേർ സംഭവ സ്ഥലത്തുതന്നെ മരിച്ചു. സ്‌ഫോടനസ്ഥലത്ത് മൃതശരീരങ്ങൾ ചിതറിക്കിടക്കുകയാണെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. നിരവധി പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരാഴ്ച മുൻപ് കാബൂളിലെ ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന ബോംബ് സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിനു പിന്നിലും താലിബാൻ ആയിരുന്നു.
പ്രതിസന്ധി ഘട്ടത്തിൽ അഫ്ഗാൻ ഭരണകൂടത്തിനും ആരാജ്യത്തെ ജനങ്ങൾക്കും ഒപ്പം നിൽക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തു.