- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ ഭീകരർ നടത്തിയ ചാവേറാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. 25 ഓളം പേർക്കു പരിക്കേറ്റു. കാബൂളിലെ ബനായി മേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യംവച്ചാണ് ആക്രമണമുണ്ടായത്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഐഎസ് ഭീകരരാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. കഴിഞ്ഞയാഴ്ച കാബൂളിൽ ഷിയാ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനപരമ്പരയിൽ നാൽപ്പതോളം പേർ കൊല്ലപ്പെട്ടിരുന്നു.
കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ ഭീകരർ നടത്തിയ ചാവേറാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. 25 ഓളം പേർക്കു പരിക്കേറ്റു. കാബൂളിലെ ബനായി മേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യംവച്ചാണ് ആക്രമണമുണ്ടായത്.
മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഐഎസ് ഭീകരരാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
കഴിഞ്ഞയാഴ്ച കാബൂളിൽ ഷിയാ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനപരമ്പരയിൽ നാൽപ്പതോളം പേർ കൊല്ലപ്പെട്ടിരുന്നു.
Next Story