- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ചാവേറാക്രമണം; 40 പേർ മരിച്ചു, 30ലേറെ പേർക്ക് പരിക്കേറ്റു; ആക്രമണം നടന്നത് ഷിയ സാംസ്‌കാരിക കേന്ദ്രമായ തബയാനിൽ
കാബുൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിലുണ്ടായ ചാവേർ ബോംബ് സ്‌ഫോടനത്തിൽ 40 പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. കാബൂളിലെ ശിയ സാംസ്‌കാരിക കേന്ദ്രമായ തബയാനിലാണ് ചാവേറാക്രമണമുണ്ടായത്. അഫ്ഗാനിലെ സോവിയറ്റ് കടന്നുകയറ്റത്തിന്റെ 38ാം വാർഷിക പരിപാടികൾ തബയാൻ കൾച്ചറൽ സന്റെറിൽ നടന്നുകൊണ്ടിരിക്കെയാണ് ആക്രമണമുണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് നസ്രത്ത് റഹീമി വാർത്താ ഏജൻസിയെ അറിയിച്ചു. പരിപാടിയിൽ മാധ്യമപ്രവർത്തകരും വിദ്യാർത്ഥികളും പങ്കെടുത്തിരുന്നു. സ്‌ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം സംഭവത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കി താലിബാൻ പ്രസ്താവന പുറത്തിറക്കി. ഒക്‌ടോബറിൽ ശിയ വിഭാഗങ്ങളുടെ പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 39 പേർ കൊല്ലപ്പെട്ടിരുന്നു.
കാബുൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിലുണ്ടായ ചാവേർ ബോംബ് സ്‌ഫോടനത്തിൽ 40 പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. കാബൂളിലെ ശിയ സാംസ്‌കാരിക കേന്ദ്രമായ തബയാനിലാണ് ചാവേറാക്രമണമുണ്ടായത്.
അഫ്ഗാനിലെ സോവിയറ്റ് കടന്നുകയറ്റത്തിന്റെ 38ാം വാർഷിക പരിപാടികൾ തബയാൻ കൾച്ചറൽ സന്റെറിൽ നടന്നുകൊണ്ടിരിക്കെയാണ് ആക്രമണമുണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് നസ്രത്ത് റഹീമി വാർത്താ ഏജൻസിയെ അറിയിച്ചു. പരിപാടിയിൽ മാധ്യമപ്രവർത്തകരും വിദ്യാർത്ഥികളും പങ്കെടുത്തിരുന്നു.
സ്‌ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം സംഭവത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കി താലിബാൻ പ്രസ്താവന പുറത്തിറക്കി. ഒക്‌ടോബറിൽ ശിയ വിഭാഗങ്ങളുടെ പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 39 പേർ കൊല്ലപ്പെട്ടിരുന്നു.
Next Story