ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റ് 2017, ഫൈനൽ മത്സരം നാളെ ഞായറാഴ്ച ഉക്ക് രണ്ടു മണിക്ക് മെസ്‌ക്വിറ്റട് ഈസ്റ്റ് ഗ്ലെൻ ബുലവാഡിലുള്ള ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്നതാണ്. കഴിഞ്ഞ വർഷത്തെ ജേതാക്കളായ സ്പാർക്‌സ്‌വും, ഡാളസിലെ ടസ്‌കേഴ്സ് ക്ലബും ആണ് ഫൈനലിൽ എത്തിയിരിക്കുന്നത്. ഈ ടൂർണമെന്റിൽ മികച്ച കളികൾ സമ്മാനിച്ചാണ് രണ്ടു ടീമുകൾ ഫൈനലിൽ എത്തിയിരിക്കുന്നത്.

മുൻ രഞ്ജി ട്രോഫി കളിക്കാരനായ പെറ്റസെൻ, ടിജോ ജോയ്,അരുൺ ജോണി, ജോഫി ജേക്കബ് അടക്കമുള്ള ശക്തരായ ബാറ്റിങ് നിരയിലുള അംഗങ്ങൾ മികച്ച ഫോമിലാണെന്നുള്ളത് ടസ്‌കേഴ്സിന് പ്രതീക്ഷ ഉണ്ടാക്കുന്നുണ്ടെങ്കിലും സ്പാർക്സിലെ ഓൾ റൗണ്ടർസമാരായ കിരൺ, ജോമോൻ, രജിത് കുളിരാൻ, ഷിജു ഹോപ്പ്വെൽ എന്നീവരും മികച്ച കളികളാണ് ഈ ടൂർണമെന്റിൽ കാഴ്ച വെച്ചിരിക്കുന്നത്. എന്തു തന്നെ ആയാലും വാശിയേറിയ മികച്ച ഒരു പോരാട്ടം കാണുവാൻ ഡാളസിലെ ക്രിക്കറ്റ് പ്രേമികൾ ഒരുങ്ങിയിരിക്കുന്നു എന്നുതന്നെയാണ് മനസ്സിലാക്കുവാൻ കഴിഞ്ഞിരിക്കുന്നത്.

ഫൈനൽ മത്സരം കാണുന്നതിനും കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാം സൗഹൃദരായ ക്രിക്കറ്റ് പ്രേമികളെയും പ്രത്യേകം ക്ഷണിക്കുന്നതായി കേരള അസോസിയേഷൻ ഓഫ് ഡാളസ് ഭാരവാഹികൾ അറിയിക്കുകയുണ്ടായി. വിജയികൾക്കും, റണ്ണേഴ്സ് അപ്പ് നും ക്യാഷ് അവാർഡും ട്രോഫിയും നൽകപ്പെടുന്നതാണ്.