- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
''ആത്മാർഥത, ഉളുപ്പ് ഇതൊക്കെ അങ്ങാടിയിൽ വാങ്ങാൻ കിട്ടുന്നതല്ലെന്നറിയാം; ശാസ്ത്രലോകത്തെയും കുറ്റാന്വേഷണ വിദഗ്ധരെയുമാകെ അമ്പരപ്പിക്കുന്ന ആരോപണമാണ് ബിജെപിയുടേത്; അഭിഭാഷകനായ പ്രസിഡന്റ് പോലും നട്ടാൽ കുരുക്കാത്ത നുണയുമായി രംഗത്ത് വരുന്നു പിന്നെ എന്ത് പറയാൻ''; പത്തനംതിട്ടയിൽ ഹർത്താൽ നടത്തിയ ബിജെപിയെ പരിഹസിച്ച് കടകംപ്പള്ളി സുരേന്ദ്രൻ
തിരുവനന്തപുരം; പന്തളം സ്വദേശി ശിവദാസന്റെ മരണത്തെത്തുടർന്ന് പത്തനംതിട്ടയിൽ ഹർത്താൽ നടത്തിയ ബിജെപിക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. 17ന് പന്തളത്തെ വീട്ടിലുണ്ടായിരുന്ന ശിവദാസൻ എങ്ങനെയാണ് അന്നേ ദിവസം നിലയ്ക്കലിലുണ്ടായ സംഘർഷത്തിൽ മരിക്കുക ? 19 ാം തീയതി വീട്ടിലേക്ക് ഫോൺ വിളിച്ച ശിവദാസൻ എങ്ങനെയാണ് 17 ാം തീയതി കൊല്ലപ്പെടുക ? കഥയിൽ ചോദ്യമില്ലെന്ന് പറയാൻ വരട്ടെ. ശാസ്ത്രലോകത്തെയും കുറ്റാന്വേഷണ വിദഗ്ധരെയും അമ്പരപ്പിക്കുന്ന ആരോപണവുമായി ബിജെപി നേതാക്കൾ പത്തനംതിട്ട ജില്ലയാകെ ഹർത്താൽ നടത്തി ആഘോഷിച്ചിരിക്കുകയാണെന്നും, ആത്മാർഥതയും ഉളുപ്പും അങ്ങാടിയിൽ വാങ്ങാൻ കിട്ടുന്നതല്ലെന്നും മന്ത്രി സമൂഹമാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കുന്നു. കുറിപ്പിന്റെ പൂർണരൂപം പന്തളം സ്വദേശിയായ ശിവദാസൻ ശബരിമലയിലേക്ക് പോയത് കഴിഞ്ഞ മാസം 18 നായിരുന്നു. 19 ാം തീയതി ശിവദാസൻ ശബരിമല ദർശനം നടത്തിയതിന് ശേഷം വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാൽ ശിവദാസൻ വീട്ടിൽ മ
തിരുവനന്തപുരം; പന്തളം സ്വദേശി ശിവദാസന്റെ മരണത്തെത്തുടർന്ന് പത്തനംതിട്ടയിൽ ഹർത്താൽ നടത്തിയ ബിജെപിക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. 17ന് പന്തളത്തെ വീട്ടിലുണ്ടായിരുന്ന ശിവദാസൻ എങ്ങനെയാണ് അന്നേ ദിവസം നിലയ്ക്കലിലുണ്ടായ സംഘർഷത്തിൽ മരിക്കുക ? 19 ാം തീയതി വീട്ടിലേക്ക് ഫോൺ വിളിച്ച ശിവദാസൻ എങ്ങനെയാണ് 17 ാം തീയതി കൊല്ലപ്പെടുക ? കഥയിൽ ചോദ്യമില്ലെന്ന് പറയാൻ വരട്ടെ.
ശാസ്ത്രലോകത്തെയും കുറ്റാന്വേഷണ വിദഗ്ധരെയും അമ്പരപ്പിക്കുന്ന ആരോപണവുമായി ബിജെപി നേതാക്കൾ പത്തനംതിട്ട ജില്ലയാകെ ഹർത്താൽ നടത്തി ആഘോഷിച്ചിരിക്കുകയാണെന്നും, ആത്മാർഥതയും ഉളുപ്പും അങ്ങാടിയിൽ വാങ്ങാൻ കിട്ടുന്നതല്ലെന്നും മന്ത്രി സമൂഹമാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കുന്നു.
കുറിപ്പിന്റെ പൂർണരൂപം
പന്തളം സ്വദേശിയായ ശിവദാസൻ ശബരിമലയിലേക്ക് പോയത് കഴിഞ്ഞ മാസം 18 നായിരുന്നു. 19 ാം തീയതി ശിവദാസൻ ശബരിമല ദർശനം നടത്തിയതിന് ശേഷം വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാൽ ശിവദാസൻ വീട്ടിൽ മടങ്ങിയെത്താത്തതിനെ തുടർന്ന് മകൻ പൊലീസിൽ പരാതി നൽകി. ഇന്നലെ ശിവദാസന്റെ മൃതദേഹം ളാഹയിൽ നിന്ന് കണ്ടെത്തി. ശിവദാസൻ സഞ്ചരിച്ച സ്‌കൂട്ടറും മൃതദേഹത്തിനു സമീപത്തുനിന്ന് കണ്ടെത്തി.
ഇതെല്ലാം യാഥാർഥ്യം. പക്ഷേ, ബിജെപി നേതാക്കൾ പറയുന്നത് ലോകത്തെയാകെ അമ്പരപ്പിക്കുന്ന കാര്യങ്ങളാണ്. 18 ാം തീയതി ശബരിമലയിലേക്ക് പോയ ശിവദാസൻ 17 ന് നിലയ്ക്കലിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടുവത്രേ. 17ന് പന്തളത്തെ വീട്ടിലുണ്ടായിരുന്ന ശിവദാസൻ എങ്ങനെയാണ് അന്നേ ദിവസം നിലയ്ക്കലിലുണ്ടായ സംഘർഷത്തിൽ മരിക്കുക ? 19 ാം തീയതി വീട്ടിലേക്ക് ഫോൺ വിളിച്ച ശിവദാസൻ എങ്ങനെയാണ് 17 ാം തീയതി കൊല്ലപ്പെടുക ? കഥയിൽ ചോദ്യമില്ലെന്ന് പറയാൻ വരട്ടെ.
ശാസ്ത്രലോകത്തെയും കുറ്റാന്വേഷണ വിദഗ്ധരെയുമാകെ അമ്പരപ്പിക്കുന്ന ആരോപണവുമായി ബിജെപി നേതാക്കൾ പത്തനംതിട്ട ജില്ലയാകെ ഹർത്താലും നടത്തി ആഘോഷിച്ചു. ആത്മാർഥത, ഉളുപ്പ് ഇതൊക്കെ അങ്ങാടിയിൽ വാങ്ങാൻ കിട്ടുന്നതല്ലെന്നറിയാം. അഭിഭാഷകനായ ബിജെപി സംസ്ഥാന പ്രസിഡന്റ് പോലും നട്ടാൽ കുരുക്കാത്ത നുണയുമായി രംഗത്ത് വരുമ്പോൾ പറയാൻ ഇത്ര മാത്രം.
'കാലമിന്ന് കലിയുഗമല്ലയോ
ഭാരതമിപ്രദേശവുമല്ലയോ
നമ്മളെല്ലാം നരന്മാരുമല്ലയോ...
ചെമ്മെ നന്നായി നിരൂപിപ്പിനെല്ലാരും.'