ൾട്ടിമില്യൻ ചോദ്യമാണ്. കടകംപള്ളി അമ്പലത്തിൽ ആചാരാനുഷ്ഠാനങ്ങളെ ബഹുമാനിച്ചു കൊണ്ട് പോയതാണ് വിഷയം. ഒരു വ്യക്തി അനുഭവം പറയട്ടെ. ജില്ലക്ക് വെളിയിൽ ജോലി ചെയ്യുന്ന ബന്ധുവായ ഒരു സർക്കാർ ഉദ്യോഗസ്ഥൻ കുറെ വർഷങ്ങൾക്ക് മുൻപ് പെട്ടന്ന് മരണപ്പെട്ടു. ഇടതുപക്ഷ സംഘടനാ പ്രവർത്തകൻ കൂടിയായ ബന്ധുവിന്റെ സഹപ്രവർത്തകർ ഭൂരിഭാഗവും അമുസ്ലിങ്ങൾ ആയിരുന്നു. അവരൊക്കെ മൃതദേഹത്തിന്റെ കൂടെ വന്നു. പള്ളിയിലേക്ക് കയറാൻ പറ്റിയില്ല എങ്കിലും പൊതുവേ ഇതര മതത്തിൽ പെട്ടവർ പ്രവേശിക്കാത്ത സ്ഥലമായ ഖബറിസ്ഥാനിയിൽ അവർ പലരും പോയി. ഒരു പിടി മണ്ണ് വാരിയിട്ടു. പള്ളിക്കാരും അത് വിലക്കിയില്ല. അമുസ്ലിങ്ങൾ ഒക്കെ പള്ളിപറമ്പിൽ വന്നത് തല തൂവാല കൊണ്ട് മറച്ചാണ്. (അതൊരു നിർബന്ധം അല്ലാഞ്ഞിട്ടു കൂടെ)

കടകംപള്ളിയുടെ മുണ്ട് പൊക്കി മതം തിരയുന്ന ചാണക മാനസരോടാണ് പറയുന്നത് എന്നറിയാം. മതം ഒരു സാമൂഹിക നടപടി ക്രമം ആയ നമ്മുടെ പൊതു സമൂഹത്തിൽ നമ്മളെല്ലാം അറിഞ്ഞോ അറിയാതെയോ മതങ്ങളുടെ ആചാരങ്ങളുടെ ഇരകളോ, അനുധാവനം ചെയ്യുന്നവരോ ആയി മാറാറുണ്ട്. അധികാര സ്ഥാനത്ത് ഇരിക്കുന്ന മന്ത്രി എന്ന നിലയിൽ ഒരാൾക്ക് ഒട്ടേറെ പരിമിതികൾ ഉണ്ടാവും. ഇതിനെയോകെ തിരസ്‌കരിക്കുന്ന നേതാക്കളും, മന്ത്രിമാരും ഉണ്ട്. പക്ഷെ അതൊക്കെ അവരുടെ വ്യക്തിപരമായ പോരാട്ട വീര്യമാണ്.

മന്ത്രിക്ക് മുൻപിൽ രണ്ടു മാർഗങ്ങൾ മാത്രമാണുള്ളത്.

ഒന്ന്. ആചാരങ്ങളെ തിരസ്‌കരിച്ച് അമ്പലത്തിൽ പോവുക.
രണ്ട്. ആചാരങ്ങളെ ബഹുമാനിച്ചു അമ്പലത്തിൽ പോവുക.

ഒരു മന്ത്രി എന്ന നിലയിൽ കടകംപള്ളി ഒരു കമ്മ്യൂണിസ്റ്റ്കാരൻ മാത്രമല്ല, ഹിന്ദുവും, മുസ്ലിമും, ക്രിസ്ത്യാനിയും, യുക്തിവാദിയും, സംഘിയും, സുടാപ്പിയും ഒക്കെയുള്ള കേരളത്തിലെ മന്ത്രിയാണ്. അതിനാൽ തന്നെ ഒരു വിശ്വാസ കേന്ദ്രത്തിലേക്ക് പോകുമ്പോൾ അവരുടെ ആചാര മര്യാദ പാലിക്കൽ ആണ് നമ്മുടേത് പോലെ ഇനിയും യുക്തി തലയിൽ കയറാത്ത ഒരു സമൂഹത്തിൽ നല്ലത്. യൂറോപ്പിൽ ആണെങ്കിൽ കൂടുതൽ അയഞ്ഞ സമീപനം ഉണ്ടായേനെ.

കടകംപള്ളി ആചാരങ്ങൾ അനുസരിക്കാതെ പോയിരുന്നു എങ്കിൽ അതായേനെ ഏറ്റവും വലിയ വിവാദം, ആചാരങ്ങളെ ബഹുമാനിച്ചു കൊണ്ട് പോയതിനാൽ ഈ വിവാദത്തിന്റെ ആമ്പിയർ കുറവാണ് എന്ന് മാത്രം.

ഒരിക്കൽ ജബ്ബാർ മാഷും, ഫൗസിയ ടീച്ചറും അബൂദാബി ഷെയ്ക്ക് സാഹിദ് മസ്ജിദ് കാണാൻ പോയപ്പോൾ ഫൗസിയ ടീച്ചർ അബായ ധരിച്ചതിനെ ട്രോൾ ചെയ്ത സുടാപ്പികളിൽ നിന്നും ഒരിഞ്ചു പോലും അകലെയല്ല സംഘികളും. കമ്മ്യൂണിസ്റ്റ് പാർട്ടികൾ ആത്യന്തികമായി ഒരു മതവിരുദ്ധ പ്രത്യയശാസ്ത്രമൊന്നും അല്ല. കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ ഏറ്റവും കൂടുതൽ മത രഹിതർ കണ്ടേക്കാം എന്ന് മാത്രം.

മതങ്ങൾ ആചാരങ്ങളുടെ ആകെത്തുകയാണ്. മത സാഹിത്യങ്ങൾ വലിയ ഒരളവോളം സംസാരിക്കുന്നതും ആചാരങ്ങളെ കുറിച്ചാണ്. അവിടെ പോകാതിരിക്കുക. പോകുന്നവർ അവർ മണ്ടന്മാർ ആണ് എന്ന് മനസ്സിലാക്കി മിനിമം അവരുടെ പോലെ വേഷം കെട്ടി അഭിനയിക്കുക.

ഒരു അവിശ്വാസി അമ്പലത്തിൽ പോയാലും, പള്ളിയിൽ പോയാലും, തീയേറ്ററിൽ പോയാലും, സർക്കസിനും പോയാലും ഒരുപോലെയാണ്. അവൻ പോകുന്നത് കാഴ്ച കാണാനോ, ഔദ്യോഗിക ആവശ്യത്തിനോ വേണ്ടിയാകും. അതിനപ്പുറം ഈ വിവാദം ഒന്നും നൽകുന്നില്ല.