ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിച്ച് ഒ. രാജഗോപാൽ എഴുതിയ ലേഖനം സഭയിൽ വായിച്ച് മന്ത്രി കടകംപള്ളി; എംഎൽഎമാർ ചുറ്റുമിരുന്ന് കയ്യടിച്ചപ്പോൾ സീറ്റിൽ തലകുലുക്കി ചിരിച്ച് രാജഗോപാൽ; ശബരിമലയിലെ ബിജെപി രാഷ്ട്രീയ നിയമസഭയിൽ ചർച്ചയായപ്പോൾ
തിരുവനന്തപുരം: ശബരിമലയിലെ യുവതിപ്രവേശനത്ത് തുടക്കത്തിൽ അനുകൂലിച്ചത് ബിജെപിയായിരുന്നു. എന്നാൽ, ഇതിലെ രാഷ്ടീയസാധ്യതകൾ കണ്ടതോടെയാണ് അവർ നിലപാട് മാറ്റി. ഇപ്പോഴും ബിജെപി സമര രംഗത്തുണ്ട്. ഇന്ന് നിയമസഭയിലും പതിവുപോലെ വിഷയത്തിൽ അതിനിടെ ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ച് സഭയിലെ ഏക ബിജെപി അംഗം ഒ രാജഗോപാൽ എഴുതിയ ലേഖനവുമായ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച് ബിജെപി എംഎൽഎ ഒ. രാജഗോപാൽ 1999 ൽ മാതൃഭൂമി പത്രത്തിൽ എഴുതിയ ലേഖനം സഭയിൽ വായിക്കുകയാണ് കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തിയത്. അങ്ങ് 1999 ൽ എഴുതിയ ലേഖനം ഞാൻ വായിക്കാൻ പോകുകയാണെന്നും അതിൽ അങ്ങ് ഉറച്ചുനിൽക്കുമോ എന്ന് നോക്കാം എന്ന് പറഞ്ഞായിരുന്നു മന്ത്രി വായന തുടങ്ങിയത്. സഭ ഒന്നടങ്കം കയ്യടിച്ചാണ് മന്ത്രിയുടെ നടപടിയെ സ്വീകരിച്ചത്. ''അങ്ങ് ലേഖനത്തിൽ ഇങ്ങനെ പറഞ്ഞു... സുപ്രസിദ്ധ പിന്നണി ഗായകൻ യേശുദാസിന് അദ്ദേഹത്തിന്റെ ആരാധനാ മൂർത്തിയായ ഗുരുവായൂരപ്പന്റെ സന്നിധിയിൽ പോകാൻ സാധിക്കാത്ത വിലക്ക് ഇന്നും നിലനി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ശബരിമലയിലെ യുവതിപ്രവേശനത്ത് തുടക്കത്തിൽ അനുകൂലിച്ചത് ബിജെപിയായിരുന്നു. എന്നാൽ, ഇതിലെ രാഷ്ടീയസാധ്യതകൾ കണ്ടതോടെയാണ് അവർ നിലപാട് മാറ്റി. ഇപ്പോഴും ബിജെപി സമര രംഗത്തുണ്ട്. ഇന്ന് നിയമസഭയിലും പതിവുപോലെ വിഷയത്തിൽ അതിനിടെ ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ച് സഭയിലെ ഏക ബിജെപി അംഗം ഒ രാജഗോപാൽ എഴുതിയ ലേഖനവുമായ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു.
ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച് ബിജെപി എംഎൽഎ ഒ. രാജഗോപാൽ 1999 ൽ മാതൃഭൂമി പത്രത്തിൽ എഴുതിയ ലേഖനം സഭയിൽ വായിക്കുകയാണ് കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തിയത്. അങ്ങ് 1999 ൽ എഴുതിയ ലേഖനം ഞാൻ വായിക്കാൻ പോകുകയാണെന്നും അതിൽ അങ്ങ് ഉറച്ചുനിൽക്കുമോ എന്ന് നോക്കാം എന്ന് പറഞ്ഞായിരുന്നു മന്ത്രി വായന തുടങ്ങിയത്. സഭ ഒന്നടങ്കം കയ്യടിച്ചാണ് മന്ത്രിയുടെ നടപടിയെ സ്വീകരിച്ചത്.
''അങ്ങ് ലേഖനത്തിൽ ഇങ്ങനെ പറഞ്ഞു... സുപ്രസിദ്ധ പിന്നണി ഗായകൻ യേശുദാസിന് അദ്ദേഹത്തിന്റെ ആരാധനാ മൂർത്തിയായ ഗുരുവായൂരപ്പന്റെ സന്നിധിയിൽ പോകാൻ സാധിക്കാത്ത വിലക്ക് ഇന്നും നിലനിൽക്കുന്നു. എന്നാൽ അയ്യപ്പ ഭക്തന്മാരെ സംബന്ധിച്ചിടത്തോളം ജാതിയും മതവും ദേശീയതയും ഒന്നും ബാധകമല്ല. എല്ലാ ഭക്തന്മാർക്കും ദേവസന്നിധിയിൽ പോകാൻ അവസരം ലഭിക്കുന്നത് തികച്ചും ചാരിതാർത്ഥ്യമാണ്. എന്നാൽ എനിക്ക് മനസിലാകാത്ത ഒരു കാര്യം എന്തുകൊണ്ട് അയ്യപ്പഭക്തരായ സഹോദരിമാരെ അയ്യപ്പസന്നിധിയിൽ നിന്നും അകറ്റി നിർത്തുന്നു എന്നതാണ്. തീർന്നില്ല.. ഇനിയും ഉണ്ട്. വന്യമൃഗങ്ങൾ നിറഞ്ഞ... അദ്ദേഹം തന്നെ വളരെ കൃത്യമായി അതിന് മറുപടി കണ്ടെത്തുന്നുണ്ട്. വന്യമൃഗങ്ങൾ നിറഞ്ഞ നിബിഡമായ വനമായിരുന്ന കാലത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണത്തിന് ഇന്നും എത്രമാത്രം പ്രസക്തിയുണ്ടെന്ന് ബന്ധപ്പെട്ടവർ ആലോചിക്കേണ്ടതാണ്..'' എന്ന് ദേവസ്വം മന്ത്രി വായിച്ചപ്പോൾ ആലോചിക്കേണ്ടതാണ് എന്നായിരുന്നു സീറ്റിലിരുന്ന് രാജഗോപാൽ വീണ്ടും ആവർത്തിച്ചത്.
തിക്കും തിരക്കുമാണ് സ്ത്രീകളെ അകറ്റിനിർത്താൻ കാരണമെങ്കിൽ സ്ത്രീകൾക്ക് പ്രത്യേകമായി പോകാനും തൊഴാനുമുള്ള സൗകര്യം ഉണ്ടാക്കുകയാണ് വേണ്ടത് എന്നും രാജഗോപാൽ എഴുതി. ഇതായിരുന്നു സർ രാജഗോപാലിന്റെ നിലപാട്. ഇത് മാതൃഭൂമിലാണ് സർ അദ്ദേഹം എഴുതിയത്. സുപ്രീം കോടതിയോട് ഒരു ബഹുമാനം ആദരണീയനായ രാജഗോപാൽ സാറിന് വന്നതിൽ എനിക്ക് സന്തോഷമുണ്ട്. സർ, സുപ്രീം കോടതിയുടെ തീരുമാനം രാജ്യത്തെ പാർലമെന്റിന്റെ നിയമനിർമ്മാണത്തിന് സമമാണ് എന്നുള്ള ധാരണയിൽ ആ തീരുമാനം നടപ്പിലാക്കാനുള്ള ശ്രമം മാത്രമാണ് സർ ഈ സർക്കാർ നടത്തിയത്. ഗവർമെന്റിന് യുവതികളെ പ്രവേശിപ്പിക്കാൻ ഒരു വാശിയുമില്ല. അത് ഗവർമെന്റ് വളരെ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്.
യുവതികളെ പ്രവേശിപ്പിക്കണമെന്ന് ഗവർമെന്റിന് വാശിയുണ്ടായിരുന്നെങ്കിൽ പതിനായിരക്കണക്കിനകം യുവതികൾ ഇന്ന് അവിടെ പ്രവേശിക്കുമായിരുന്നു. ആർക്കും അതിനെ തടയാൻ സാധിക്കുമായിരുന്നില്ല സർ. ഗവർമെന്റിന് അങ്ങനെ ഒരു താത്പര്യവുമില്ല. ഗവർമെന്റിന്റെ താത്പര്യം ഭരണഘടനാപരമായ താത്പര്യമാണ്. ദേവസ്വംബോർഡിൽ ജീവനക്കാരിൽ 60 ശതമാനവും ക്രിസ്ത്യാനികളാണെന്ന് പ്രചരണം; കെ.പി ശശികലക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ദേവസ്വം മന്ത്രി ജനുവരി 22 കഴിഞ്ഞാൽ രാജഗോപാൽ സുപ്രീം കോടതിയുടെ തീരുമാനം നടപ്പിലാക്കാൻ നിൽക്കുമോ? 91 ലെ ഹൈക്കോടതി വിധിയാണ് ബാധകമെന്ന് സുപ്രീം കോടതി പറഞ്ഞാൽ അത് ഗവർമെന്റ് നടപ്പിലാക്കും. അതല്ല 2018 സെപ്റ്റംബർ 28 ന്റെ വിധിയാണ് ബാധകമെന്ന് സുപ്രീം കോടതി പറഞ്ഞാൽ 22 ന് ശേഷമെങ്കിലും ഈ അക്രമസമരത്തിൽ നിന്നും നിങ്ങളെ അനുയായികളെ പിന്തിരിപ്പിക്കാനുള്ള നടപടി നിങ്ങൾ സ്വീകരിക്കുമോ എന്ന കാര്യമാണ് അറിയാനുള്ളത്. അതാണ് നിങ്ങൾ വ്യക്തമാക്കേണ്ടത് ' എന്നായിരുന്നു മന്ത്രി പറഞ്ഞത്.
അതേസമയം തന്നെ കുറിച്ച് പറഞ്ഞ കാര്യങ്ങളോട് രാജഗോപാൽ പ്രതികരിച്ചില്ല. മന്ത്രി കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ചിരിക്കുകയാണ് ബിജെപി എംഎൽഎ ചെയ്തത്.