മ്മ്യൂണിസ്റ്റുകാരനായ കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂർ അമ്പല ദർശനം നടത്തിയതും പറ നിറച്ച് കണ്ണനെ കൺ നിറയെ കണ്ട് കൈതൊഴുതതും വൻ വാർത്തയായിരുന്നു. കമ്മ്യൂണിസ്റ്റുകാരനായ ഒരു മന്ത്രിക്ക് ഇങ്ങനെയൊക്കെ ചെയ്യാമോ എന്ന് പല കോണിൽ നിന്നും ചോദ്യം ഉയർന്നിരുന്നു. സംഭവം വൻ വിവാദമായതോടെയാണ് മനോരമ ചാനൽ ഇന്നലത്തെ അന്തി ചർച്ചയിൽ കടകംപള്ളി സുരേന്ദ്രനെ വിളിക്കുന്നത്. പ്രമോദ് രാമനാണ് കടകംപള്ളിയോട് ചോദ്യങ്ങൾ ചോദിച്ചത്. എന്നാൽ പ്രമോദിന്റെ ചോദ്യങ്ങൾക്കൊന്നും കൃത്യമായ ഉത്തരം പറയാതെ ദേഷ്യപ്പെട്ടുകൊണ്ട് നിർത്താതെ് സംസാരിച്ച് സ്വയം പ്രതിരോധം തീർക്കുകയായിരുന്നു ദേവസ്വം മന്ത്രി.

ചർച്ചയിൽ ഉടനീളം തീർത്തും ക്ഷോഭത്തോട്് കൂടിയായിരുന്നു മന്ത്രിയുടെ സംസാരം. ഒരു ചോദ്യങ്ങൾക്കു പോലും കൃത്യമായ മറുപടി നൽകിയിട്ടില്ലെന്നു മാത്രമല്ല പ്രമോദിന് നേരെ തട്ടിക്കയറുകയും ചെയ്യുന്നുണ്ട് മന്ത്രി. ഇതിനിടയിൽ ചോദ്യങ്ങൾ ചോദിക്കാനോ ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറയാനോ മന്ത്രി തയ്യാറാകുന്നുമില്ല. എല്ലാത്തിനും ഉത്തരം സ്വന്തം ദേഷ്യം മാത്രം. തികച്ചും ഏകപക്ഷീയമായി ചർച്ചയിലുടനീളം തന്റെ ഭാഗം ന്യായീകരിച്ച് ഉത്തരങ്ങൾ നൽകാതെ സ്വയം പ്രതിരോധം തീർക്കുകയായിരുന്നു മന്ത്രി എന്ന് വ്യക്തം. ബിജെപിയുടെ ഗോപാല കൃഷ്ണനും കൃഷ്ണദാസും ചർച്ചയിൽ പങ്കെടുക്കുന്നുണ്ടെങ്കിലും ഇവർക്കോ പ്രമോദ് രാമനോ പോലും വാ തുറക്കാൻ പോലുമുള്ള അവസരം മന്ത്രി കൊടുത്തിട്ടില്ല.

ഞാൻ ശ്രീകൃഷ്ണ ഭക്തനാണ്, അയ്യപ്പ ഭക്തനാണ്, ശ്രീ ഭദ്രകാളി ഭക്തനാണ് അതൊക്കെ നിങ്ങൾ അന്വേഷിക്കേണ്ട കാര്യമെന്താണ് എന്ന് ചോദിക്കുന്ന മന്ത്രി താൻ ഒരു ദേവസ്വം മന്ത്രിയാണെനന്നും പറയുന്നു. എല്ലാത്തിനും മന്ത്രിക്ക് ഒരേ ഒരു ഉത്തരമേ ഉള്ളൂ. അതൊക്കെ നിങ്ങൾ അറിയണ്ട കാര്യമാണ്. അതൊക്കെ എന്റെ കാര്യം അത്രമാത്രം. അമ്പലത്തിൽ പോയെങ്കിൽ അത് എന്റെ ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് അമ്പലത്തിൽ പോയതെന്നും മന്ത്രിയുടെ വിശദീകരണം.

ഞാൻ ഏറ്റെടുത്ത പ്രവൃത്തി അമ്പലങ്ങളുടെ സംരക്ഷണമാണ് അതിനാൽ കാസർഗോഡ് മുതൽ കളയിക്കാവിള വരെയുള്ള അമ്പലങ്ങളിൽ പോയെന്നും വരും അതൊന്നും ആരും ചോദിക്കേണ്ട കാര്യമില്ലെന്നും മന്ത്രി. അമ്പലത്തിന്റെ വിശ്വാസത്തിന്റെ ഭാഗമായാണ് ഉടുപ്പിടാതെ കയറിയത്. അത് ആരാചാരാനുഷഠാനനങ്ങളുടെ ഭാഗം. എന്നാൽ കൈ കൂപ്പിയത് എന്തിനാണെന്ന് ഉള്ള ചോദ്യത്തിന് കൃത്യമായ മറുപടി പറയാതെ മന്ത്രി ക്ഷോഭിക്കാനും തട്ടിക്കയറാനും തുടങ്ങി. പിന്നീടങ്ങോട്ടുള്ള ഒരു ചോദ്യങ്ങൾക്ക് മന്ത്രിക്ക് ഉത്തരമില്ല.

ഭക്തിയുടെ പേരിലാണോ മര്യാദ കൊണ്ടാണോ കൈകൂപ്പിയത് എന്ന് ചോദിച്ചെങ്കിലും അതിനും മന്ത്രിക്ക് മറുപടി ഇല്ല. അതൊന്നും നിങ്ങളന്വേഷിക്കേണ്ടെ, എല്ലാം എന്റെ കാര്യം. ഒരു ഘട്ടത്തിൽ ചർച്ച ഏകപക്ഷീയമായി പോകും ചോദ്യത്തിന് കൂടി മറുപടി പറയണം എന്ന് പ്രമോദ് ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും ഒന്നിനും മന്ത്രിക്ക് മറുപടി ഇല്ല. എല്ലാത്തിനും തട്ടിക്കയറൽ മാത്രം. ദേവസ്വം മന്ത്രി ഗുരുവായൂരിലെത്തി കൈകൂപ്പി പ്രാർതഥിക്കണമെന്ന് ഏത് ദേവസ്വം നിയമത്തിലാണ് പറയുന്നതെന്ന് പ്രമോദ് രാമന്റെ ചോദ്യത്തിനും മന്ത്രിക്ക് മറുപടി ഇല്ല. ഇതൊക്കെ എന്റെ മര്യാദ. എന്റെ സ്വകാര്യം. ഇതിലൊന്നും ആർക്കും ബുദ്ധിമുട്ടും പ്രയാസവും ഉണ്ടാകേണ്ട കാര്യമില്ല.

ഞാൻ ശബരിമലയിൽ പോയിട്ടുണ്ട്. തിരുവൈരാണിക്കുളത്ത് പോയിട്ടുണ്ട്. അതൊക്കെ എന്റെ ഉത്തരവാദിത്തത്തിന്റെ ഭാഗം. താങ്കൾ ഒരു കമ്മ്യൂണിസ്റ്റുകാരനാണോ എന്ന ചോദ്യത്തിനും മന്ത്രിക്ക് മറുപടി ഇല്ല. താങ്കൾ കമ്മ്യൂണിസ്റ്റുകാരനാണോ ദേവസ്വം മന്ത്രിയാണോ എന്ന് ആവർത്തിച്ച് ചോദിച്ചപ്പോൾ താൻ രണ്ടുമാണെന്നും ആരെയും ബോധ്യപ്പെടുത്തേണ്ടെന്നും പറഞ്ഞ് ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന രീതിയിലായിരുന്നു മന്ത്രിയുടെ സമീപനം. പ്രമോദിന്റെ ചോദ്യങ്ങളെല്ലാം അപ്രസക്തമാണെന്ന് മന്ത്രി ആവർത്തിച്ചുകൊണ്ടേയികുന്നു.