- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കടകംപള്ളിയുടെ രോഷപ്രകടനം ചൈനാ ടൂർ നഷ്ടമായ വിഷമം കൊണ്ട് മാത്രമോ? മന്ത്രിയെ ടൂറിസം സമ്മേളനത്തിലേക്ക് വിളിച്ചത് വെറും നിരീക്ഷകനായി; നയതന്ത്ര പരിഗണനയുള്ള വിജ്ഞാപനവുമല്ല; ഗ്യാലറിയിൽ ഇരുന്ന് സമ്മേളനം വീക്ഷിക്കാൻ പോകാൻ എന്തിന് സംസ്ഥാന ഖജനാവ് ധൂർത്തടിക്കണം?
തിരുവനന്തപുരം: കേന്ദ്രം അനുമതി നിഷേധിച്ചപ്പോൾ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ നടത്തിയ രോഷ പ്രകടനം ചൈനാ ടൂർ നഷ്ടമായതിന്റെ വിഷമം കൊണ്ടു മാത്രമോ? സംഗതിയുടെ കിടപ്പുവശം അങ്ങിനെയൊക്കെ തന്നെയാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മന്ത്രി വിശദീകരിച്ചതു പോലെ കേരളത്തിന്റെ ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് ഉതകുന്ന പ്രധാന ചർച്ചയ്‌ക്കൊന്നുമല്ല ചൈനയാത്രയ്ക്ക് അനുമതി തേടിയത്. മറിച്ച് യു എൻ ടൂറിസം സമ്മേളനത്തിൽ വെറും നിരീക്ഷക പദവി മാത്രമാണ് കടകം പള്ളിക്ക് ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. മന്ത്രിയുടെ ഓഫീസ് തന്നെ പുറത്തുവിട്ട ക്ഷണക്കത്ത് വ്യക്തമാക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെയും യു.എൻ. ഇക്കോസോക്കിന്റെയും നിരീക്ഷക പദവിയുള്ള വ്യക്തി പറഞ്ഞു. ഇതോടെ അനുമതി നിഷേധിച്ചപ്പോൾ മന്ത്രി നിരത്തിയ ന്യായവാദങ്ങൾ എല്ലാം പൊളിഞ്ഞു. കടകം പള്ളി നേരത്തെ പറഞ്ഞതു പോലെ ടൂറിസം മന്ത്രി എന്ന നിലയ്ക്കുള്ള ഒരു ക്ഷണവും യോഗത്തിലേക്ക് കിട്ടിയിട്ടില്ല. സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട്
തിരുവനന്തപുരം: കേന്ദ്രം അനുമതി നിഷേധിച്ചപ്പോൾ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ നടത്തിയ രോഷ പ്രകടനം ചൈനാ ടൂർ നഷ്ടമായതിന്റെ വിഷമം കൊണ്ടു മാത്രമോ? സംഗതിയുടെ കിടപ്പുവശം അങ്ങിനെയൊക്കെ തന്നെയാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മന്ത്രി വിശദീകരിച്ചതു പോലെ കേരളത്തിന്റെ ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് ഉതകുന്ന പ്രധാന ചർച്ചയ്‌ക്കൊന്നുമല്ല ചൈനയാത്രയ്ക്ക് അനുമതി തേടിയത്. മറിച്ച് യു എൻ ടൂറിസം സമ്മേളനത്തിൽ വെറും നിരീക്ഷക പദവി മാത്രമാണ് കടകം പള്ളിക്ക് ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. മന്ത്രിയുടെ ഓഫീസ് തന്നെ പുറത്തുവിട്ട ക്ഷണക്കത്ത് വ്യക്തമാക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെയും യു.എൻ. ഇക്കോസോക്കിന്റെയും നിരീക്ഷക പദവിയുള്ള വ്യക്തി പറഞ്ഞു. ഇതോടെ അനുമതി നിഷേധിച്ചപ്പോൾ മന്ത്രി നിരത്തിയ ന്യായവാദങ്ങൾ എല്ലാം പൊളിഞ്ഞു.
കടകം പള്ളി നേരത്തെ പറഞ്ഞതു പോലെ ടൂറിസം മന്ത്രി എന്ന നിലയ്ക്കുള്ള ഒരു ക്ഷണവും യോഗത്തിലേക്ക് കിട്ടിയിട്ടില്ല. സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസി(കിറ്റ്സ്)ന്റെ ജനറൽ ബോഡി ചെയർമാൻ എന്ന നിലയിൽ മാത്രമാണ് ക്ഷണം. ഈ സ്ഥാപനത്തിന് പരിപാടിയുടെ സംഘാടക സംഘടനയിൽ അഫിലിയേഷൻ ഉള്ളതുകൊണ്ട് നിരീക്ഷക പദവിയിലേക്കാണ് കടകംപള്ളിക്ക് ക്ഷണം ലഭിച്ചത്.
ചൈനയിലേക്ക് മന്ത്രി കടകംപള്ളിയെ യുഎൻ ക്ഷണിച്ചുവെന്നും അതിനു കേന്ദ്ര സർക്കാർ വിസ നിഷേധിച്ചുവെന്നുമുള്ള തരത്തിലാണ് പ്രചരണം നടക്കുന്നത്. പക്ഷേ, യുഎന്നിന്റെ പതിനായിരക്കണക്കിന് അവാന്തര വിഭാഗ പ്രവർത്തനങ്ങളിലൊന്നിന്റെ ചർച്ചാ യോഗത്തിലേക്കുള്ള പൊതുക്ഷണമെന്നതിനപ്പുറം മന്ത്രിക്ക് ഒരു പ്രത്യേക പരിപാടിയും അവിടെയില്ല. കേന്ദ്ര ജോയിന്റ് സെക്രട്ടറിയുടെ പ്രസംഗം കേൾക്കാനാണ് സംസ്ഥാന ടൂറിസം മന്ത്രി സംസ്ഥാന ഖജനാവിലെ പണം ചെലവിട്ട് ആറു ദിവസം ചൈനാ പര്യടനം നടത്താൻ തീരുമാനിച്ചത്.
സംസ്ഥാന മന്ത്രിക്ക് നയനിലപാടുകളെടുക്കാൻ അധികാരമോ പങ്കാളിത്തമോ ഇല്ലാത്തതാണ് ചൈനയിലെ ചെങ്ഗ്ഡുവിൽ നടക്കുന്ന 'ടൂറിസം ആൻഡ് സസ്റ്റൈനബിൾ ഡവലപ്മെന്റ് ഗോൾസ്- ജേണി ടു 2030'. മന്ത്രിക്ക് ക്ഷണപത്രം അയച്ചത് യുഎൻ ഡബ്ല്യൂടിഒ സെക്രട്ടറി ജനറൽ താലേബ് റിഫായീ ആണ്. യുഎൻ സംവിധാനത്തിൽ 'സെക്രട്ടറി ജനറൽ' പദവിയുടെ പേരാണ്. യുഎൻ സെക്രട്ടറി ജനറലാണ് ക്ഷണിച്ചതെന്ന ധാരണയാണ് മന്ത്രിയും കൂട്ടരും പ്രചരിപ്പിച്ചത്.
ഇന്ത്യയിൽനിന്ന് ഈ സംഘടനയിൽ അഫിലിയേഷനുള്ള മറ്റു സ്ഥാപനങ്ങൾ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ്, താജ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്, പസഫിക് ഏരിയാ ട്രാവൽ റൈറ്റേഴ്സ് അസോസിയേഷൻ, പട്വ സ്റ്റാർക്ക് കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളാണ്. ഇവയെല്ലാം ബിസിനസ് സ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് അഫിലിലേഷൻ നേടിയത്.
എന്താണീ യുഎൻ ഡബ്ല്യൂടിഒ?
യുഎൻ ഡബ്ല്യൂടിഒ എന്ന സംഘടന പോലും യുഎൻ സംവിധാനത്തിന്റെ പരിധിയിൽപ്പെടുന്നത് 1980 ലാണ്. 1934ൽ രൂപീകരിച്ച് 1980 വരെ ഇന്റർനാഷണൽ യൂണിയൻ ഓഫ് ഒഫീഷ്യൽ ടൂറിസ്റ്റ് പ്രൊപ്പഗണ്ട ഓർഗനൈസേഷൻ (ഐയുഒടിപിഒ) ആയിരുന്നു ഈ സംഘടന. 1969-ൽ യുഎൻ പ്രമേയം വഴി ഇതിനെ സർക്കാരുകൾ അംഗീകരിച്ച ഘടനയിലാക്കാൻ തീരുമാനിച്ചു. 76-ൽ യുഎന്നിന്റെ ഒരു പ്രത്യേക ഏജൻസിയായി മാറി.
ഇതിൽ പൂർണ്ണാംഗത്വം, സൗഹൃദാംഗത്വം, അനുബന്ധാംഗത്വം എന്നീ മൂന്നുതരത്തിലാണ് അംഗത്വം. കിറ്റ്സിന് അനുബന്ധാംഗത്വം മാത്രമാണ്. പൂർണ്ണാംഗത്വം സ്വതന്ത്ര രാജ്യങ്ങൾക്ക്. സംഘടനാ ചട്ടത്തിലെ അഞ്ച്, ആറ്, ഏഴ് വകുപ്പുകൾ പ്രകാരം രാജ്യങ്ങൾക്കല്ലാതെ നയ-നിലപാടുകളിൽ ഒരു പങ്കാളിത്തവുമില്ല. ഈ യോഗത്തിൽ പങ്കെടുക്കാനായിരുന്നു കടകംപള്ളിയുടെ കടുംപിടിത്തം.
അതേസമയം, ചൈന സന്ദർശിക്കാനും അവിടെ മറ്റ് സ്വകാര്യ ചടങ്ങുകളും കൂടിക്കാഴ്ചകളും നടത്താനും മന്ത്രിക്കു പദ്ധതിയുണ്ടായിരുന്നുവെന്ന് സർക്കാരിലെയും ഭരണ മുന്നണിയിലേയും മാർക്സിസ്റ്റ് പാർട്ടിയിലേയും ചിലർ ചൂണ്ടിക്കാണിക്കുന്നു.