- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത് ഷായാണോ രാഹുൽ ഗാന്ധിയാണോ തങ്ങളുടെ നേതാവെന്ന് അറിയാത്ത രമേശ് ചെന്നിത്തല നയിക്കുന്ന കൂട്ടത്തിൽ നിന്ന് കൂടുതലെന്ത് പ്രതീക്ഷിക്കാൻ! ശബരിമലയെ മറയാക്കി നിയമസഭയിൽ നിന്ന് ഒളിച്ചോടുകയാണ് പ്രതിപക്ഷമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ശബരിമലയെ മറയാക്കി നിയമസഭയിൽ നിന്ന് ഒളിച്ചോടുകയാണ് പ്രതിപക്ഷമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രാഹുൽ ഗാന്ധിയാണോ, അമിത്ഷായാണോ തങ്ങളുടെ നേതാവെന്ന് അറിയാത്ത രമേശ് ചെന്നിത്തല നയിക്കുന്ന കൂട്ടത്തിൽ നിന്ന് കൂടുതലെന്ത് പ്രതീക്ഷിക്കാനാണെന്നും അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്റെ ഫേസ് കുറിപ്പ്: നാടകം ഇന്നും തുടർന്നു. ഇത് നാലാം ദിവസമാണ് തുടർച്ചയായി നിയമസഭാ നടപടികൾ പ്രതിപക്ഷം തടസപ്പെടുത്തുന്നത്. ശബരിമലയെ മറയാക്കി നിയമസഭയിൽ നിന്ന് ഒളിച്ചോടുകയാണ് പ്രതിപക്ഷം. ശബരിമലയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾക്ക് ഒരു ആത്മാർത്ഥതയുമില്ലെന്ന് തെളിയിക്കുന്നതാണ് ഈ സംഭവവികാസങ്ങൾ. നിയമനിർമ്മാണങ്ങൾക്കായി ചേർന്നിരിക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ പ്രാധാന്യം തിരിച്ചറിയാൻ പോലും പ്രതിപക്ഷത്തിനാകുന്നില്ല. അമിത് ഷായാണോ രാഹുൽ ഗാന്ധിയാണോ തങ്ങളുടെ നേതാവെന്ന് അറിയാത്ത രമേശ് ചെന്നിത്തല നയിക്കുന്ന കൂട്ടത്തിൽ നിന്ന് കൂടുതലെന്ത് പ്രതീക്ഷിക്കാൻ. ബിജെപി സമരത്തിനുള്ള ഐക്യദാർഢ്യപ്
തിരുവനന്തപുരം: ശബരിമലയെ മറയാക്കി നിയമസഭയിൽ നിന്ന് ഒളിച്ചോടുകയാണ് പ്രതിപക്ഷമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രാഹുൽ ഗാന്ധിയാണോ, അമിത്ഷായാണോ തങ്ങളുടെ നേതാവെന്ന് അറിയാത്ത രമേശ് ചെന്നിത്തല നയിക്കുന്ന കൂട്ടത്തിൽ നിന്ന് കൂടുതലെന്ത് പ്രതീക്ഷിക്കാനാണെന്നും അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.
കടകംപള്ളി സുരേന്ദ്രന്റെ ഫേസ് കുറിപ്പ്:
നാടകം ഇന്നും തുടർന്നു. ഇത് നാലാം ദിവസമാണ് തുടർച്ചയായി നിയമസഭാ നടപടികൾ പ്രതിപക്ഷം തടസപ്പെടുത്തുന്നത്. ശബരിമലയെ മറയാക്കി നിയമസഭയിൽ നിന്ന് ഒളിച്ചോടുകയാണ് പ്രതിപക്ഷം. ശബരിമലയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾക്ക് ഒരു ആത്മാർത്ഥതയുമില്ലെന്ന് തെളിയിക്കുന്നതാണ് ഈ സംഭവവികാസങ്ങൾ. നിയമനിർമ്മാണങ്ങൾക്കായി ചേർന്നിരിക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ പ്രാധാന്യം തിരിച്ചറിയാൻ പോലും പ്രതിപക്ഷത്തിനാകുന്നില്ല. അമിത് ഷായാണോ രാഹുൽ ഗാന്ധിയാണോ തങ്ങളുടെ നേതാവെന്ന് അറിയാത്ത രമേശ് ചെന്നിത്തല നയിക്കുന്ന കൂട്ടത്തിൽ നിന്ന് കൂടുതലെന്ത് പ്രതീക്ഷിക്കാൻ. ബിജെപി സമരത്തിനുള്ള ഐക്യദാർഢ്യപ്രകടനമാണ് ഇന്ന് നിയമസഭയിൽ പ്രതിപക്ഷം നടത്തിയതെന്നത് പകൽ പോലെ വ്യക്തമാണ്.
ശബരിമലയിൽ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ലെന്ന് നിരന്തരം നുണപ്രചാരണം തുടരുന്ന രമേശ് ചെന്നിത്തലയെ ഞാൻ ശബരിമല ഒന്നിച്ച് സന്ദർശിക്കാൻ ക്ഷണിച്ചത് വെല്ലുവിളിയായിട്ടല്ല. ഒന്നിച്ച് പരിശോധന നടത്തി അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടോ ഇല്ലയോ എന്ന് ബോധ്യപ്പെടുന്നതിനും, എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം പരിഹരിക്കാനും വേണ്ടിയാണ് ഞാൻ ബഹുമാന്യനായ പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചത്. എന്നാൽ അദ്ദേഹം അതിന് നൽകിയ മറുപടി തികച്ചും ബാലിശമായിരുന്നു. ശബരിമലയിലെ അടിസ്ഥാന സൗകര്യമല്ല മറിച്ച് രാഷ്ട്രീയ നേട്ടം മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ മറുപടി.
എന്റെ കുടുംബത്തിലെ ഏതെങ്കിലും ചടങ്ങിന് ക്ഷണിച്ചാൽ അദ്ദേഹത്തിനെ പോലെ താക്കോൽ സ്ഥാനമുള്ള ഉന്നത വ്യക്തിക്ക് പങ്കെടുക്കാതിരിക്കാം. എന്റെ ക്ഷണം അപമാനകരമായി കണക്കാക്കാം. അതൊക്കെ ദുരഭിമാനികളിൽ നിന്ന് പ്രതീക്ഷിക്കാം. ഇവിടെ പക്ഷേ, സംസ്ഥാനത്തിന്റെ ദേവസ്വം മന്ത്രി എന്ന നിലയിലാണ് സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിനെ ഞാൻ ശബരിമലയിലേക്ക് ക്ഷണിച്ചത്. അദ്ദേഹം ഉന്നയിക്കുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ നിജസ്ഥിതി നേരിൽ കണ്ട് ബോധ്യപ്പെടുന്നതിനായിരുന്നു അത്. അതിനുള്ള ആർജവമില്ലാത്ത പ്രതിപക്ഷ നേതാവ് അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന മട്ടിൽ മൂന്ന് യുഡിഎഫ് എംഎൽഎമാരെ നിയമസഭയ്ക്ക് മുമ്പിൽ സത്യാഗ്രഹത്തിന് പറഞ്ഞുവിടുകയാണ് ചെയ്തത്. ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണൻ സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തുന്ന സമരനാടകത്തിന് പിന്തുണയേകാനാണ് മൂന്ന് എംഎൽഎമാരെ നിയമസഭാ കവാടത്തിൽ സത്യാഗ്രഹത്തിന് പിടിച്ചിരുത്തിയിരിക്കുന്നത്. എള്ളുണങ്ങുന്ന കണ്ട് നെല്ലുണങ്ങണോ ?!