- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല വിഷയത്തിൽ ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ സമരം; മുൻഗണന നൽകുന്നത് അയ്യപ്പ ഭക്തർക്ക് വേണ്ട സൗകര്യമൊരുക്കുന്നതിന്; മണ്ഡല കാലത്ത് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ പ്രത്യേക മാസ്റ്റർ പ്ലാൻ; ശബരിമല അവലോകന യോഗം അവസാനിച്ചു; തീരുമാനങ്ങൾ വിശദീകരിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ; മറുനാടനിൽ തൽസമയം
പത്തനംതിട്ട: ശബരിമലയിലെ മണ്ഡലകാലത്തിനായി ഇന്ന് നട തുറക്കാനിരിക്കെ സന്നിധാനത്ത് ദേവസ്വം ബോർഡിന്റെ വിശകലന യോഗം. രണ്ടര മണിക്കൂറോളമാണ് യോഗം തുടർന്നത്. ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് മുൻഗണന എന്ന് മന്ത്രി കടകംപള്ളി പറഞ്ഞു. പ്രളയത്തെതുടർന്ന് നശ്ച്ച ശബരിമല പാത യുദ്ധകാല അടിസ്ഥാനത്തിൽ ശരിയാക്കുന്നതിനാണ് മുൻഗണന നൽകിയത്. 15 ദിവസം കഴിഞ്ഞ് പമ്പയിൽ വീണ്ടും അവലോകനയോഗം. 2 മാസം മുൻപ് നിശ്ചയിച്ചപ്രകാരം പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകും ശബരിമലയിൽ ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ആദ്യ ഘട്ടത്തിൽ വിധി സ്വാഗതം ചെയ്ത് ആർഎസ്എസ് ബിജെപി നേതൃത്വം പിന്നീട് ജനവികാരം സർക്കാരിനെതിരെ ആയുധമാക്കാനുറച്ചപ്പോൾ നിലപാട് മാറ്റുകയായിരുന്നു. എന്നാൽ ഈ കേസ കൊടുത്തതും അനുകൂല വിധി നേടിയതും ബിജെപി നേതൃത്വമാണെന്നും യങ് ലോയേഴ്‌സ് ഫോറത്തിലെ അംഗങ്ങളിൽ ബിജെപി നേതാക്കളുടെ ഭാര്യമാർ വരെ ഉണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി. 12 വർഷം നീണ്ട രാഷ്ട്രീയ പോരാട്ടമാണ് ശബരിമല വിഷയത്തിൽ ഇവർ നടത്തിയത്. വ
പത്തനംതിട്ട: ശബരിമലയിലെ മണ്ഡലകാലത്തിനായി ഇന്ന് നട തുറക്കാനിരിക്കെ സന്നിധാനത്ത് ദേവസ്വം ബോർഡിന്റെ വിശകലന യോഗം. രണ്ടര മണിക്കൂറോളമാണ് യോഗം തുടർന്നത്. ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് മുൻഗണന എന്ന് മന്ത്രി കടകംപള്ളി പറഞ്ഞു. പ്രളയത്തെതുടർന്ന് നശ്ച്ച ശബരിമല പാത യുദ്ധകാല അടിസ്ഥാനത്തിൽ ശരിയാക്കുന്നതിനാണ് മുൻഗണന നൽകിയത്. 15 ദിവസം കഴിഞ്ഞ് പമ്പയിൽ വീണ്ടും അവലോകനയോഗം. 2 മാസം മുൻപ് നിശ്ചയിച്ചപ്രകാരം പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകും
ശബരിമലയിൽ ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ആദ്യ ഘട്ടത്തിൽ വിധി സ്വാഗതം ചെയ്ത് ആർഎസ്എസ് ബിജെപി നേതൃത്വം പിന്നീട് ജനവികാരം സർക്കാരിനെതിരെ ആയുധമാക്കാനുറച്ചപ്പോൾ നിലപാട് മാറ്റുകയായിരുന്നു. എന്നാൽ ഈ കേസ കൊടുത്തതും അനുകൂല വിധി നേടിയതും ബിജെപി നേതൃത്വമാണെന്നും യങ് ലോയേഴ്‌സ് ഫോറത്തിലെ അംഗങ്ങളിൽ ബിജെപി നേതാക്കളുടെ ഭാര്യമാർ വരെ ഉണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി.
12 വർഷം നീണ്ട രാഷ്ട്രീയ പോരാട്ടമാണ് ശബരിമല വിഷയത്തിൽ ഇവർ നടത്തിയത്. വെറും അര മണിക്കൂർ അന്വേഷിച്ചാൽ ഇപ്പോൾ നടക്കുന്ന പ്രശ്‌നങ്ങളുടെ ഉത്തരം ലഭിക്കുമെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇതന്നും അറിയാത്തതുകൊണ്ടല്ല കോൺഗ്രസും ബിജെപിയും സമരക്കാരെ മുതലെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഭക്തരുടെ വികാരം സർക്കാർ മനസ്സിലാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.