- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ആനവാരി രാമൻനായരും പൊൻകുരിശ് തോമയും എട്ടുകാലി മമ്മൂഞ്ഞുമൊക്കെ കള്ള പോസ്റ്റും പിൻവലിച്ച് സ്ഥലം വിടുന്നതാണ് നല്ലത്; മമ്മൂഞ്ഞുമാരുടെ ഹറാം പിറപ്പ് ഇവിടെ വേവില്ല; ചെങ്ങന്നൂരിൽ ശബരിമല ഇടത്താവള സമുച്ചയം നിർമ്മിക്കുന്നത് കേന്ദ്ര പെട്രോളിയം മന്ത്രാലയമാണെന്ന ബിജെപി പ്രചാരണത്തിന് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്കിൽ
തിരുവനന്തപുരം: 'ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ ശബരിമല ഇടത്താവളം നിർമ്മിക്കാൻ 10 കോടി രൂപ അനുവദിച്ച കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് അഭിനന്ദനങ്ങൾ', എന്ന മട്ടിലുള്ള ബിജെപിയുടെ പ്രചാരണത്തെ പരിഹസിച്ചത് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.മനയ്ക്കലെ പാറുക്കുട്ടി ആനയുടെ ഗർഭം ഏറ്റെടുത്ത എട്ടുകാലി മമ്മൂഞ്ഞിനെ പോലെ ശബരിമല ഇടത്താവള സമുച്ചയം ചെങ്ങന്നൂരിൽ നിർമ്മിക്കുന്നത് കേന്ദ്ര പെട്രോളിയം മന്ത്രാലയമാണെന്ന് ഹറാം പിറപ്പ് വിളിച്ചുകൂവുന്നവരോട് 'ചങ്ങായീ, കേന്ദ്ര പെട്രോളിയം മന്ത്രാലയം ഒരു രൂപ പോലും ചെങ്ങന്നൂരിൽ എന്നല്ല എവിടെയും ശബരിമല ഇടത്താവള സമുച്ചയം നിർമ്മിക്കുന്നതിന് അനുവദിച്ചിട്ടില്ല. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ചുമതല അതല്ല താനും.'' ഫേ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: 'മനയ്ക്കലെ പാറുക്കുട്ടിക്ക് ഗർഭം ...' എന്ന് കേട്ടപാതി''സംഗതി അറിഞ്ഞോ ? അത് ഞമ്മളാണ്'' - മമ്മൂഞ്ഞ് പറയുന്നത് കേട്ട് ആനവാരി രാമൻ നായരും, പൊൻകുരിശ് തോമയും അമ്പരപ്പോടെ ചോദിച്ചു. ''അടേ എട്ടുകാലീ, നേരോ ഇത്?..
തിരുവനന്തപുരം: 'ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ ശബരിമല ഇടത്താവളം നിർമ്മിക്കാൻ 10 കോടി രൂപ അനുവദിച്ച കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് അഭിനന്ദനങ്ങൾ', എന്ന മട്ടിലുള്ള ബിജെപിയുടെ പ്രചാരണത്തെ പരിഹസിച്ചത് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.മനയ്ക്കലെ പാറുക്കുട്ടി ആനയുടെ ഗർഭം ഏറ്റെടുത്ത എട്ടുകാലി മമ്മൂഞ്ഞിനെ പോലെ ശബരിമല ഇടത്താവള സമുച്ചയം ചെങ്ങന്നൂരിൽ നിർമ്മിക്കുന്നത് കേന്ദ്ര പെട്രോളിയം മന്ത്രാലയമാണെന്ന് ഹറാം പിറപ്പ് വിളിച്ചുകൂവുന്നവരോട് 'ചങ്ങായീ, കേന്ദ്ര പെട്രോളിയം മന്ത്രാലയം ഒരു രൂപ പോലും ചെങ്ങന്നൂരിൽ എന്നല്ല എവിടെയും ശബരിമല ഇടത്താവള സമുച്ചയം നിർമ്മിക്കുന്നതിന് അനുവദിച്ചിട്ടില്ല. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ചുമതല അതല്ല താനും.''
ഫേ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
'മനയ്ക്കലെ പാറുക്കുട്ടിക്ക് ഗർഭം ...' എന്ന് കേട്ടപാതി
''സംഗതി അറിഞ്ഞോ ? അത് ഞമ്മളാണ്'' - മമ്മൂഞ്ഞ് പറയുന്നത് കേട്ട് ആനവാരി രാമൻ നായരും, പൊൻകുരിശ് തോമയും അമ്പരപ്പോടെ ചോദിച്ചു.
''അടേ എട്ടുകാലീ, നേരോ ഇത്?......''
''ഇതും ഇതിലപ്പുറവും ചെയ്യുന്ന ഹറാം പിറന്നോനാണ് ഞമ്മൾ' എന്നായി മമ്മൂഞ്ഞ്. മനയ്ക്കലെ പാറുക്കുട്ടി ഒരു ആനയാണെന്നറിയാതെ ആ ഗർഭത്തിന്റെയും ഉത്തരവാദിത്തം അവകാശപ്പെട്ട എട്ടുകാലി മമ്മൂഞ്ഞിനെ ഓർത്ത് ചിരിക്കാൻ കാരണമായ ഒരു പോസ്റ്റ് താഴെ ചേർക്കുന്നു. മനയ്ക്കലെ പാറുക്കുട്ടി ആനയുടെ ഗർഭം ഏറ്റെടുത്ത മമ്മൂഞ്ഞിനെ പോലെ ശബരിമല ഇടത്താവള സമുച്ചയം ചെങ്ങന്നൂരിൽ നിർമ്മിക്കുന്നത് കേന്ദ്ര പെട്രോളിയം മന്ത്രാലയമാണെന്ന് ഹറാം പിറപ്പ് വിളിച്ചുകൂവുന്നവരോട് 'ചങ്ങായീ, കേന്ദ്ര പെട്രോളിയം മന്ത്രാലയം ഒരു രൂപ പോലും ചെങ്ങന്നൂരിൽ എന്നല്ല എവിടെയും ശബരിമല ഇടത്താവള സമുച്ചയം നിർമ്മിക്കുന്നതിന് അനുവദിച്ചിട്ടില്ല. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ചുമതല അതല്ല താനും.''
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ വിഭാവനം ചെയ്ത ശബരിമല ഇടത്താവള സമുച്ചയ പദ്ധതിയിൽ ഒരെണ്ണമാണ് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ യാഥാർത്ഥ്യമാകാൻ പോകുന്നത്. സംസ്ഥാന സർക്കാർ നേരിട്ടും, പൊതുമേഖലാ സ്ഥാപനങ്ങളായ ഐഒസി, ബിപിസിഎൽ എന്നിവയുടെ കേരള മേഖലയുമായി സഹകരിച്ചും 36 ക്ഷേത്ര പരിസരങ്ങളിൽ ഇടത്താവള സമുച്ചയങ്ങൾ നിർമ്മിക്കാൻ തീരുമാനിച്ചതാണ്. ഇതിന്റെ ഭാഗമായി 10 ഇടത്താവള സമുച്ചയങ്ങൾ നിർമ്മിക്കുന്നതിനുള്ള കരാർ ഐഒസി കേരള റീട്ടെയിൽ ഹെഡ് നവീൻ ചരണുമായി ദേവസ്വം ബോർഡുകൾ മുഖ്യമന്ത്രി പിണറായി വിജയന്റെയും എന്റെയും സാന്നിദ്ധ്യത്തിൽ കഴിഞ്ഞ ആഴ്ച ഒപ്പിട്ടിരുന്നു. സംസ്ഥാന സർക്കാരിന്റെ തീരുമാന പ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് ബിപിസിഎല്ലുമായി ചേർന്ന് ചെങ്ങന്നൂരിൽ 9.5 കോടി രൂപ ചെലവിൽ ശബരിമല ഇടത്താവള സമുച്ചയം നിർമ്മിക്കാനും ഇതേ പോലെ ധാരണയുണ്ടാക്കി. ഇടത്താവള നിർമ്മാണത്തിന് പകരമായി ബിപിസിഎല്ലിന് അവിടെ പെട്രോൾ-ഡീസൽ പമ്പ് സ്ഥാപിക്കുന്നതിന് 30 വർഷത്തേക്ക് സ്ഥലം നൽകുകയും ചെയ്യുന്നുണ്ട്. ഇതുപ്രകാരം ചെങ്ങന്നൂരിൽ ശബരിമല ഇടത്താവള സമുച്ചയം നിർമ്മിക്കുന്നതിന് ഈ മാസം 23 ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കുകയും ചെയ്തു. ഈ സമുച്ചയത്തിന്റെ തറക്കല്ലിടൽ നാളെ അതായത് 27.03.2018 ന് ചെങ്ങന്നൂർ മഹാദേവ ക്ഷേത്ര പരിസരത്ത് ദേവസ്വം മന്ത്രിയെന്ന നിലയിൽ ഞാൻ നിർവഹിക്കും. അന്തരിച്ച എംഎൽഎ ശ്രീ. കെ.കെ രാമചന്ദ്രൻ നായരുടെ ആഗ്രഹ പൂർത്തീകരണമാണ് ഇതിലൂടെ നിറവേറ്റുന്നത്.
കീഴാറ്റൂരിൽ ദേശീയപാതാ ബൈപ്പാസ് നിർമ്മിക്കുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാതെ മറ്റുള്ളവരുടെ ചുമലിൽ ചാരുന്ന ബിജെപി നേതാക്കൾ എന്തിനാണാവോ കേന്ദ്രസർക്കാരിന് ഒരു പങ്കുമില്ലാത്ത ചെങ്ങന്നൂരിലെ ശബരിമല ഇടത്താവളത്തിന് അവകാശവാദം ഉന്നയിക്കുന്നതെന്ന് പകൽ പോലെ വ്യക്തമാണ്. എന്തായാലും ഒരു സന്തോഷമുണ്ട്. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഇടത്താവള സമുച്ചയങ്ങൾ നിർമ്മിക്കുന്നതിനെതിരെ രംഗത്ത് വന്ന സംഘപരിവാർ സംഘടനകൾ ചെങ്ങന്നൂരിൽ അതിന് മുതിരുന്നില്ല എന്നത്.
'അടേ ആനവാരീ..., പൊൻകുരിശേ...., സംഗതി അറിഞ്ഞോ' എന്ന് പറഞ്ഞ് നാട്ടിലെ പെണ്ണുങ്ങളുടെയെല്ലാം ഗർഭത്തെ പറ്റി അത് ഞമ്മളാണ് എന്ന് പറയുന്ന എട്ടുകാലി മമ്മൂഞ്ഞുമാർ നിങ്ങളുടെ യഥാർത്ഥ ഗർഭമായ കീഴാറ്റൂർ ബൈപാസ് ആദ്യം ഏറ്റെടുക്ക്. ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ഇടത്താവള സമുച്ചയം സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ്. ചെങ്ങന്നൂരിൽ മാത്രമല്ല മറ്റ് 36 ക്ഷേത്രങ്ങളിലും ശബരിമല ഇടത്താവള സമുച്ചയങ്ങൾ നിർമ്മിക്കുന്നുണ്ട്. ഐഒസി, ബിപിസിഎൽ എന്നിവയ്ക്ക് പുറമെ സംസ്ഥാനത്തെ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിൽ പലതും ഈ പദ്ധതിയുമായി സഹകരിക്കും. 100 കോടി രൂപ കിഫ്ബിയിൽ നിന്ന് ശബരിമല ഇടത്താവള സമുച്ചയ നിർമ്മാണ പദ്ധതിക്കായി അനുവദിച്ച മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും, ധനമന്ത്രി ഡോ. തോമസ് ഐസക്കിനും പ്രത്യേക നന്ദി കൂടി ഇതിനൊപ്പം അറിയിക്കുന്നു.
ആനവാരി രാമൻനായരും, പൊൻകുരിശ് തോമയും, എട്ടുകാലി മമ്മൂഞ്ഞുമൊക്കെ കള്ള പോസ്റ്റും പിൻവലിച്ച് സ്ഥലം വിടുന്നതാണ് നല്ലത്. മമ്മൂഞ്ഞുമാരുടെ ഹറാം പിറപ്പ് ഇവിടെ വേവില്ല.