കടമ്പനാട്: രൂക്ഷമായി കുടിവെള്ള ക്ഷാമം നേരിടുന്ന കടമ്പനാട് പഞ്ചായത്തിലെ ഏഴാം വാർഡിലെ മുടിപ്പുരയിൽ പൊതു സ്ഥലങ്ങളിലേയും വീടുകളിലേയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പടെയുള്ള ഖരമാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിക്കുന്നതിന് തുടക്കമിട്ടു. മണ്ണടിയിലെ പരിസ്ഥിതി ചൂഷണത്തിനെതിരേയും മലകളും തണ്ണീർ തടങ്ങളും സംരക്ഷിക്കുന്നതിന്റെ ആവശ്യകതകളെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള ശ്രമങ്ങളും ഇതിനോടൊപ്പം നടന്നു.

കടമ്പനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും ജനപങ്കാളിത്വ ത്തിൽപഞ്ചായത്തിന്റെ എല്ലാ വാർഡുകളിലും ഖരമാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിക്കുന്നതിനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. വാർഡ് അംഗം കെ അനിൽകുമാർ, മണ്ണടി പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി അവിനാഷ് പള്ളീനഴികത്ത്, രജനീഷ്, മനു, ഗോപകുമാർ, അമ്പി, ആനന്ദ്, രാജേന്ദ്രൻ നേതൃത്വം നൽകി. ഇവർക്കൊപ്പം ഏനാത്ത് എഎസ്ഐ. ബിജു ജേക്കബ്, സീനിയർ സിപിഒ മനോജ് എന്നിവരും പങ്കാളിയായി.