- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഞ്ചു കൊല്ലം മുമ്പ് വോട്ടു തേടുമ്പോൾ മുമ്പിലെത്തിയത് ജ്യോത്സ്യൻ; കണ്ടപാടെ പ്രവചിച്ചത് രാജയോഗം; കാസർഗോട് നയനാരെ തോൽപ്പിച്ച പഴയ തീപ്പൊരിക്ക് രാഷ്ട്രീയത്തിൽ ഇപ്പോൾ നല്ലകാലം; കൂടെയുള്ളവർ ഓടിത്തളരുമ്പോഴും 70-ാം വയസ്സിലും ചെറുപ്പത്തിന്റെ ചുറുചുറക്ക്; കണ്ണൂരിൽ മാജിക് കാട്ടാൻ കടന്നപ്പള്ളി
കണ്ണൂർ: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനിടെ വോട്ടു തേടുന്നതിനിടയിൽ അവിചാരിതമായി ജ്യോത്സ്യനെ കണ്ട കടന്ന പള്ളിയെ നോക്കി അദ്ദേഹം പറഞ്ഞു. എഴുപതു കഴിഞ്ഞാൽ രാജയോഗമാണെന്ന് . മന്ത്രിയാകാൻ വരെ സാധ്യതയുണ്ടെന്ന് പറഞ്ഞ ജ്യോത്സ്യന്റെ വാക്കുകൾ അച്ചട്ടായി. കണ്ണൂരിൽ അട്ടിമറി വിജയം നേടിയ കടന്നപള്ളി പിണറായി സർക്കാരിൽ മന്ത്രിയുമായി. ഇക്കുറിയും രാജയോഗം ആവർത്തിക്കുമെന്നാണ് കടന്ന പള്ളിയുടെ വിശ്വാസം.
എന്നാൽ ജ്യോതിഷ പ്രവചനം കേട്ട് വെറുതെയിരിക്കുകയല്ല കടന്ന പള്ളി . കഴിഞ്ഞ തവണ നേടിയ വിജയം ആകസ്മികമായിരുന്നില്ലെന്ന് തെളിയിക്കാൻ വിയർപ്പൊഴുക്കി പണിയെടുക്കുന്നുണ്ട്. കൂടെയുള്ളവർ ഓടിത്തളരുമ്പോഴും എഴുപതു എന്നിട്ട കടന്ന പള്ളിക്ക് വേഗം ഒരു ശീലമാണ്. കേരളത്തിലെ മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളിൽ നിന്നും വ്യത്യസ്തമായി ഒരു ദിവസം ഏറ്റവും കൂടുതൽ വോട്ടർമാരെ കാണുന്നതും കടന്ന പള്ളി തന്നെ.
വോട്ടർമാരോട് കടിച്ചാൽ പൊട്ടാത്ത രാഷ്ട്രീയ കാര്യങ്ങളൊന്നും പറയാതെ തോളിൽ കൈയിട്ടും കുശലം പറഞ്ഞും നാട്ടു വർത്തമാനങ്ങൾ പറഞ്ഞും ഇതിനിടെയിൽ താൻ മണ്ഡലത്തിൽ ചെയ്ത കാര്യങ്ങൾ പറഞ്ഞുമാണ് കടന്നപള്ളി വോട്ടു തേടുന്നത്. വോട്ടെടുപ്പിന് കണ്ണൂർ മണ്ഡലത്തിൽ എവിടെ നോക്കിയാലും കടന്നപ്പള്ളി മയമാണ്. തുണിലും തുരു മ്പിലുമെന്ന പോലെ കടന്നപള്ളിയുണ്ട്. മണ്ഡലത്തിൽ രണ്ടാം ഘട്ട പര്യടനം തുടങ്ങിയ കടന്ന പള്ളി നേരിട്ട് കാണാത്തവരും വോട്ടഭ്യർത്ഥിക്കാത്തവരും കുറവാണെന്നാണ് കൂടെയുള്ള എൽ.ഡി.എഫ് നേതാക്കൾ പറയുന്നത്.
തുറമുഖ മന്ത്രിയെന്ന നിലയിൽ അഞ്ചുവർഷം മണ്ഡലത്തിലുടനീളം കടന്നപ്പള്ളി നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഇത്തവണ കണ്ണൂരിനെ കൂടെ നിർത്തുമെന്ന് എൽ.ഡി.എഫ് കരുതുന്നുണ്ട്. മൂന്നു പതിറ്റാണ്ടിലേറെ കോൺഗ്രസ് പ്രതിനിധികളുണ്ടായിട്ടും വികസനമില്ലാതെ മുരടിച്ച കണ്ണൂരിന്റെ മാറ്റമാണ് എൽഡിഎഫ് ഉയർത്തിക്കാണിക്കുന്നത്. ദീർഘവീക്ഷണത്തോടെ നടപ്പാക്കിയ നിരവധി പദ്ധതികളുണ്ട് മണ്ഡലത്തിലെന്നാണ് അവകാശവാദം.
സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി, തെക്കീ ബസാർ ഫ്ളൈ ഓവർ, മേലേ ചൊവ്വ അടിപ്പാത, പാപ്പിനിശേരി -കിഴുത്തള്ളി ബൈപ്പാസ് എന്നിങ്ങനെ കണ്ണൂരിന്റെ മുഖച്ഛായ മാറ്റുന്ന ഒട്ടേറെ പദ്ധതികളും പുരോഗമിക്കുകയാണെന്ന് കടന്നപള്ളി പറയുന്നു. ഗാന്ധിയൻ പാരമ്പര്യത്തിന്റെ വെൺമയും വിശുദ്ധിയും പൊതുജീവിതത്തിലും ഉയർത്തിപ്പിടിക്കുന്ന രാമചന്ദ്രൻ കടന്നപ്പള്ളി(76) കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റുകൂടിയാണ്.
1970ലും 77ലും കാസർകോടുനിന്ന് പാർലമെന്റിലേക്കും 1980ൽ ഇരിക്കൂറിൽനിന്നും 2006ൽ എടക്കാടുനിന്നും നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വി എസ് അച്യുതാനന്ദൻ സർക്കാരിൽ ദേവസ്വം മന്ത്രിയുമായിരുന്നു. കാസർകോട്ട് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇകെ നയനാരെയാണ് കടന്നപ്പള്ളി തോൽപ്പിച്ചത്. കഴിഞ്ഞതവണ കടന്നപ്പള്ളിയോട് പരാജയപ്പെട്ട ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി (54)യാണ് യുഡിഎഫ് സ്ഥാനാർത്ഥി. കെപിസിസി ജനറൽ സെക്രട്ടറി, കെഎസ്യു, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. തളിപ്പറമ്പ് പാച്ചേനി സ്വദേശിയാണ്.
തളാപ്പ് സ്വദേശിയായ അഡ്വ. അർച്ചന വണ്ടിച്ചാൽ(46) ആണ് ബിജെപി സ്ഥാനാർത്ഥി. ബിജെപി ജില്ലാ സെക്രട്ടറിയാണ്. പഴയ കണ്ണൂർ നഗരസഭാ പ്രദേശങ്ങളും എടക്കാട്, ചേലോറ, എളയാവൂർ സോണലുകളും മുണ്ടേരി പഞ്ചായത്തും ചേർന്നതാണ് കണ്ണൂർ മണ്ഡലം. യു.ഡി.എഫ് സ്ഥാനാർത്ഥി സതീശൻ പാച്ചേനിയും തികഞ്ഞ ആത്മവിശ്വാസത്തിലാണ് പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ജനമനസുകളെ കീഴടക്കാൻ കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തിലാണ് സതീശൻ പാച്ചേനി.
കഴിഞ്ഞ തവണത്തെ തോൽവി ആകസ്മികമാണെന്നും ഇക്കുറി മണ്ഡലത്തിലെ സാഹചര്യങ്ങൾ അനുകുലമാണെന്നുമാണ് സതീശൻ പാച്ചേനി പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ