- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കടവത്തൊരു തോണിയിരിപ്പൂ.. പാട്ടില്ലാതേ..; തരംഗം തീർത്ത പൂമരം പാട്ടിന് പിന്നാലെ കാളിദാസൻ ചിത്രത്തിലെ മറ്റൊരു ഗാനംകൂടി പുറത്ത്: ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച് 'പൂമര'ത്തിലെ രണ്ടാംഗാനം
കൊച്ചി: മലയാളത്തിൽ തരംഗം തീർത്ത ഗാനമായിരുന്നു കാളിദാസൻ നായകനാകുന്ന അബ്രിഡ് ഷൈൻ ചിത്രത്തിലെ പൂമരം കൊണ്ട് കപ്പലുണ്ടാക്കിയ പാട്ട്. ഏറെ ഹിറ്റായ ഈ പാട്ട് പുറത്തുവന്നപ്പോൾ തന്നെ പൂമരം സിനിമകളെ കുറിച്ചുള്ള പ്രതീക്ഷകളും വാനോളം ഉയർന്നിരുന്നു. ഇടവേളയ്ക്ക് ശേഷം ചിത്രത്തിലെ മറ്റൊരു പാട്ടു കൂടി പുറത്തുവന്നു. ആദ്യ പാട്ട് പുറത്തുവന്ന് ആറ് മാസത്തിന് ശേഷമാണ് പുതിയ പാട്ട് പുറത്തുവന്നിരിക്കുന്നത്. 'കടവത്തൊരു തോണി..' എന്നാരംഭിച്ചിരിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് അജീഷ് ദാസനാണ്. ലീല എൽ.ഗിരിക്കുട്ടന്റെ വരികൾ ആലപിച്ചിരിക്കുന്നത് കാർത്തിക് ആണ്. കാൡദാസൻ തന്നെയാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റി യുവജനോത്സവത്തിലെ കവിതാമത്സരത്തിന് കാളിദാസ് ജയറാം അവതരിപ്പിക്കുന്ന നായകകഥാപാത്രത്തിന്റെ രചന എന്ന നിലയ്ക്കാണ് ഗാനത്തിന്റെ ദൃശ്യവൽക്കരണം. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന പൂമരം നിർമ്മിച്ചിരിക്കുന്നത് ലൈം ലൈറ്റ് സിനിമാസാണ്. കോളേജുകളിൽ നിന്ന് ഓഡിഷനിലൂടെ തെരഞ്ഞെടുത്ത അഭിനേതാക്കളാണ് പ്രധാനമായും ഈ സിനിമ
കൊച്ചി: മലയാളത്തിൽ തരംഗം തീർത്ത ഗാനമായിരുന്നു കാളിദാസൻ നായകനാകുന്ന അബ്രിഡ് ഷൈൻ ചിത്രത്തിലെ പൂമരം കൊണ്ട് കപ്പലുണ്ടാക്കിയ പാട്ട്. ഏറെ ഹിറ്റായ ഈ പാട്ട് പുറത്തുവന്നപ്പോൾ തന്നെ പൂമരം സിനിമകളെ കുറിച്ചുള്ള പ്രതീക്ഷകളും വാനോളം ഉയർന്നിരുന്നു. ഇടവേളയ്ക്ക് ശേഷം ചിത്രത്തിലെ മറ്റൊരു പാട്ടു കൂടി പുറത്തുവന്നു.
ആദ്യ പാട്ട് പുറത്തുവന്ന് ആറ് മാസത്തിന് ശേഷമാണ് പുതിയ പാട്ട് പുറത്തുവന്നിരിക്കുന്നത്. 'കടവത്തൊരു തോണി..' എന്നാരംഭിച്ചിരിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് അജീഷ് ദാസനാണ്. ലീല എൽ.ഗിരിക്കുട്ടന്റെ വരികൾ ആലപിച്ചിരിക്കുന്നത് കാർത്തിക് ആണ്. കാൡദാസൻ തന്നെയാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റി യുവജനോത്സവത്തിലെ കവിതാമത്സരത്തിന് കാളിദാസ് ജയറാം അവതരിപ്പിക്കുന്ന നായകകഥാപാത്രത്തിന്റെ രചന എന്ന നിലയ്ക്കാണ് ഗാനത്തിന്റെ ദൃശ്യവൽക്കരണം.
എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന പൂമരം നിർമ്മിച്ചിരിക്കുന്നത് ലൈം ലൈറ്റ് സിനിമാസാണ്. കോളേജുകളിൽ നിന്ന് ഓഡിഷനിലൂടെ തെരഞ്ഞെടുത്ത അഭിനേതാക്കളാണ് പ്രധാനമായും ഈ സിനിമയിലെ താരങ്ങൾ. കുഞ്ചാക്കോ ബോബനും മീരാ ജാസ്മിനും പൂമരത്തിലെ അതിഥി താരങ്ങളാണ്. ഡോ.പോൾ വർഗ്ഗീസും എബ്രിഡ് ഷൈനും ചേർന്നാണ് നിർമ്മാണം. മ്യൂസിക് 24 ലേബലാണ് പാട്ടുകൾ പുറത്തിറക്കിയിരിക്കുന്നത്.
പൂമരപ്പാട്ട്' പുറത്തെത്തി ആറ് മാസത്തിനിന് ശേഷമാണ് റം ചിത്രത്തിലെ അടുത്ത പാട്ടും പുറത്തെത്തിയിരിക്കുന്നു. പുതിയഗാനം വിഷാദഭരിതമാണ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ പാട്ട് ഹിറ്റ്ചാർട്ടിൽ ഇടംപിടിച്ചിട്ടുണ്ട്. സിനിമയെ കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയർത്തുന്നതാണ് പൂമരത്തിലെ പുതിയ ഗാനം.