ടുകൊരുഗോളം ചെറുതാണ്  
പൊടുപൊടെപൊട്ടാൻ വിരുതാണ്
എണ്ണതിളച്ചതിൽ കടുകിട്ടാൽ
പട പട പട പട എന്തുരസം

കടുകിട്ടുടനെ മാറേണം
കടുകുതെറിച്ചാൽ കൺദോഷം
താളിച്ചുടനെ ശ്ൂൂൂ...ശ്ൂൂൂ....
കശപിശ കശപിശ ഉൾഭീതി

മൂക്കുതുളച്ചുമണം പേറും
നാക്കിനുള്ളിൽ നീരൂറും
അടച്ചുവച്ചാൽ ആവേശം
തുറന്നുനോക്കാൻ വെപ്രാളം

കുഞ്ഞിന്‌ചോറുവിളമ്പമ്മേ
കൂട്ടാനിൽ കൊതിയേറുന്നു
കടുകളഞ്ഞാലോ കലഹം
കടുവിളഞ്ഞാലോ കുതുകം

കടുകേനിന്നുടെ പെരുമാറ്റം
കാതോർത്താലോ നീനാഥൻ
നീട്ടിശ്വസിച്ചാൽ ആശ്വാസം
നീളെ നീളെ വിളിച്ചേതും