- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടുത്തുരുത്തി ബ്ലോക്കിൽ കോൺഗ്രസ് വോട്ടെടുപ്പിൽ പങ്കെടുക്കില്ല; കേരളാ കോൺഗ്രസില്ലാതെ ഭരണം പിടിച്ചെടുക്കാൻ സാധ്യത തേടി സി.പി.എം; കേരളാ കോൺഗ്രസ്-കോൺഗ്രസ് ഭിന്നത ഇടതു മുന്നണിക്ക് തുണയാകും
കോട്ടയം: ഇന്നു നടക്കുന്ന കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് , വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് കോൺഗ്രസ് അംഗങ്ങൾ വിട്ടു നിൽക്കും. ഇതുസംബന്ധിച്ചുള്ള നിർദ്ദേശം അംഗങ്ങൾക്ക് ഡി.സി.സി നേതൃത്വം നൽകി. ഇതോടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫ് ഉറപ്പിച്ചു. മാണി ഗ്രൂപ്പിന്റെ കാലു വാരിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് വിട്ടു നിൽക്കുന്നത്. കേരള കോൺഗ്രസ്-കോൺഗ്രസ്-സ്വതന്ത്രൻ ഭരണമായിരുന്നു ഇവിടെ. 13 അംഗ ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫ് ആറ്, കേരള കോൺഗ്രസ്-4, കോൺഗ്രസ്-2, സ്വതന്ത്രൻ -1 എന്നിങ്ങനെയാണ് കക്ഷിനില. കേരള കോൺഗ്രസിന്റെ ഒരംഗം കഴിഞ്ഞയിടെ ഇടതുപക്ഷത്തിലേക്ക് ചേക്കേറിയിരുന്നു. ഈ അംഗത്തിന്റെ പിന്തുണയോടെയാണ് ഇടതുപക്ഷം ഇന്ന് മത്സരിക്കുക. ഈ അംഗത്തിന്റെ പിന്തുണയോടെ എൽ.ഡി.എഫ് 7 വോട്ടുകൾ ഉറപ്പിച്ചു കഴിഞ്ഞു. വനിതാ അംഗത്തിന്റെ പിന്തുണ ഉറപ്പായതോടെ കേരള കോൺഗ്രസിന്റെ പിന്തുണ വേണ്ടെന്ന നിലപാടിലാണ് സി.പി.എം. നേരത്തെ പ്രസിഡന്റ് സ്ഥാനം കൈവിട്ടു പോകാൻ കാരണമായത് കേരള കോൺഗ്രസ് പ്രവർത്തകർ തന്നെയാണെന്നും ഇത്
കോട്ടയം: ഇന്നു നടക്കുന്ന കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് , വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് കോൺഗ്രസ് അംഗങ്ങൾ വിട്ടു നിൽക്കും. ഇതുസംബന്ധിച്ചുള്ള നിർദ്ദേശം അംഗങ്ങൾക്ക് ഡി.സി.സി നേതൃത്വം നൽകി. ഇതോടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫ് ഉറപ്പിച്ചു. മാണി ഗ്രൂപ്പിന്റെ കാലു വാരിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് വിട്ടു നിൽക്കുന്നത്. കേരള കോൺഗ്രസ്-കോൺഗ്രസ്-സ്വതന്ത്രൻ ഭരണമായിരുന്നു ഇവിടെ.
13 അംഗ ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫ് ആറ്, കേരള കോൺഗ്രസ്-4, കോൺഗ്രസ്-2, സ്വതന്ത്രൻ -1 എന്നിങ്ങനെയാണ് കക്ഷിനില. കേരള കോൺഗ്രസിന്റെ ഒരംഗം കഴിഞ്ഞയിടെ ഇടതുപക്ഷത്തിലേക്ക് ചേക്കേറിയിരുന്നു. ഈ അംഗത്തിന്റെ പിന്തുണയോടെയാണ് ഇടതുപക്ഷം ഇന്ന് മത്സരിക്കുക. ഈ അംഗത്തിന്റെ പിന്തുണയോടെ എൽ.ഡി.എഫ് 7 വോട്ടുകൾ ഉറപ്പിച്ചു കഴിഞ്ഞു.
വനിതാ അംഗത്തിന്റെ പിന്തുണ ഉറപ്പായതോടെ കേരള കോൺഗ്രസിന്റെ പിന്തുണ വേണ്ടെന്ന നിലപാടിലാണ് സി.പി.എം. നേരത്തെ പ്രസിഡന്റ് സ്ഥാനം കൈവിട്ടു പോകാൻ കാരണമായത് കേരള കോൺഗ്രസ് പ്രവർത്തകർ തന്നെയാണെന്നും ഇത്തരത്തിൽ കൂടെ നിന്ന് വഞ്ചിക്കുന്നവർക്കൊപ്പം ഇനിയില്ലെന്ന നിലപാടിലാണ് കോൺഗ്രസ ്അംഗങ്ങൾ. പക്ഷേ, കോൺഗ്രസ് പിന്തുണ വേണ്ടെന്ന നിലപാട് മാണി വിഭാഗം സ്വീകരിച്ചിട്ടില്ല.
കേരള കോൺഗ്രസ്-കോൺഗ്രസ് ഭരണം നടക്കുന്നതിനിടിയിലായിരുന്നു പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കേരള കോൺഗ്രസ് വനിതാ അംഗം പിന്തുണച്ചതും സ്വന്തം പാർട്ടിയിലെ പ്രസിഡന്റിനെ താഴെയിറക്കിയതും. ഇത്തരത്തിൽ കാലു വാരുന്ന പാർട്ടിക്കൊപ്പമില്ലന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസ്. ഒരുതരത്തിലുമുള്ള ബന്ധത്തിന് ഇനി പ്രദേശിക തലത്തിൽ തയാറല്ലെന്നും കോൺഗ്രസ് അംഗം പി.കെ ഉത്തമൻ പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് കേരള കോൺഗ്രസിന്റെ ലൂസമ്മ ജെയിംസും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വതന്ത്ര അംഗം കെ.എ തോമസുമാണ് മത്സരിക്കുക.
ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥികളെ ഇന്ന് രാവിലെ നിശ്ചയിക്കും. അന്നമ്മ രാജുവിന് ഒരുവർഷത്തെ പ്രസിഡന്റ് സ്ഥാനം വാഗ്ദാനം നൽകിയാണ് എൽ.ഡി.എഫ് കൂടെ നിർത്തിയിരിക്കുന്നത് .