- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാജി കൈലാസ്- പ്രിഥ്വിരാജ് ടീമിന്റെ കടുവ ഏഴിന് എത്തും; പ്രമോ സോങ്ങ് പുറത്ത്; ചിത്രമെത്തുക മലയാളത്തിന് പുറമെ നാല് ഭാഷകളിൽ
തിരുവനന്തപുരം: പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് 'കടുവ'. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ ഏഴിന് ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. വലിയ രീതിയിലുള്ള പ്രമോഷനാണ് ചിത്രത്തിനായി പൃഥ്വിരാജും സംഘവും നടത്തിവരുന്നത്. ഇപ്പോഴിതാ 'കടുവ' എന്ന ചിത്രത്തിന്റെ പ്രൊമൊ സോംഗ് പുറത്തുവിട്ടിരിക്കുകയാണ്
'കടുവക്കുന്നേൽ കുറുവച്ചൻ' എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് നിർമ്മാണം. ആദം ജോണിന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്ജ്', 'മാസ്റ്റേഴ്‌സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് 'കടുവ'യുടെയും രചന നിർവഹിച്ചിരിക്കുന്നത്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
സായ് കുമാർ, സിദ്ദിഖ്, ജനാർദ്ദനൻ, വിജയരാഘവൻ, അജു വർഗീസ്, ഹരിശ്രീ അശോകൻ, രാഹുൽ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവർ മറ്റ് വേഷങ്ങളിൽ എത്തുന്നു. വിവേക് ഒബ്‌റോയ് ചിത്രത്തിൽ വില്ലനായി ഡിഐജിയായിട്ട് അഭിനയിക്കുന്നു. ജേക്ക്‌സ് ബിജോയ്‌യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
പൃഥ്വിരാജ് നായകനായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത് 'ജന ഗണ മന'യാണ്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തി. ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്.സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറുകളിലാണ് നിർമ്മാണം. പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, ആണ്. സഹ നിർമ്മാണം ജസ്റ്റിൻ സ്റ്റീഫൻ.