- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ കഹാനിയുടെ രണ്ടാം പാർട്ടും; വിദ്യ ബാലന്റെ വ്യത്യസ്ത മുഖവുമായെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കി
മുംബൈ: കഹാനി എന്ന ബോളിവുഡ് ത്രില്ലറിന്റെ രണ്ടാം ഭാത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കി. എന്നാൽ ആദ്യ ഭാഗത്തിന്റെ തുടർച്ചയല്ല കഹാനി 2 എന്നാണു വിവരം. 36 കാരിയായ ദുർഗാ റാണി സിങ് എന്ന കഥാപാത്രമായാണ് വിദ്യാ ബാലൻ വേഷമിടുന്നത്. കിഡ്‌നാപ്പിംഗും കൊലപാതകവും ഉൾപ്പെടെയുള്ള കേസുകളിലെ പിടികിട്ടാപ്പുള്ളിയായാണു വിദ്യ വേഷമിടുന്നത്. ഭർത്താവിനെ തേടി കൊൽക്കത്തയിലെത്തിയ ഗർഭിണിയായ വിദ്യാ ഭാഗ്ചി എന്ന സ്ത്രീയെ ആണ് ആദ്യ ഭാഗത്തിൽ വിദ്യാ ബാലൻ അവതരിപ്പിച്ചത്. നിഗൂഢവും ദുരൂഹവുമായ ഒരു ദൗത്യമാണ് വിദ്യയുടെ കൊൽക്കത്താ യാത്രയിൽ ഉണ്ടായിരുന്നത്. കഹാനി 2 ദുർഗാ റാണി സിങ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഡിസംബർ 3ന് തിയറ്ററുകളിലെത്തും. ആദ്യഭാഗത്തെക്കാൾ ചടുലവും തീവ്രവുമാണ് രണ്ടാം ഭാഗമെന്ന് സൂചന തരുന്നതാണ് ട്രെയിലർ. വിദ്യാ ബാലന്റെ വമ്പൻ തിരിച്ചുവരവായിരിക്കുമോ കഹാനി 2 എന്നു കാത്തിരിക്കുകയാണു ബോളിവുഡ്. സുജോയ് ഘോഷ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ അർജുൻ രാംപാൽ,ജുഗൽ ഹൻസ് രാജ് എന്നിവരാണ് മറ്റ് താരങ്ങൾ. തപ്‌സൻ ബസുവാണ് ക്യാമറ. സുജോയ്
മുംബൈ: കഹാനി എന്ന ബോളിവുഡ് ത്രില്ലറിന്റെ രണ്ടാം ഭാത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കി. എന്നാൽ ആദ്യ ഭാഗത്തിന്റെ തുടർച്ചയല്ല കഹാനി 2 എന്നാണു വിവരം.
36 കാരിയായ ദുർഗാ റാണി സിങ് എന്ന കഥാപാത്രമായാണ് വിദ്യാ ബാലൻ വേഷമിടുന്നത്. കിഡ്‌നാപ്പിംഗും കൊലപാതകവും ഉൾപ്പെടെയുള്ള കേസുകളിലെ പിടികിട്ടാപ്പുള്ളിയായാണു വിദ്യ വേഷമിടുന്നത്.
ഭർത്താവിനെ തേടി കൊൽക്കത്തയിലെത്തിയ ഗർഭിണിയായ വിദ്യാ ഭാഗ്ചി എന്ന സ്ത്രീയെ ആണ് ആദ്യ ഭാഗത്തിൽ വിദ്യാ ബാലൻ അവതരിപ്പിച്ചത്. നിഗൂഢവും ദുരൂഹവുമായ ഒരു ദൗത്യമാണ് വിദ്യയുടെ കൊൽക്കത്താ യാത്രയിൽ ഉണ്ടായിരുന്നത്. കഹാനി 2 ദുർഗാ റാണി സിങ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഡിസംബർ 3ന് തിയറ്ററുകളിലെത്തും.
ആദ്യഭാഗത്തെക്കാൾ ചടുലവും തീവ്രവുമാണ് രണ്ടാം ഭാഗമെന്ന് സൂചന തരുന്നതാണ് ട്രെയിലർ. വിദ്യാ ബാലന്റെ വമ്പൻ തിരിച്ചുവരവായിരിക്കുമോ കഹാനി 2 എന്നു കാത്തിരിക്കുകയാണു ബോളിവുഡ്. സുജോയ് ഘോഷ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ അർജുൻ രാംപാൽ,ജുഗൽ ഹൻസ് രാജ് എന്നിവരാണ് മറ്റ് താരങ്ങൾ. തപ്‌സൻ ബസുവാണ് ക്യാമറ. സുജോയ് ഘോഷിന്റെ ബൗണ്ട് സ്‌ക്രിപ്ട് മോഷൻ പിക്‌ചേഴ്‌സും പെൻ ഇന്ത്യാ ലിമിറ്റഡും ചേർന്നാണ് നിർമ്മാണം.