ലയാളികൾക്ക് ഒരു പിടി നല്ല ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകൻ ബിജിപാലിന്റെ ഭാര്യ ശാന്തിബിജിപാൽ അപ്രതീക്ഷിതമായ വിട പറഞ്ഞത് എല്ലാവർക്കുമൊരു ഞെട്ടൽ നല്കിയായിരുന്നു. തന്റെ സംഗീത വഴിയിലെ കരുത്തും ആവേശവും വെളിച്ചവുമാണ് ശാന്തി യെന്ന് ബിജിപാൽ പല തവണ പറഞ്ഞിട്ടുമുള്ളതാണ്‌. പറക്കമുറ്റാത്ത മൂന്ന് മക്കളെയും ബിജിപാലിനെയും ഒറ്റക്കാക്കി പോയ ശാന്തിക്ക് വേണ്ടി മക്കൾ പാട്ടിലൂടെ ആദരമൊരുക്കിയി രിക്കുകയാണ്. ബിജിപാലിന്റെ മക്കളും സഹോദര പുത്രിയും ചേർന്നൊരുക്കിയ ഗാനം മലയാളികളുടെ ഹൃദയം കവർന്നിരിക്കുകയാണ്.

കൈ പിടിച്ച് പിച്ച വെച്ചു എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ബിജി ബാലിന്റെ സഹോദരപുത്രി ലോലയാണ്. സംഗീതം നൽകിയിരിക്കുന്നത് ദേവദത്തും. ഇരുവരുടെയും ഒപ്പം ദയയും കൂടി ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ വയലിൻ ചെയ്തിരിക്കുന്നത് ബിജിബാലും ഗിറ്റാർ സന്ദീപ് മോഹനുമാണ്.

കഴിഞ്ഞ ഓഗസ്റ്റ് പത്തൊൻപതാം തീയതിയായിരുന്നു തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് നർത്തകി കൂടിയായിരുന്ന ശാന്തി ബിജിബാൽ അന്തരിച്ചത്..