വാഷിങ്ടൺ: ഇന്റർനെറ്റ് ലോകത്തെ അതിപ്രശസ്ത താരങ്ങളിലൊരാളായ മുഖങ്ങളിലൊന്നായ കൈലിയ പോസി അന്തരിച്ചു. വാഷിങ്ടണിലാണ് അകാല വിയോഗം സംഭവിച്ചതെന്ന് അവളുടെ കുടുംബം അറിയിച്ചു. 16 വയസായിരുന്നു.

അഞ്ചു വയസുള്ളപ്പോൾ ടിഎൽസിയുടെ 'ടോഡ്‌ലേഴ്‌സ് & ടിയാരസ്' എന്ന പരിപാടിയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രശസ്തയായി മാറിയത്. അവളുടെ പുഞ്ചിരിക്കുന്ന മുഖമുള്ള ഒരു ഏകഎ ലോകമെമ്പാടും പ്രചരിച്ചിരുന്നു. അവളുടെ അമ്മ മാർസി പോസി ഗാറ്റർമാൻ ഫേസ്‌ബുക്കിലൂടെയാണ് വിയോഗ വാർത്ത പങ്കുവച്ചത്.

ബുധനാഴ്ച കനേഡിയൻ അതിർത്തിയിൽനിന്ന് ഏതാനും മൈലുകൾ അകലെയുള്ള വാഷിങ്ടൺ സ്റ്റേറ്റിലെ ബിർച്ച് ബേ സ്റ്റേറ്റ് പാർക്കിൽ പോസിയുടെ മൃതദേഹം കണ്ടെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പോസി ജീവനൊടുക്കിയതാണെന്നാണ് റിപ്പോർട്ട്. ശോഭനമായ ഒരു ഭാവി മുന്നിലുള്ള താരമായിരുന്നെങ്കിലും നിർഭാഗ്യവശാൽ ഒരു നിമിഷത്തെ അപക്വമായ തീരുമാനം അവളുടെ ജീവിതം നഷ്ടപ്പെടുത്തിയെന്നു കുടുംബം പറഞ്ഞു.

2012ലെ എപ്പിസോഡുകളിലൊന്നിൽ, അന്ന് 5 വയസുണ്ടായിരുന്ന കൈലിയയുടെ ഒരു ചിരിക്കുന്ന മുഖം ഉണ്ടായിരുന്നു. ആഗോളതലത്തിൽ വൈറലായി. പോസി അടുത്തിടെ മിസ് ടീൻ വാഷിങ്ടൺ മത്സരത്തിൽ പങ്കെടുത്തതായി അവളുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിലെ ഒരു പോസ്റ്റിൽ പറയുന്നു. പോസി ലിൻഡൻ ഹൈസ്‌കൂളിൽ ചേർന്നുവെന്നും വാണിജ്യ പൈലറ്റാകാൻ കോളജിൽ ഏവിയേഷൻ പഠിക്കുമെന്നും മത്സരത്തിന്റെ വെബ്‌സൈറ്റ് പറഞ്ഞിരുന്നു.

മികച്ച ഗ്രേഡുകൾ നേടിയതിന് അവൾ അവളുടെ സ്‌കൂളിന്റെ ഡീൻസ് ലിസ്റ്റിലും ഇടം നേടി. പോസിയുടെ അപ്രതീക്ഷിത വിടപറയലിൽ ദുഃഖമറിയിച്ചുകൊണ്ട് അവളുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിലേക്ക് സന്ദേശങ്ങളുടെ പ്രവാഹമാണ്.