- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈരളി അറേബ്യ ചാനലിന്റെ ലോഗോ പ്രകാശനംചെയ്തു; ഫെബ്രുവരിയിൽ പ്രക്ഷേപണം തുടങ്ങും
ദുബായ്: മലയാളം കമ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ നാലാമത്തെ ചാനലായ കൈരളി അറേബ്യയുടെ ലോഗോ പ്രകാശനം ചെയ്തു. ദുബായിൽ നടന്ന ചടങ്ങിൽ ചാനലിന്റെ ചെയർമാനും നടനുമായ മമ്മൂട്ടിയാണ് ലോഗോ പ്രകാശനംചെയ്തത്. കൈരളി ടിവിയാണ് മലയാളം കമ്യൂണിക്കേഷൻസിന്റെ ആദ്യ ചാനൽ. വാർത്തകൾക്കായി പീപ്പിൾ ടിവിയും ആരംഭിച്ചു. യുവാക്കളുടെ താൽപര്യം മുൻനിർത്തി 'വി' എന്ന വിനോ
ദുബായ്: മലയാളം കമ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ നാലാമത്തെ ചാനലായ കൈരളി അറേബ്യയുടെ ലോഗോ പ്രകാശനം ചെയ്തു. ദുബായിൽ നടന്ന ചടങ്ങിൽ ചാനലിന്റെ ചെയർമാനും നടനുമായ മമ്മൂട്ടിയാണ് ലോഗോ പ്രകാശനംചെയ്തത്.
കൈരളി ടിവിയാണ് മലയാളം കമ്യൂണിക്കേഷൻസിന്റെ ആദ്യ ചാനൽ. വാർത്തകൾക്കായി പീപ്പിൾ ടിവിയും ആരംഭിച്ചു. യുവാക്കളുടെ താൽപര്യം മുൻനിർത്തി 'വി' എന്ന വിനോദ ചാനലും മലയാളം കമ്യൂണിക്കേഷൻസ് ആരംഭിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് കൈരളി അറേബ്യ എന്ന പേരിൽ നാലാമത്തെ ചാനൽ ആരംഭിക്കുന്നത്. ഓഹരി ഉടമകളുടെ വാർഷിക യോഗത്തിൽ പുതിയ ചാനൽ സംബന്ധിച്ച അറിയിപ്പു ചാനൽ അധികൃതർ നൽകിയിരുന്നു. ഫെബ്രുവരി 12ന് പുതിയ ചാനൽ പ്രക്ഷേപണം തുടങ്ങുമെന്നാണ് അറിയിച്ചത്. പൂർണമായും പ്രവാസികൾക്കുള്ള പരിപാടികളാകും കൈരളി അറേബ്യയിൽ ഉണ്ടാകുക.
Next Story