- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കൈരളി ആർട്‌സ് ക്ലബ് സൗത്ത് ഫ്‌ളോറിഡ ക്രിസ്മസ്- ന്യൂഇയർ പ്രോഗ്രാം 27-ന്
സൗത്ത് ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡയിലെ മലയാളി സംഘടനയായ കൈരളി ആർട്‌സ് ക്ലബിന്റെ ഈവർഷത്തെ ന്യൂഇയർ - ക്രിസ്മസ് പ്രോഗ്രാം 27-നു സൗത്ത് ഫ്‌ളോറിഡ മാർത്തോമാ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചു നടത്തുവാൻ തീരുമാനിച്ചു. പ്രസ്തുത സമ്മേളനത്തിൽ മുൻ എംപിയും, വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന എം.എ ബേബി മുഖ്യാതിഥിയായി പങ്കെടുക്കുന്നു. കൂടാതെ ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ, ട്രസ്റ്റി ബോർഡ് സെക്രട്ടറി ടെറൻസൺ തോമസ്, 'അല' നാഷണൽ ചെയർമാൻ ഡോ. രവി പിള്ള എന്നിവരും പങ്കെടുക്കുന്നതാണ്. മയാമി 'രാഗം' അവതരിപ്പിക്കുന്ന ഗാനമേള, മാർക്ഷംകളി, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ വിവിധയിനം കലാപരിപാടികളോടൊപ്പം, കൃത്യം 5.30-നു ആഘോഷ പരിപാടി, ക്രിസ്മസ് ഡിന്നറോടുകൂടി പര്യവസാനിക്കുന്നതാണ്. പ്രസ്തുത പരിപാടിയിലേക്ക് എല്ലാ മാന്യ മലയാളി സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയും ഹൃദയംഗമമായി ക്ഷണിക്കുന്നതായി പ്രസിഡന്റ് ഏബ്രഹാം കളത്തിൽ, സെക്രട്ടറി വർഗീസ് ശാമുവേൽ എന്നിവർ അറിയിച്ചു.
സൗത്ത് ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡയിലെ മലയാളി സംഘടനയായ കൈരളി ആർട്‌സ് ക്ലബിന്റെ ഈവർഷത്തെ ന്യൂഇയർ - ക്രിസ്മസ് പ്രോഗ്രാം 27-നു സൗത്ത് ഫ്‌ളോറിഡ മാർത്തോമാ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചു നടത്തുവാൻ തീരുമാനിച്ചു. പ്രസ്തുത സമ്മേളനത്തിൽ മുൻ എംപിയും, വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന എം.എ ബേബി മുഖ്യാതിഥിയായി പങ്കെടുക്കുന്നു. കൂടാതെ ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ, ട്രസ്റ്റി ബോർഡ് സെക്രട്ടറി ടെറൻസൺ തോമസ്, 'അല' നാഷണൽ ചെയർമാൻ ഡോ. രവി പിള്ള എന്നിവരും പങ്കെടുക്കുന്നതാണ്.
മയാമി 'രാഗം' അവതരിപ്പിക്കുന്ന ഗാനമേള, മാർക്ഷംകളി, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ വിവിധയിനം കലാപരിപാടികളോടൊപ്പം, കൃത്യം 5.30-നു ആഘോഷ പരിപാടി, ക്രിസ്മസ് ഡിന്നറോടുകൂടി പര്യവസാനിക്കുന്നതാണ്. പ്രസ്തുത പരിപാടിയിലേക്ക് എല്ലാ മാന്യ മലയാളി സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയും ഹൃദയംഗമമായി ക്ഷണിക്കുന്നതായി പ്രസിഡന്റ് ഏബ്രഹാം കളത്തിൽ, സെക്രട്ടറി വർഗീസ് ശാമുവേൽ എന്നിവർ അറിയിച്ചു.



