ബ്രിസ്ബൻ: കൈരളി ബ്രിസ്‌ബേനിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വടംവലി മത്സരം മാർച്ച 10 ന് ശനിയാഴ്‌ച്ച രാവിലെ 9.30 മുതൽ അകേഷിയ റിഡ്ജ് സ്‌കൂൾ മൈതാനിയിൽ വച്ച് നടത്തുന്നു. തുടർച്ചയായ 9ാം തവണയാണ് ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കൈരളി ബ്രിസ്ബൻ ഈ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

മത്സരത്തിൽ ഒന്നാം സമ്മാനം നേടുന്ന ടീമിന് കൈരളി എവർ റോളിങ് ട്രോഫിയും 1501 ഡോളർ ക്യാഷ് അവാർഡും ലഭിക്കും. രണ്ടാം സമ്മാനർഹരാകുന്നവർക്ക് 751 ഡോളറും സമ്മാനമായി ലഭിക്കുമെന്ന് കമ്മിറ്റിക്കാർ അറിയിച്ചു.

വടംവലിയോടൊപ്പം തന്നെ 16 വയസിൽ താഴെയുള്ളവരുടെ സോക്കർ ടൂർണമെന്റും സംഘടിപ്പിച്ചിട്ടുണ്ട്യ മത്സരങ്ങളോടനുബന്ധിച്ച് ഫെയ്ഡ് പെയിന്റിംഗും കുട്ടികൾക്കായി ജംപിങ് കാസിലും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു. നിരവധി ഫുഡ് സ്റ്റാളുകൾ അന്നേ ദിവസം പ്രവർത്തിക്കുന്നതാണെന്നും ഈ കായിക മാമാങ്കം ഒരു വൻ വിജയമാക്കണമെന്നും സെക്രട്ടറി അറിയിച്ചു.