- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്വീൻസ് ലന്റ് മലയാളികൾ ഓണത്തെ വരവേലക്കാനൊരുങ്ങുന്നു; കൈരളി ബ്രിസ്‌ബേൻ പൊന്നോണ സദ്യയോടൊപ്പം ഓണസമ്മാനമായി തിരുവാവണിരാവും ; ഓണാഘോഷം 9 ന്
ഓസ്ട്രോലിയായിലെ ഏറ്റവും വലിയ പ്രവാസി മലയാള സംഘടനയായ കൈരളി ബ്രിസ്‌ബേന്റെ ആഭിമുഖ്യത്തിൽ ക്വീൻസ് ലാൻഡിലെ ഏറ്റവും വലിയ ഓണാഘോഷത്തിന് സെപ്റ്റംബർ 9 ന് തിരി തെളിയിക്കുമ്പോൾ ബ്രിസ്‌ബേനിലെ മലയാളി ഓണസദ്യയോടൊപ്പം ഓണ സമ്മാനമായി തിരുവോണ രാവിലേയ്ക്കുള്ള സൗജന്യം പ്രവേശനവും. ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളികളുടെ ഹരമായി മാറിയ അരുൺ ഗോപനും ഹിന്ദി പാട്ടുകൾ പാടി കാണികളെ കയ്യിലെടുക്കുന്ന അഫ്‌സലും കലാഭവൻ മണിയുടെ പകരക്കാരനായി വന്ന് നാടൻ പാട്ടുകൾ പാടി സദസ്യരെ രസിപ്പിക്കുന്ന കൃഷ്ണകുമാറും ഡി3, ഡി4 ഡാൻസ് താരങ്ങളായ നാസിഫ് അപ്പുവിനും പ്രണവ് ശശിധരനുമൊപ്പം ചേരുമ്പോൾ ബ്രിസിബേനിലെ തിരുവോണ നാളിൽ കലാപ്രേമികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓണ സമ്മാനമായിരിക്കും ഇതെന്ന് കരുതപ്പെടുന്നു. തിരുവോണ രാവിൽ ഇവരോടൊപ്പം നടിയും നർത്തകിയുമായ നിമ്മി അരുൺ ഗോപനും കൂടി ചേരുമ്പോൾ ബ്രിസ്‌ബേന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓണാഘോഷത്തിനാണ് മലയാളികൾ സാക്ഷിയാകുന്നത്. ഉച്ചയ്ക്ക് ശേഷം കൃത്യം 2 മണിക്ക് തന്നെ ഓണാഘോഷ പരിപാടികൾ ആരംഭിക്കുമെന്ന് സംഘാടകർ അറിയിക്ക
ഓസ്ട്രോലിയായിലെ ഏറ്റവും വലിയ പ്രവാസി മലയാള സംഘടനയായ കൈരളി ബ്രിസ്‌ബേന്റെ ആഭിമുഖ്യത്തിൽ ക്വീൻസ് ലാൻഡിലെ ഏറ്റവും വലിയ ഓണാഘോഷത്തിന് സെപ്റ്റംബർ 9 ന് തിരി തെളിയിക്കുമ്പോൾ ബ്രിസ്‌ബേനിലെ മലയാളി ഓണസദ്യയോടൊപ്പം ഓണ സമ്മാനമായി തിരുവോണ രാവിലേയ്ക്കുള്ള സൗജന്യം പ്രവേശനവും.
ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളികളുടെ ഹരമായി മാറിയ അരുൺ ഗോപനും ഹിന്ദി പാട്ടുകൾ പാടി കാണികളെ കയ്യിലെടുക്കുന്ന അഫ്‌സലും കലാഭവൻ മണിയുടെ പകരക്കാരനായി വന്ന് നാടൻ പാട്ടുകൾ പാടി സദസ്യരെ രസിപ്പിക്കുന്ന കൃഷ്ണകുമാറും ഡി3, ഡി4 ഡാൻസ് താരങ്ങളായ നാസിഫ് അപ്പുവിനും പ്രണവ് ശശിധരനുമൊപ്പം ചേരുമ്പോൾ ബ്രിസിബേനിലെ തിരുവോണ നാളിൽ കലാപ്രേമികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓണ സമ്മാനമായിരിക്കും ഇതെന്ന് കരുതപ്പെടുന്നു. തിരുവോണ രാവിൽ ഇവരോടൊപ്പം നടിയും നർത്തകിയുമായ നിമ്മി അരുൺ ഗോപനും കൂടി ചേരുമ്പോൾ ബ്രിസ്‌ബേന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓണാഘോഷത്തിനാണ് മലയാളികൾ സാക്ഷിയാകുന്നത്.
ഉച്ചയ്ക്ക് ശേഷം കൃത്യം 2 മണിക്ക് തന്നെ ഓണാഘോഷ പരിപാടികൾ ആരംഭിക്കുമെന്ന് സംഘാടകർ അറിയിക്കുന്നു. ഓണാഘോഷത്തിൽ പങ്കെടുക്കാൻ എത്തുന്നവർ സെപ്റ്റംബർ 4ാം തീയതിക്ക് മുൻപായി കമ്മറ്റിക്കാരുടെ പക്കൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഓഡിറ്റോറിയത്തിന്റെ വിലാസം: Algester State Primary School 19 Eriandra Street Algester
ആയിരത്തോളം പേർക്ക് ഓണസദ്യയൊരുക്കി മാവേലി മന്നന്റെ 2017 ലെ വരവ് ആഘോഷമാക്കാൻ കാത്തിരിക്കുകയാണ് കൈരളി ബ്രിസ്‌ബേൻ അമരക്കാർ. രുചികരമായ സദ്യയൊരുക്കി മലയാളികൾക്ക് സുപരിചിതനായ സാജു കലവറയാണ് ഇത്തവണത്തെ ഓണസദ്യക്ക് ചുക്കാൻ പിടിക്കുന്നത്.
ഈ ഓണാഘോഷങ്ങളിൽ പങ്കെടുക്കുവാനും മാവേലി മന്നനെ വരവേൽക്കുവാനും ബ്രിസ്‌ബേനിലെ എല്ലാ പ്രവാസി മലയാളികളെയും ജാതി മത ഭേദമന്യേ ക്ഷണിക്കുന്നതായി കമ്മറ്റി അംഗങ്ങൾ അറിയിക്കുന്നു.
പ്രാവേശന പാസ്സുകൾക്ക് ബന്ധപ്പെടുക
നോബി അഗസ്റ്റിൻ - 0423528974, സാജു കലവറ - 0421620064, റെജി ജോസഫ് - 0422882873, ജിൻസ് സിറിയക് - 0423934073, ജേക്കബ് മത്തായി - 0433465181