ബ്രിസ്‌ബേൻ: കൈരളി ബ്രിസ്‌ബേൻ ഓസ്‌ട്രേലിയയുടെ 2015-2016 എക്‌സിക്യൂട്ടീവ് ഭാരവാഹികളെ ജൂൺ 13നു പ്രസിഡന്റ് അഡ്വക്കേറ്റ് ടോണിയോ തോമസിന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ തെരഞ്ഞെടുത്തു.  തുടർന്ന് ജൂൺ 27ന് എക്‌സിക്യൂട്ടീവ് ഭാരവാഹികളുടെ യോഗം ചേർന്ന് താഴെ പറയുന്നവരെ ഔദ്യോഗിക ഭാരവാഹികളായി തീരുമാനിച്ചു.

പ്രസിഡന്റ് - ഷാജി തേക്കാനത്ത്, സെക്രട്ടറ -ഹണി പയ്ക്കാടത്ത്, ട്രഷറർ - ജോൺ ബോസ്, വൈസ് പ്രസിഡന്റ് - സാജു കലവറ, ജോയിന്റ് സെക്രട്ടറി - ജോളി പൗലോസ്, പി ആർ ഓ - അയരിൻ ജോർജ്, എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ് സുര്യ രോൻവി, ബാജി ഇട്ടീര, എകെ കൃഷ്ണൻ, സഞ്ജയ് മൂത്തേടൻ, ബിജു ജോസഫ് . ഈ വരുന്ന സെപ്റ്റംബർ 5ന് കൈരളിയുടെ ഓണാഘോഷം നടത്താൻ യോഗം തീരുമാനിച്ചു.