ബ്രിസ്‌ബേൻ: പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മഹാസമരത്തിന് രക്തവും ജീവനും നൽകിയ അറിയപ്പെടുന്നവരും അല്ലാത്തവരുമായ ധീരദേശാഭിമാനികൾ സ്വാതന്ത്ര്യത്തിനു വേണ്ടി അനുഭവിച്ച ത്യാഗത്തിന്റെ തീഷ്ണമുഖം പ്രവാസിമലയാളികൾക്ക് പകർന്നു നൽകുന്നതിനും 68 വർഷങ്ങൾക്ക് മുമ്പ് ലഭിച്ച ഈ സ്വാതന്ത്ര്യവും പരമാധികാരവും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ച് പ്രവാസി മക്കളെ ബോധവാന്മാരാക്കന്നതിനും വേണ്ടി ബ്രിസ്‌ബേന്റെ ആഭിമുഖ്യത്തിൽ വിപുലമായ സ്വാതന്ത്ര്യദിനാഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു.

15ന് രാവിലെ പത്തു മുതൽ 12 വരെ ആംഗ്ലിക്കൻ ചർച്ച് ഹാളിൽ (115 Cornwall St. Woollongabba) യുവജനങ്ങൾക്കു വേണ്ടി യൂത്ത് ഫോറം സംഘടിപ്പിക്കുന്നു. 14നും 25നും മധ്യേ പ്രായമുള്ള എല്ലാ യുവജനങ്ങൾക്കും വേണ്ടി സംഘടിപ്പിക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാ യുവജനങ്ങളേയും സ്വാഗതം ചെയ്യുന്നതായി സംഘാടർ അറിയിച്ചു.

ഉച്ചകഴിഞ്ഞ് രണ്ടു മുതൽ കൈരളി ബ്രിസ്‌ബേനും GOPIOയും ചേർന്ന റോമാ സ്ട്രീറ്റിലുള്ള പാർക്ക് ലാൻഡിൽ സ്വാതന്ത്ര്യദിന പരേഡ് സംഘടിപ്പിക്കും. പരേഡിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഗേറ്റ് നമ്പർ ആറിൽ എത്തിച്ചേരേണ്ടതാണ്. പരേഡിനോടനുബന്ധിച്ച് കൈരളി ബ്രിസ്‌ബേൻ അംഗങ്ങൾക്കു വേണ്ടി ഫാൻസി ഡ്രസ് മത്സരവും സംഘടിപ്പിക്കും. പങ്കെടുക്കുന്നവർ ജോളി കെ പൗലോസുമായി ബന്ധപ്പെടുക. ഫോൺ 0470527464.