- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈരളി ബ്രിസ്ബെന്റെ മെഗാ ഓണാഘോഷം 5ന് : മലയാളത്തിന്റെ നർമ കുലപതി ജയരാജ് വാര്യരുടെ കാരികേച്ചർ ഷോ
ബ്രിസ്‌ബെൻ: കൈരളി ബ്രിസ്‌ബെൻ മലയാളി അസോസിയേഷന്റെ മെഗാ ഓണാഘോഷം 5ന് ശനിയാഴ്ച ഹോളണ്ട് പാർക്കിലുള്ള കാവേണ്ടിഷ് സ്റ്റേറ്റ് ഹൈസ്‌കൂള് ഓഡിറ്റോറിയത്തൽ് (Cnr of Cavendish Rd & Holland Road, Holland Park QLD 4121) വച്ച് വിപുലമായി ആഘോഷിക്കുന്നു. രാവിലെ 10 മണി മുതൽ് ആരംഭിക്കുന്ന ഓണാഘോഷത്തിൽ സെമി ക്ലാസിക്കൽ നൃത്തങ്ങൾ, സിനിമാറ്റിക് ഡാൻസുകൾ, ഗാനാവതരണങ്ങൾ , ലഘുനാടകം, വള്ളം കളി,
ബ്രിസ്‌ബെൻ: കൈരളി ബ്രിസ്‌ബെൻ മലയാളി അസോസിയേഷന്റെ മെഗാ ഓണാഘോഷം 5ന് ശനിയാഴ്ച ഹോളണ്ട് പാർക്കിലുള്ള കാവേണ്ടിഷ് സ്റ്റേറ്റ് ഹൈസ്‌കൂള് ഓഡിറ്റോറിയത്തൽ് (Cnr of Cavendish Rd & Holland Road, Holland Park QLD 4121) വച്ച് വിപുലമായി ആഘോഷിക്കുന്നു. രാവിലെ 10 മണി മുതൽ് ആരംഭിക്കുന്ന ഓണാഘോഷത്തിൽ സെമി ക്ലാസിക്കൽ നൃത്തങ്ങൾ, സിനിമാറ്റിക് ഡാൻസുകൾ, ഗാനാവതരണങ്ങൾ , ലഘുനാടകം, വള്ളം കളി, തിരുവാതിര എന്നു വേണ്ട എന്നും ഓര്മ്മയിൽ സൂക്ഷിക്കാൻ തോന്നുന്ന ഒരു തിരുവോണം തന്നെയാവും ഇത്തവണ അസോസിയേഷൻ കാഴ്ചവെക്കുന്നത് എന്ന് പ്രസിഡന്റ്‌റ് ഷാജി തെക്കനത്, സെക്രട്ടറി ഹണി പൈനാടത്ത് എന്നിവർ അറിയിച്ചു. തുടർന്നു സാജു കലവറ ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യ, താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയുള്ള മാവേലിയുടെ വരവേല്പ് എന്നിവ ഉണ്ടാവും. ഓണ സദ്യക്ക് ശേഷം 2 മണി മുതൽ മലയാളത്തിന്റെ നർമ കുലപതി ജയരാജ് വാര്യരുടെ കാരികേച്ചർ ഷോയും ഉണ്ടായിരിക്കും. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ഓണാഘോഷത്തിനു തിരി തെളിയുമ്പോൾ അതിൽ പകെടുക്കുവാൻ എല്ലാ മലയാളി സുഹൃത്തുക്കളെയും കമ്മിറ്റി മെംബേഴസ് ക്ഷണിക്കുന്നു.
മെംബേഴസ് ആയിട്ടുള്ളവർക്ക് 15 രൂപയും മെംബേഴസ് അല്ലാത്തവർക്ക് 25 രൂപയും ആണ് പ്രവേശന ഫീസ്. കൊച്ചു കുട്ടികൾക്കുള്ള ഓണസമ്മാനമായി ഈ വര്ഷം 6 വയസ്സിൽ താഴെ ഉള്ള കുട്ടികൾക്ക് പ്രവേശനം പൂർണമായും സൗജെന്യമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 30നു മുൻപ് പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് സീറ്റുകൾ റിസർവ് ചെയ്യുന്നതാണ്.
മറുനാട്ടിലെ സ്വന്തം തിരക്കുകൾക്കിടയിൽ തങ്ങളുടെ പൈതൃകത്തെ തിരിച്ചറിയുന്ന മലയാളിക്ക്, പൂക്കൂടയിൽ പൂ വാരി നിറച്ച്, പൂമുറ്റം തീർത്ത് അത്തം മുതൽ പത്തുദിവസം ആർത്തുവിളിച്ച് മഹാബലിയെ വരവേല്ക്കാനായി ഒരുക്കിയിരുന്ന പഴയ ഓണാഘോഷത്തിന്റെ സ്മരണ തന്റെ മക്കൾക്ക് ആകാംവിധത്തിൽ പകർന്നുനല്കാൻ കഴിയും വിധമാണ് ഈ പൊന്നോണം ഒരുക്കിയിരിക്കുന്നത് എന്നും ഈ ഓണഘോഷം വിജയപ്രദമാക്കുവാൻ ബ്രിസ്‌ബെൻ നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളും സഹായിക്കണം എന്നും സംഘാടകർ അഭ്യർത്ഥിക്കുന്നു.