- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈരളി ബ്രിസ്‌ബേൻ ഓണാഘോഷം സെപ്റ്റംബർ 24ന്
ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കൈരളി ബ്രിസ്‌ബേന്റെ ഈ വർഷം ഓണാഘോഷം സെപ്റ്റംബർ 24ന് ആഘോഷിക്കും. വൈകുന്നേരം നാലിന് ആരംഭിക്കുന്ന കലാവിരുന്ന് രസക്കാഴ്ചകളുടെ ഒരു ഉത്സവം തന്നെയായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടാതെ കേരളത്തിന്റെ തനതു രുചിക്കൂട്ടുകളോടെ ഒരുക്കുന്ന ഓണസദ്യയും ഈ വർഷത്തെ ഓണാഘോഷത്തിന്റെ പ്രത്യേകതയാണ്. ഓണം സ്‌നേഹത്തിന്റെയും സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും ഉത്സവമാണെന്നും ആ സന്തോഷം കഴിവതും മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനും ആണ് ഓണാഘോഷങ്ങളിലൂടെ കൈരളി ബ്രിസ്‌ബേൻ ശ്രമിക്കുന്നതെന്നും പ്രസിഡന്റ് ടോണിയോ തോമസും സെക്രട്ടറി ഹണി പൈനാടത്തും അറിയിച്ചു. അത്തപ്പൂക്കളവും തുമ്പിതുള്ളലും കൊട്ടും കുരവയുമായി ലോകമെങ്ങുമുള്ള ഓരോ മലയാളിക്കുമൊപ്പം ഓണത്തെ വരവേൽക്കാൻ ബ്രിസ്‌ബേനിലെ എല്ലാ മലയാളി സുഹൃത്തുക്കളേയും കൈരളി ബ്രിസ്‌ബേൻ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കലാപരിപാടികൡ പങ്കെടുക്കാൻ താത്പര്യമുള്ളവർ താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക. ടോണിയോ തോമസ് 0414656436, ഹണി പൈനാടത്ത
ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കൈരളി ബ്രിസ്‌ബേന്റെ ഈ വർഷം ഓണാഘോഷം സെപ്റ്റംബർ 24ന് ആഘോഷിക്കും. വൈകുന്നേരം നാലിന് ആരംഭിക്കുന്ന കലാവിരുന്ന് രസക്കാഴ്ചകളുടെ ഒരു ഉത്സവം തന്നെയായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടാതെ കേരളത്തിന്റെ തനതു രുചിക്കൂട്ടുകളോടെ ഒരുക്കുന്ന ഓണസദ്യയും ഈ വർഷത്തെ ഓണാഘോഷത്തിന്റെ പ്രത്യേകതയാണ്.
ഓണം സ്‌നേഹത്തിന്റെയും സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും ഉത്സവമാണെന്നും ആ സന്തോഷം കഴിവതും മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനും ആണ് ഓണാഘോഷങ്ങളിലൂടെ കൈരളി ബ്രിസ്‌ബേൻ ശ്രമിക്കുന്നതെന്നും പ്രസിഡന്റ് ടോണിയോ തോമസും സെക്രട്ടറി ഹണി പൈനാടത്തും അറിയിച്ചു.
അത്തപ്പൂക്കളവും തുമ്പിതുള്ളലും കൊട്ടും കുരവയുമായി ലോകമെങ്ങുമുള്ള ഓരോ മലയാളിക്കുമൊപ്പം ഓണത്തെ വരവേൽക്കാൻ ബ്രിസ്‌ബേനിലെ എല്ലാ മലയാളി സുഹൃത്തുക്കളേയും കൈരളി ബ്രിസ്‌ബേൻ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കലാപരിപാടികൡ പങ്കെടുക്കാൻ താത്പര്യമുള്ളവർ താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക.
ടോണിയോ തോമസ് 0414656436, ഹണി പൈനാടത്ത് 0426262001, റോയ് മാത്യു 0425612927. ഓണാഘോഷത്തിന്റെ ഭാഗമായി നവംബർ അഞ്ചിന് ശനിയാഴ്ച ഓൾ ഓസ്‌ട്രേലിയ വടംവലി മത്സരം ഉണ്ടായിരിക്കും. പുരുഷ വിഭാഗം ഒന്നാം സമ്മാനം 1001 ഡോളർ, രണ്ടാം സമ്മാനം 501 ഡോളർ, മൂന്നാം സമ്മാനം 251 ഡോളർ. വനിതാ വിഭാഗം ഒന്നാം സമ്മാനം 501 ഡോളർ, രണ്ടാം സമ്മാനം 251 ഡോളർ. ഓണാഘോഷം നടക്കുന്ന ഓഡിറ്റോറിയത്തിന്റെ അഡ്രസ്: 724 ബ്ലൻഡർ റോഡ്, ഡ്യൂറാക്, സമയം നാലു മുതൽ ഒമ്പതു വരെ.