- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈരളി ബ്രസ്ബെയ്നിന്റെ ഓണാഘോഷങ്ങൾക്കു ശനിയാഴ്ച തുടക്കം
ബ്രിസ്‌ബെയിൻ: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൈരളി ബ്രിസ്‌ബെയിനിന്റെ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് ഓഗസ്റ്റ് എട്ടിനു (ശനി) തുടക്കം കുറിക്കും.ആംഗ്ലിക്കൻ ചർച്ച് ഹാളിൽ രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചു വരെ കുട്ടികൾക്കായി ചെസ്, കാരംസ്, കഥാരചന, പെൻസിൽ ഡ്രോയിങ്, കളറിങ് തുടങ്ങിയ മത്സരങ്ങളും മുതിർന്നവർക്കായി ചീട്ടുകളി മ
ബ്രിസ്‌ബെയിൻ: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൈരളി ബ്രിസ്‌ബെയിനിന്റെ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് ഓഗസ്റ്റ് എട്ടിനു (ശനി) തുടക്കം കുറിക്കും.
ആംഗ്ലിക്കൻ ചർച്ച് ഹാളിൽ രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചു വരെ കുട്ടികൾക്കായി ചെസ്, കാരംസ്, കഥാരചന, പെൻസിൽ ഡ്രോയിങ്, കളറിങ് തുടങ്ങിയ മത്സരങ്ങളും മുതിർന്നവർക്കായി ചീട്ടുകളി മത്സരവും നടത്തും. മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് സമ്മാനങ്ങളും കാഷ് അവാർഡുകളും സമ്മാനിക്കും.
പ്രായഭേദമെന്യേ കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാൻ കഴിയുന്ന നിരവധി ഓണക്കളികളും ഓസ്‌ട്രേലിയയിലെ വിവിധ ടീമുകൾ പങ്കെടുക്കുന്ന പുരുഷ-വനിതാ വടംവലി മത്സരവും ചീട്ടുകളി, ഓണസദ്യ, ജയരാജ് വാര്യരുടെ കാരികേച്ചർ എന്നിവ കൈരളിയുടെ ഓണാഘോഷങ്ങൾക്കു നിറച്ചാർത്ത് പകരും.
ചീട്ടുകളി മത്സരത്തിനു 20 ഡോളർ പ്രവേശന ഫീസ് ഉണ്ടായിരിക്കും.ഓഗസ്റ്റ് 22ന് അകേഷ്യ റിഡ്ജ് ഔവർ ലേഡി ഓഫ് ഫാത്തിമ പ്രൈമറി സ്‌കൂൾ ഗ്രൗണ്ടിലാണ് സ്പോർട്സ് ഡേയും വടംവലി മത്സരവും അരങ്ങേറുക. സെപ്റ്റംബർ അഞ്ചിനാണ് പ്രധാന ഓണാഘോഷം.
വിവരങ്ങൾക്ക്: (കുട്ടികളുടെ മത്സരം) ഐറീൻ ജോർജ് 0422891034, പി.കെ. കൃഷ്ണൻ 0418727570, ബിജു ജോസഫ് 0432096870, സൂര്യ റോൺവി 0470628036. (ചീട്ടുകളി മത്സരം) ഷാജി നേക്കനാത്ത് 0401352044, സാജു കലവറ 0421620064, ഹണി പൈനാടത്ത് 0426262001, ബാജി ഇട്ടീര 0431605457, ജോളി പൗലോസ് 0469751277.
മത്സരങ്ങളിൽ പങ്കെടുത്ത് ഓണാഘോഷം അവിസ്മരണീയമാക്കുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.