ബ്രിസബൻ: കൈരളി ബ്രിസ്ബൻ അംഗങ്ങളുടെ ക്രിസ്തുമസ് ആഘോഷം ജിംഗിൾ ബെൽ റോക്ക് ഈ മാസം 29 ന് ശനിയാഴ്‌ച്ച വൈകിട്ട് 5.30 ന് ബ്രിസബൻ ഇസ്ലാമിക് കോളേജിൽ വച്ച് നടത്തുന്നു. കൈരളിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതും മനോഹരവുമായ ക്രിസ്തുമസ് ആഘോഷത്തിനാണ് സംഘാടകർ തയ്യാറെടുക്കുന്നത്.

പരിപാടിയിൽ നടത്തപ്പെടുന്ന ക്രിസ്തുമസ് കരോൾ ഗാന മത്സരത്തിന് ഏതാണ്ട് എട്ടോളം ടീമുകൾ ഇപ്പോൾ തന്നെ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ഒന്നാം സമ്മാനം നേടുന്ന ടീമിന് 501 ഡോളർ ക്യാഷ് പ്രൈസും എവർ റോളിങ് ട്രോഫിയുമാണ് സമ്മാനം. രണ്ടാം സമ്മാനം നേടുന്ന ടീമിന് 251 രൂപയും ട്രോഫിയും ലഭിക്കും, മുൻവർഷങ്ങളെ അപേക്ഷിച്ച് വളരെ വാശിയേരിയ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് രജിസ്റ്റർ ചെയ്ത ടീമുകൾ.

കരോൾ മത്സരങ്ങൾക്ക് ശേഷം അംഗങ്ങളുടെ വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകും. ഓസ്‌ട്രേലിയയിലെ മികച്ച ഡാൻസ് ഗ്രൂപ്പുകളായ ഡി4ഡി ഡാൻസ് ഗ്രൂപ്പ് സ്‌പെസ് ഡാൻസ് ആൻഡ് പെർഫോമിങ് സെന്റർ തുടങ്ങിയവർ കലാപരിപാടികള് അവതരിപ്പിക്കും. തുടർന്ന് ക്രിസ്തുമസ് ഡിന്നറും ഉണ്ടായിരിക്കും.

അംഗങ്ങൾക്ക് 50 ഡോളറും അംഗങ്ങളല്ലാത്തവർക്ക് 60 ഡോളറുമാണ് പ്രവേശന ഫീസ്. പരിപാടിയിൽ പങ്കെടുക്കുന്നവർ കമ്മിറ്റിക്കാരുമായി ബന്ധരപ്പെട്ട് സീറ്റുകൾ മുൻകൂട്ടി റിസർവ്് ചെയ്യേണ്ടതാണ്.