- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലീങ്ങളെ പേടിച്ച് ഒരു ഗ്രാമത്തിലെ 346 കുടുംബങ്ങൾ നാടുവിട്ടെന്നത് പൂർണമായും പൊളിഞ്ഞു; മൂന്നു കുടുംബങ്ങൾ മാറിയപ്പോൾ ഭാവന മെനഞ്ഞ് ബിജെപി എംപി; മരിച്ചവരും ജോലി തേടി പോയവരും സ്ഥലത്തില്ലാത്തവരും ലിസ്റ്റിൽ
മുസ്ലീങ്ങളിൽനിന്നുള്ള നിരന്തരമായ പീഡനവും അക്രമവും ഭയന്ന് ഉത്തർപ്രദേശിലെ കൈരാന ഗ്രാമത്തിൽനിന്ന് 346 കുടുംബങ്ങൾ പലായനം ചെയ്തുവെന്ന ബിജെപി എംപി ഹുക്കും സിങ്ങിന്റെ വാദം വ്യാജമെന്ന് തെളിഞ്ഞു. അക്രമികളെ ഭയന്ന് ഗ്രാമം വിട്ടത് വെറും മൂന്ന് കുടുംബങ്ങൾ മാത്രമാണെന്ന് ഷാംലി ജില്ലാ ഭരണകൂടം റിപ്പോർട്ട് നൽകി. എംപി നൽകിയ പട്ടികയിലെ 27 കുടുംബങ്ങൾ ഇപ്പോഴും കൈരാനയിൽ താമസിക്കുന്നുണ്ടെന്ന് അധികൃതർ കണ്ടെത്തി. മറ്റുകുടുംബങ്ങളിൽ പലതും പത്തുവർഷം മുമ്പേ ഗ്രാമം വിട്ടുപോയവരാണ്. ബിസിനസ് ആവശ്യത്തിനും ചികിത്സാ ആവശ്യത്തിനും വിദ്യാഭ്യാസ വശ്യത്തിനുമായി നാടുവിട്ടവർ അക്കൂട്ടത്തിലുണ്ട്. ഇങ്ങനെ പോയവരിൽ ഏറെയും പത്ത് കിലോമീറ്റർ അകലെയുള്ള ഷംലിയിലേക്കാണ് താമസം മാറ്റിയത്. അക്രമം ഭയന്ന് മൂന്ന് കുടുംബങ്ങൾ നാടുവിട്ടിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇവരെ കണ്ടത്തി കാരണങ്ങൾ ആരായാനുള്ള തയ്യാറെടുപ്പിലാണ് ഭരണകൂടം. ഹരിയാണയിലെ പാനിപ്പട്ടിലേക്കും ഗുജറാത്തിലെ സൂററ്റിലേക്കും താമസം മാറ്റിയ കുടുംബങ്ങൾക്ക് അവിടെ ബിസിനസും മറ്റുമുണ്ട്. ഇവർക്ക് കൈരാനയിൽ
മുസ്ലീങ്ങളിൽനിന്നുള്ള നിരന്തരമായ പീഡനവും അക്രമവും ഭയന്ന് ഉത്തർപ്രദേശിലെ കൈരാന ഗ്രാമത്തിൽനിന്ന് 346 കുടുംബങ്ങൾ പലായനം ചെയ്തുവെന്ന ബിജെപി എംപി ഹുക്കും സിങ്ങിന്റെ വാദം വ്യാജമെന്ന് തെളിഞ്ഞു. അക്രമികളെ ഭയന്ന് ഗ്രാമം വിട്ടത് വെറും മൂന്ന് കുടുംബങ്ങൾ മാത്രമാണെന്ന് ഷാംലി ജില്ലാ ഭരണകൂടം റിപ്പോർട്ട് നൽകി.
എംപി നൽകിയ പട്ടികയിലെ 27 കുടുംബങ്ങൾ ഇപ്പോഴും കൈരാനയിൽ താമസിക്കുന്നുണ്ടെന്ന് അധികൃതർ കണ്ടെത്തി. മറ്റുകുടുംബങ്ങളിൽ പലതും പത്തുവർഷം മുമ്പേ ഗ്രാമം വിട്ടുപോയവരാണ്. ബിസിനസ് ആവശ്യത്തിനും ചികിത്സാ ആവശ്യത്തിനും വിദ്യാഭ്യാസ വശ്യത്തിനുമായി നാടുവിട്ടവർ അക്കൂട്ടത്തിലുണ്ട്. ഇങ്ങനെ പോയവരിൽ ഏറെയും പത്ത് കിലോമീറ്റർ അകലെയുള്ള ഷംലിയിലേക്കാണ് താമസം മാറ്റിയത്.
അക്രമം ഭയന്ന് മൂന്ന് കുടുംബങ്ങൾ നാടുവിട്ടിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇവരെ കണ്ടത്തി കാരണങ്ങൾ ആരായാനുള്ള തയ്യാറെടുപ്പിലാണ് ഭരണകൂടം. ഹരിയാണയിലെ പാനിപ്പട്ടിലേക്കും ഗുജറാത്തിലെ സൂററ്റിലേക്കും താമസം മാറ്റിയ കുടുംബങ്ങൾക്ക് അവിടെ ബിസിനസും മറ്റുമുണ്ട്. ഇവർക്ക് കൈരാനയിൽ ഭൂമിയുണ്ടെന്നും അധികൃതർ കണ്ടെത്തി.
എംപി തയ്യാറാക്കിയ പട്ടികയിലുള്ള 16 പേർ വളരെമുമ്പ് മരിച്ചുപോയവരാണെന്നും ജില്ലാ അധികൃതർ കണ്ടെത്തി. ഇവരിൽ മൂന്നുപേരുടെ അന്തരാവകാശികൾ ഇപ്പോഴും കൈരാനയിലുണ്ട്. 67 കുടുംബങ്ങൾ 2006-നുമുമ്പ് കൈരാന വിട്ടുപോയവരാണ്. ചില കുടുംബങ്ങൾ 20 വർഷം മുമ്പ് വിട്ടുപോയവരാണ്. 179 കുടുംബങ്ങൾ നാല്, അഞ്ച് വർഷം മുമ്പുപോയവരാണ്. 73-പേർ രണ്ടുവർഷം മുമ്പ് സ്ഥലം വിട്ടവരും-ജില്ലാ ഭരണകൂടം തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.



